ഹവാന:കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടുവെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. പരമ്പരാഗത മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന് വര്‍ത്തമാനകാല യാദാര്‍ഥ്യങ്ങളൊടു പ്രതികരിക്കാനാവുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യൂബയിലേക്കുള്ള സന്ദര്‍ശനത്തിനിടേ മെക്സിക്കോയില്‍ വച്ചാണ് മാര്‍പാപ്പ ഇത്തരം ഒരു വിവാദ പ്രസ്താവന നടത്തിയത്. എന്നാല്‍ ഈ വിമര്‍ശനത്തിനു ചെവികൊടുക്കാതെ മാര്‍പാപ്പയുടെ പദവിക്ക് പൂര്‍ണ്ണമായ ആദരവു നല്‍കിക്കൊണ്ട് അദ്ദേഹത്തെ സ്വീകരിക്കുമെന്നാണ് ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗ്വിസ് പ്രതികരിച്ചത്.
എന്നാല്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടു എന്ന മാര്‍പാപ്പയുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് സി. പി. എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടു. കമ്യൂണിസം കാലഹരണപ്പെട്ടു എന്ന് കരുതാനാകില്ലെന്നും സാര്‍വ്വദേശീയ ചലനങ്ങളെ സ്വാംശീകരിച്ച് മുന്നോട്ടു പോകുന്ന പ്രസ്ഥാനമാണ് അതെന്നും എസ്. ആര്‍. പി കൂട്ടിച്ചേര്‍ത്തു.
- ലിജി അരുണ്‍