വാഷിങ്ടൺ: ഒരു വർഷത്തോളമായി രക്തരൂഷിത പോരാട്ടം തുടരുന്ന സിറിയയില്‍ ബഷാറുല്‍ അസദിനെതിരെ പൊരുതുന്ന വിമതര്‍ക്കുള്ള സഹായം ഇനിയും വര്‍ധിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചു. എന്നാൽ അമേരിക്കയുടെ ഈ നീക്കം അപകടമാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു. അല്‍ഖാഇദ പോലുള്ള തീവ്രവാദി സംഘങ്ങളുടെ കൈയില്‍ ഈ ആയുധങ്ങൾ എത്തിപ്പെടാന്‍ സാധ്യത കൂടുതലാണ്. എന്നാൽ ബഷർ അൽ അസദിനെ താഴെയിറക്കാൻ ഏതറ്റം വരെ പോകാനും അമേരിക്ക തയ്യാറാകുമെന്നാണ് പെന്‍റഗണിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടനും ഫ്രാന്‍സും ഇത്തരം സഹായങ്ങള്‍ നേരത്തെ തന്നെ ചെയ്തു തുടങ്ങിയിരുന്നു.
- ഫൈസല്‍ ബാവ