കറാച്ചി: കറാച്ചി വിമാനത്താവളത്തില്‍ പാകിസ്‌താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ഒരു ആരാധകനെ കയ്യേറ്റം ചെയ്തു. ഏഷ്യ കപ്പ് വിജയത്തിനു ശേഷം വെളളിയാഴ്‌ച രാത്രി നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് കയ്യാംകളി ഉണ്ടായത്! ആരാധകരുടെ തിക്കിലും തിരക്കിലും അഫ്രീദിയുടെ മൂന്നു വയസ്സുകാരി മകള്‍ വീണു പോയതാണ് താരത്തിന്റെ നിയന്ത്രണം നഷ്‌ടമാവാന്‍ കാരണമായത്. ഓട്ടോഗ്രാഫിനു വേണ്ടി തിരക്ക് കൂട്ടിയ ആരാധകര് മകളെ തളളിവീഴ്‌ത്തിയത്തില്‍ രോഷം പൂണ്ട അഫ്രിദി ആരാധകനെ അടിക്കുകയും ഇടിക്കുകയുമായിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പാകിസ്‌താന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. താന്‍ ചെയ്‌തത് തെറ്റായിപ്പോയി എന്ന് അഫ്രീദി പിന്നീട് അഫ്രീദി സമ്മതിച്ചു. |
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, പാക്കിസ്ഥാന്