ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യാപകമായ ഇന്ധനാവശ്യം കണക്കിലെടുത്ത് ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് പെട്രോളിയം മന്ത്രി ജയ്‌പാല്‍ റെഡ്‌ഡി വ്യക്‌തമാക്കി. അന്താരാഷ്‌ട്ര തലത്തിലെ സമ്മര്‍ദ്ദ സാഹചര്യത്തില്‍ അന്താരാഷ്‌ട്ര നിയമങ്ങള്‍ ലംഘിക്കാതെയാകും ഇറക്കുമതി തുടരുകയെന്നും മാധ്യമ പ്രവര്‍ത്തകരോട് പെട്രോളിയം മന്ത്രി പറഞ്ഞു. ഇക്കാര്യം അമേരിക്കയോടും യൂറോപ്യന്‍ യൂണിയനോടും ഇന്ത്യ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തിയതിനെ തുടര്‍ന്ന് ജപ്പാനെയും 10 യൂറോപ്യന്‍ രാജ്യങ്ങളെയും സാമ്പത്തിക ഉപരോധത്തില്‍ നിന്നും അമേരിക്ക ഒഴിവാക്കിയിരുന്നു. കൂടാതെ ക്രൊയേഷ്യയും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെച്ചു. പുതിയ ലോക സാഹചര്യത്തില്‍ ഇന്ധനത്തിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും ജയ്‌പാല്‍ റെഡ്‌ഡി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
- ന്യൂസ് ഡെസ്ക്