ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ ലോകോന്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഈ ആഴ്‌ച ഇതു രണ്ടാം തവണയാണ് ലോകോന്‍ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്. നാലു കിലോമീറ്ററോളം ചുറ്റളവില്‍ കൃഷിയിടങ്ങളിലും മരങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളിലും ചാരവും പുകയും കൊണ്ട് മൂടി. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. തിങ്കളാഴ്‌ച മുതല്‍ തന്നെ അഗ്നിപര്‍വതത്തില്‍ നിന്നു തീയും പുകയും ഉയര്‍ന്നിരുന്നതിനാല്‍ ജനങ്ങള്‍ കൂട്ടത്തോടെ മറിപോയിരുന്നു. ചുട്ടുപഴുത്ത പാറകളും വാതകങ്ങളും ചാരവും നാലു കിലോമീറ്റര്‍വരെ ആകാശത്തേക്ക് ഉര്‍ന്നതായി സ്‌ഥലവാസികള്‍ പറയുന്നു.
-