ദമാസ്‌കസ്: സിറിയയിലെ രണ്ടു നഗരങ്ങളില്‍ സൈന്യം ഞായറാഴ്ച നടത്തിയ വെടിവെപ്പുകളില്‍ 54 പേര്‍ മരിച്ചു. മധ്യ സിറിയയിലെ ഹമാ നഗരത്തിലുണ്ടായ വെടിവെപ്പില്‍ 45 പേരും കിഴക്കന്‍ നഗരമായ ദെയ് എസ്സോറില്‍ ആറു പേരാണ് സൈന്യത്തിന്റെ വെടിയേറ്റുമരിച്ചത്. ഒട്ടേറെ പേര്‍ക്കു പരിക്കേറ്റു. തെക്കന്‍ മേഖലയിലെ ഹരാക്കില്‍ മൂന്നു പേരെ സേന കൊലപ്പെടുത്തി. തലസ്ഥാനമായ ദമാസ്‌കസിനടുത്തുള്ള മ്വാദമിയയില്‍ മുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു. പ്രദേശം ഉപരോധിച്ച സൈന്യം വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ചു.
രാവിലെ ആറിന് ഹമാ നഗരത്തില്‍ പ്രവേശിച്ച സേന തലങ്ങും വിലങ്ങും ആക്രമണം നടത്തി. ജൂണ്‍ മൂന്നിന് ഇവിടെ സൈനിക വെടിവെപ്പില്‍ 48 പേര്‍ മരിച്ചിരുന്നു. അതിനുശേഷം രണ്ടു മാസത്തോളമായി ഹമായില്‍ സൈനിക സാന്നിധ്യമുണ്ടായിരുന്നില്ല. നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനെന്നവണ്ണം വന്‍സന്നാഹങ്ങളുമായാണ്‌സൈന്യം ഞായറാഴ്ച രാവിലെ കടന്നുകയറിയത്. വെടിവെപ്പിനുശേഷം സൈന്യം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാന്നിധ്യമുറപ്പിച്ചു.
മാര്‍ച്ചില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതു മുതല്‍ ഇതുവരെ സിറിയയില്‍ 1500ലേറെ സിവിലിയന്‍മാരും 360ഓളം സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, മനുഷ്യാവകാശം, യുദ്ധം