ബെയ്ജിങ്ങ് : ലോകാത്ഭുതമായ വന്‍മതിലിന്റെ ഒരു വശത്തു കൂടി ചൈന അതിവേഗ റെയില്‍പാത നിര്‍മ്മിക്കുന്നു.12 കിലോമീറ്റര്‍ നീളമുള്ള റെയില്‍ പാത വന്‍ മതിലിന്റെ ബദാലിങ്ങ് മേഖലക്ക് താഴെയായിട്ടാണ് നിര്‍മ്മിക്കുന്നത്. 2019 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കപ്പെടുമെന്ന് കരുതുന്നു . തുരങ്കത്തിന്റെ ആഴം നാലു മുതല്‍ 432 മീറ്റര്‍ വരെയാകും.
മണിക്കൂറില്‍ ൩൫൦ കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക. വന്മതിലിന് ആഘാതം ഉണ്ടാകാതിരിക്കാന്‍ പ്രസിഷന്‍ മൈക്രോ ബ്ലാസ്റ്റിങ്ങ് എന്ന അതിസൂക്ഷ്മമായ സ്ഫോടനം ഉപയോഗിച്ചാണ് തുരങ്ക നിര്‍മ്മാണം.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഗതാഗതം, ചൈന, റെയില്‍പാത