കൊളംബോ: ലങ്കന്‍ സര്‍ക്കാരിനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് യു. എന്‍. കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലിച്ചതിന് ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി. എല്‍. ടി. ടി. ഇക്കെതിരായ യുദ്ധകാലത്ത് ലങ്കന്‍ സൈന്യം തമിഴ് വംശജരെ ക്രൂരമായി വേട്ടയാടിയെന്ന് കാണിച്ചാണ് യു. എന്‍. പ്രമേയം പാസാക്കിയത്. ഇതോടെ കശ്മീര്‍ വിഷയത്തില്‍ യു. എന്‍. പ്രമേയം അവതരിപ്പിച്ചാല്‍ ഇന്ത്യയെ പിന്തുണയ്ക്കില്ലെന്ന് ശ്രീലങ്ക വ്യക്തമാക്കി. തമിഴ്‌നാട്ടിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇന്ത്യ ഈ നിലപാട് സ്വീകരിച്ചെന്നും ശ്രീലങ്ക ആരോപിച്ചു. പ്രസിഡന്റ് മഹിന്ദ രജപക്‌സെയും ലങ്കന്‍ സര്‍ക്കാര്‍ വക്താവ് ലക്ഷ്മണ്‍ അഭയവര്‍ധനയുമാണ് ഇന്ത്യക്കെതിരെ വിമര്‍ശനവുമായി മുന്നോട്ട് വന്നത്. ശ്രീലങ്കക്കെതിരെ നിലപാടെടുത്ത രാജ്യങ്ങള്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരായ നിലപാട് സ്വീകരിക്കുമോ എന്ന് ലക്ഷ്മണ്‍ അഭയവര്‍ധന ചോദിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം, പ്രതിഷേധം