ബെന്‍ഗാസി(ലിബിയ): ലിബിയയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ആക്രമിക്കുകയും സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സിനെ കൊലചെയ്യുകയും ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുവാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി ആയുധ ധാരികളായ ഒരു സംഘം അക്രമികള്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇവര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടുവാന്‍ ശ്രമിച്ച സ്റ്റീവന്‍സിനെ അക്രമികള്‍ കൊലചെയ്തു. സ്ഥാനപതിയെ കൂടാതെ കോണ്‍സുലേറ്റിലെ മൂന്ന് ഉദ്യോഗസ്ഥരും വധിക്കപ്പെട്ടു. കോണ്‍സുലേറ്റ് കെട്ടിടം അഗ്നിക്കിരയാക്കിയതിനൊപ്പം കൊള്ളയടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഭവത്തില്‍ ലോകരാജ്യങ്ങള്‍ ശക്തിയായി പ്രതിഷേധിച്ചു. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 11നു ആണ് ഈ ആക്രമണവും നടന്നത് . കോണ്‍സുലേറ്റിനു നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ യു.എസിന്റെ രണ്ട് നാവിക സേനാ കപ്പലുകള്‍ ലിബിയയിലേക്ക് നീങ്ങിയിട്ടുണ്ട്. ആധുനിക പടക്കോപ്പുകള്‍ വഹിക്കുന്ന യു.എസ്.എസ്. ലബൂണ്‍, യു.എസ്.എസ് മക് ഹൌള്‍ എന്നീ യുദ്ധക്കപ്പലുകളാണ് ലിബിയന്‍ സമുദ്രാതിര്‍ത്തിയെ ലക്ഷ്യമാക്കി നീങ്ങുന്നത്. പ്രവാചകനെകുറിച്ച് മോശമായി ചിത്രീകരിച്ചു എന്ന് ആരോപിക്കുന്ന സിനിമക്ക്
അനുമതി നല്‍കി എന്നതാണ് പ്രതിഷേധത്തിനു കാരണമായി പറയുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ക്രമസമാധാനം, തീവ്രവാദം, പ്രതിഷേധം