ലണ്ടന്‍: ഇത്തവണത്തെ മാന്‍ ബുക്കര്‍ പുരസ്കാരം ന്യൂസിലൻഡിൽ നിന്നുള്ള എലീനർ കാറ്റണ് ലഭിച്ചു. പൊന്നിന് വേണ്ടിയുള്ള പോരിനിടയിലെ നിഗൂഢ കൊലപാതകത്തിന്‍റെ കഥ പറയുന്നതിലൂടെ 19ാം നൂറ്റാണ്ടിലെ ന്യൂസിലൻഡിനെ വരച്ചു കാട്ടുന്ന ‘ദ ലൂമിനറീസ്’ എന്ന നോവലാണ് കാറ്റണെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മാന്‍ ബുക്കര്‍ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് 28 വയസുള്ള ക്യാറ്റൺ. ദി റിഹേഴ്സൽ എന്ന നോവലും ചെറുകഥാ സമാഹാരവും ഇവരുടേതായി ഉണ്ട്.
ഇന്ത്യന്‍ അമേരിക്കന്‍ നോവലിസ്റ്റ് ജുംബാ ലാഹിരിയും പുരസ്കാരത്തിനുള്ള അവസാന പട്ടികയില്‍ ഇടം പിടിച്ചിരുന്നു.
- ഫൈസല്‍ ബാവ