ടോക്യോ: വിഖ്യാത ജപ്പാനീസ് എഴുത്തുകാരന്‍ ഹാറൂകി മുറാകാമിയുടെ ‘കളര്‍ലസ് ത്സുകൂറു തസാകി ആന്‍ഡ് ഹിസ് ഇയേസ് ഓഫ് പില്‍ഗ്രിമേജ്’ എന്ന നോവൽ വാങ്ങിക്കാനായി വായനക്കാരുടെ നീണ്ട ക്യൂ പാതിരാവായിട്ടും കുറയുന്നില്ല. റെയില്‍വേ സ്റ്റേഷനുകളോട് അത്യധികം ആഭിമുഖ്യം പുലര്‍ത്തുന്ന 36കാരനെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച തന്റെ ഈ പുതിയ നോവൽ ഇതിനകം തന്നെ 35 വിദേശ ഭാഷകളിലേക്ക് ഇത് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് 370 പേജുകളുള്ള ഈ നോവൽ വിപണിയിൽ എത്തിയത്. ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു നോവലായ ‘ഐക്യു 84’ വിൽപ്പനയിൽ സർവകാല റെക്കോർഡ് ഭേദിച്ചിരുന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാഹിത്യം