ദമാസ്കസ്: അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് സിറിയന്‍ പ്രസിഡണ്ട് ബഷാറുല്‍ അസദ് വ്യക്തമാക്കി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുകയും ആഭ്യന്തര യുദ്ധമായി മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണ് എന്ന് ബഷാര്‍ ആസാദ് തന്നെ സമ്മതിക്കുന്നു. പക്ഷെ രാജ്യത്തിനെതിരെ ആയുധമെടുത്തിരിക്കുന്ന ശക്തികളെ ചെറുത്തു തോല്‍പ്പിക്കുമെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉപരോധം ഒഴിവാക്കാന്‍ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് അറബ് ലീഗ് നല്‍കിയ അന്തിമ സമയം ശനിയാഴ്ച രാത്രി അവസാനിച്ചതിന് ശേഷമാണ് അസദിന്റെ ഈ പ്രഖ്യാപനം. പ്രശ്നത്തിന് നയതന്ത്ര പരിഹാരം കാണാനാണ് ഇപ്പോഴും അറബ് ലീഗ് ശ്രമം. സമാധാന ഉടമ്പടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിറിയ മുന്നോട്ടുവെച്ച ഭേദഗതി നിര്‍ദ്ദേശങ്ങള്‍ അറബ് ലീഗ് തള്ളിയിട്ടുണ്ട്. 500 നിരീക്ഷകര്‍ക്കു പകരം 40 പേരെ സ്വീകരിക്കാമെന്ന നിര്‍ദ്ദേശമാണ് നിരാകരിച്ചിരിക്കുന്നത്. എന്നാല്‍ ദമാസ്കസില്‍ പോരാട്ടം രൂക്ഷമായതായാണ് റിപ്പോര്‍ട്ട് സൈനിക വെടിവെപ്പിലും മറ്റും ശനിയാഴ്ച 27 പേരാണ് കൊല്ലപ്പെട്ടു. കൂറുമാറിയ സൈനികരുടെ സഹായത്തോടെ പ്രക്ഷോഭകര്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തലസ്ഥാനമായ ദമസ്കസില്‍ ഭരണകക്ഷിയുടെ കെട്ടിടത്തിന് നേരെ ഗ്രനേഡാക്രമണമുണ്ടായി. മാര്‍ച്ചില്‍ പ്രക്ഷോഭം തുടങ്ങിയ ശേഷം ആദ്യമായാണ് തലസ്ഥാന നഗരിയില്‍ ഇത്തരമൊരു ആക്രമണം നടക്കുന്നത്. ഹമായില്‍ രഹസ്യാന്വേണ ഉദ്യോഗസ്ഥരുടെ കാറിന് നേരെ കൂറുമാറിയ സൈനികര്‍ നടത്തിയ ഒളിയാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.
എന്നാല്‍ സിറിയയിലെ ബാഹ്യ സൈനിക ഇടപെടല്‍ ഗള്‍ഫ് മേഖലയെ മുഴുവന്‍ അപകടത്തിലാക്കുമെന്നാണ് അറബ് നേതാക്കളുടെ വിലയിരുത്തപ്പെടുന്നത്‍. സിരിയക്കെതിരെ ഉപരോധ മേര്‍പ്പെടുത്തുന്നതിനോട് അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യതാസമുണ്ട്. അറബ് ലീഗ് മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ സിറിയ തത്വത്തില്‍ അംഗീകരിച്ച സ്ഥിതിക്ക് കൂടുതല്‍ ശക്തമായ നിലപാടിലേക്ക് പോകാതെ നയതത്രപരമായി കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാകും ഗള്‍ഫ് മേഖലക്ക് നല്ലതെന്ന അഭിപ്രായവും അറബ് ലീഗില്‍ ഉയര്‍ന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, മനുഷ്യാവകാശം, യുദ്ധം