ജൊഹാനസ്ബര്‍ഗ് : 2010 ലോക കപ്പ് ഫുട്ബോളില്‍ പരാഗ്വേയുടെ ഏറ്റവും ചൂടുള്ള ആരാധികയാണ് ലാറിസ റിക്വേമി. ലോക കപ്പ് പരാഗ്വെയ്ക്ക് ലഭിച്ചാല്‍ താന്‍ പൂര്‍ണ നഗ്നയായി ദേഹത്ത് ചുവപ്പും നീലയും ചായമടിച്ചു റോഡിലൂടെ ഓടും എന്നാണ് ഈ പ്രശസ്ത മോഡല്‍ ആരാധകരോട് വാഗ്ദാനം ചെയ്തിരിക്കുന്നത്. 24 കാരിയായ ഈ അടിവസ്ത്ര മോഡലിന്റെ അര്‍ദ്ധ നഗ്നമായ ദൃശ്യം ലോക കപ്പിന്റെ ഗാലറിയില്‍ ഇടയ്ക്കിടയ്ക്ക് കാണാം. എന്നാല്‍ നഗ്നയായി ഓടുമെന്ന പ്രഖ്യാപനത്തോടെ ലാറിസ ഇന്നലെ മുതല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം സേര്‍ച്ച് ചെയ്യപ്പെടുന്ന പേരായി മാറിയിരിക്കുന്നു.
നേരത്തെ അര്‍ജന്റീന ജയിച്ചാല്‍ താന്‍ നഗ്നനായി ഓടുമെന്ന് മറഡോണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലാറിസയുടെ പ്രഖ്യാപനം. മാറിടത്തില്‍ മൊബൈല്‍ ഫോണ്‍ തിരുകിയ ലാറിസയുടെ ദൃശ്യം ഹരം പിടിപ്പിച്ച ഗാലറികളില്‍ വമ്പിച്ച കൂറ് മാറ്റം നടന്നു എന്നൊരു ശ്രുതിയുമുണ്ട് ഈ നഗ്ന ഓട്ട പ്രഖ്യാപനം പുറത്തു വന്നതോടെ. ലാറിസയുടെ നഗ്ന ഓട്ടം കാണാമെന്ന പ്രതീക്ഷയില്‍ ഒട്ടേറെ കാണികള്‍ പരാഗ്വെ പക്ഷത്തേയ്ക്ക് കൂറ് മാറി എന്നും പലരും പരാഗ്വെ ജയിക്കണം എന്ന ആത്മാര്‍ഥമായ പ്രാര്ത്ഥനയിലുമാണത്രേ.
മുകളില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
- സ്വ.ലേ.