വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണില്‍ നിന്നും പ്രതിരോധ വകുപ്പിനു വേണ്‌ടി വികസിപ്പിച്ച 24,000ത്തോളം കംപ്യൂട്ടര്‍ ഫയലുകള്‍ മോഷ്ടിക്കപ്പെട്ടതായി പെന്റഗണ്‍ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. യു. എസ്. പ്രതിരോധ വകുപ്പിനു വേണ്‌ടി സിസ്റ്റം ഡെവലപിംഗ് നടത്തുന്ന കരാറുകാരന്‍ വഴിയാണ് സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്.
ഒരു വിദേശ രഹസ്യാന്വേഷണ ഏജന്‍സിയാണ് സംഭവത്തിനു പിന്നിലെന്ന് മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗുരുതരമായ സുരക്ഷാ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി വില്യം ലിന്‍ പറഞ്ഞു. സംശയിക്കുന്ന രഹസ്യാന്വേഷ ഏജന്‍സിയെക്കുറിച്ച് വെളിപ്പെടുത്താന്‍ ലിന്‍ തയാറായില്ല. വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമെ ഇക്കാര്യം വെളിപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന് ലിന്‍ കൂട്ടിച്ചേര്‍ത്തു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, ദേശീയ സുരക്ഷ