ലണ്ടന്‍: സൌരയുഥത്തിലെ എട്ടാമന്‍ നെപ്റ്റിയൂണിന്‍റെ ഒന്നാം പിറന്നാളിന് നമ്മുടെ ഒന്നര നൂറ്റാണ്ടിലധികം കാലം. 1864ല്‍ ജര്‍മ്മന്‍ ജ്യോതി ശാസ്ത്രജ്ഞന്‍ യോഗാന്‍ ഗോട്ഫ്രിഡ് ഗോല്‍ തന്റെ ടെലസ്‌കോപ്പിലൂടെ ആദ്യമായി നീലഗ്രഹം കണ്ടുപിടിച്ചതിനു ശേഷം സൂര്യനെ ഒരു തവണ പ്രദക്ഷിണം പൂര്‍ത്തിയാക്കിയെന്ന കണക്കിലാണ് നെപ്റ്റിയൂണിന് ഒന്നാം പിറന്നാള്‍ എന്ന് കണക്കാക്കുന്നത്. സൂര്യനെ ആധാരമാക്കിയുള്ള 329 ഡിഗ്രി 1020 രേഖാംശത്തിലാണ് ഗ്രഹത്തെ ആദ്യമായി മനുഷ്യര്‍ കണ്ടെത്തിയത്. അതില്‍പ്പിന്നെ അതേ രേഖാംശത്തില്‍ ഗ്രഹം നമ്മുടെ ദൃഷ്ടിയിലെത്തുക ജൂലൈ 13 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.06നാണ്. ഭൂമിയേക്കാള്‍ 38.87 മടങ്ങ് വലിപ്പമുള്ള ഈ നീല ഗ്രഹത്തിനു ഒരു തവണ സൂര്യനെ ചുറ്റി വരാന്‍ 164.79 വര്‍ഷം വേണ്ടി വരും. നീല വര്‍ണത്തില്‍ ശോഭിയ്ക്കുന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ 80 ശതമാനം ഹൈഡ്രജനും 19 ശതമാനം ഹീലിയവും ഒരു ശതമാനം മീതെയ്‌നുമാണുള്ളത്. ഈ ഗ്രഹത്തിലെ താപനില മൈനസ് 235 ഡിഗ്രി സെല്‍ഷ്യസ് ആണ്. സൂര്യനില്‍ നിന്നും ഏറെ അകലെ ആയതിനാലാണ് നെപ്റ്റിയൂണിലെ ഈ കൊടും ശൈത്യത്തിന് കാരണം.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാലാവസ്ഥ, ബ്രിട്ടന്, ശാസ്ത്രം