ലോസ് ഏഞ്ജലസ്: വിഖ്യാത പോപ് ഗായിക വിറ്റ്നി ഹൂസ്റ്റണ്‍ മുങ്ങിമരിച്ചതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഫെബ്രുവരി 11നാണു ബെവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ 48കാരിയായ ഹൂസ്റ്റണ്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്നിന് അടിമയായ ഹൂസ്റ്റണ്‍ ബോധം നഷ്പ്പെട്ട് ബാത്ത് ടബില്‍ വീണതാവാം മരണകാരണമെന്ന് റിപ്പോര്‍ട്ട്. ആറു ഗ്രാമി ഉള്‍പ്പെടെ നാനൂറോളം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഇവരുടെ മരണം സംഗീത ലോകം ഞെട്ടലോടെയാണ് കേട്ടത്.
- ന്യൂസ് ഡെസ്ക്