ലീപിങ്ങ്: ടിബറ്റിലെ ലാസയിലെ മൈഷോകുഗര്‍ സ്വര്‍ണ ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 83 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചൈനയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉല്‍പ്പാദിപ്പിക്കുന്ന ചൈന നാഷണല്‍ ഗോള്‍ഡ് ഗ്രൂപ്പ് കോര്‍പ്പറേഷനു വേണ്ടിയാണ് അപകടം നടന്ന ഖനി പ്രവര്‍ത്തിക്കുന്നത്. മരിച്ചവരിൽ അധികവും ഹാൻ ചൈനീസ് വിഭാഗത്തിൽ പെടുന്നവരാണ്.
2.6 മില്യണ്‍ ക്യുബിക് അടി മണ്ണും പാറയുമാണ് 1.5 ചതുരശ്ര മൈല്‍ വിസ്തൃതിയില്‍ ഇടിഞ്ഞ് വീണത്. അതിനാൽ തന്നെ ഖനിയിലെ മുഴുവൻ പേരും മരിച്ചിരിക്കാനാണ് സാധ്യത എന്ന് അധികൃതർ പറയുന്നു. ടിബറ്റൻ മേഖലയിൽ ആയതിനാൽ പോലിസ് വേണ്ട വിധത്തിൽ ഇടപെട്ടില്ലെങ്കിൽ രാഷ്ട്രീയപരമായി ചൈന രൂക്ഷമായ വിമർശനം നേരിടേണ്ടി വരും. രക്ഷാ പ്രവര്‍ത്തന ശ്രമങ്ങളില്‍ യാതൊരു കുറവും വരാന്‍ പാടില്ലെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് നിര്‍ദ്ദേശം നല്‍കി. രണ്ടായിരത്തോളം രക്ഷാ പ്രവർത്തകരാണ് സംഭവ സ്ഥലത്ത് രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പ്രാദേശിക സമയം സമയം പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. ഈ സമയം ഖനിക്കുള്ളില്‍ ഉറങ്ങി കിടക്കുന്നവരാണ് അപകടത്തിൽ പെട്ടവരിൽ കൂടുതലും.
- ജെ.എസ്.