ലണ്ടന്‍ : ബ്രിട്ടീഷ് മുന്‍പ്രധാന മന്ത്രി മാര്‍ഗരറ്റ് താച്ചര്‍ (87) അന്തരിച്ചു. 1979 മതല്‍ 1990 വരെ പതിനൊന്ന് വര്‍ഷമാണ് താച്ചര്‍ പ്രധാന മന്ത്രി പദ ത്തില്‍ ഇരുന്നത്.
ബ്രിട്ടന്റെ ചരിത്ര ത്തിലെ ഏക വനിതാ പ്രധാന മന്ത്രി യായ മാര്‍ഗരറ്റ് താച്ചര്‍ ‘ഉരുക്കു വനിത’എന്നാണ് അറിയ പ്പെടുന്നത്.
മാര്‍ഗരറ്റ് റോബേര്‍ട്‌സ് എന്ന മാര്‍ഗരറ്റ് താച്ചറുടെ ജനനം 1925 ഒക്‌ടോബര്‍ 13 നായിരുന്നു.
സോമര്‍വില്ലി കോളേജില്‍ നാച്വറല്‍ സയന്‍സ് പഠിച്ച മാര്‍ഗരറ്റ് ഒക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി കണ്‍സര്‍വേറ്റീവ് അസോസി യേഷന്റെ പ്രസിഡന്റായി. ഒരു കമ്പനിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ രാഷ്ട്രീയ ത്തിലേയ്ക്ക് എത്തി.1959 -ല്‍ ഏറ്റവും പ്രായം കുറഞ്ഞ കണ്‍സര്‍വേറ്റീവ് പ്രതിനിധി യായി ആദ്യമായി പാര്‍ലമെന്റില്‍ എത്തി. 1990 വരെ പാര്‍ലമെന്റ് അംഗമായി. ഭര്‍ത്താവ് ഡെന്നീസ് താച്ചര്‍ 2003ല്‍ അന്തരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചരമം, ബ്രിട്ടന്, സ്ത്രീ