വാഷിങ്ടണ്‍: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാശംവിതച്ച വംശീയ കലാപവുമായി ബന്ധപ്പെട്ടാണ് കിങ്ങിനെ ലോകമറിയുന്നത്. അമേരിക്കന്‍ പൊലീസിന്റെ വംശവെറിയുടെ ഇരയായി അറിയപ്പെടുന്ന കറുത്ത വര്‍ഗക്കാരന്‍ റോഡ്നി കിങ്ങിനെ(47) ദുരൂഹസാഹചര്യത്തില് നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എന്നാല്‍ കിങ്ങിന്റെ മൃതദേഹത്തില്‍ അപായപ്പെടുത്തിയതിന്റെ സൂചനകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ബി. ബി. സി. റിപ്പോര്‍ട്ട് ചെയ്തു. കിങ്ങിന്റെ പ്രതിശ്രുത വധുവായ സിന്തിയ കെല്ലിയാണ് മൃതദേഹം ആദ്യം കണ്ടത്. ഇദ്ദേഹത്തിന് 47 വയസ്സായിരുന്നു. 1991 മാര്‍ച്ചില്‍ അമിതവേഗത്തില്‍ വാഹനമോടിച്ചെന്ന കുറ്റംചുമത്തി കിങ്ങിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ ഒരു ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടതോടെ രോഷാകുലരായ ജനങ്ങള്‍ പോലീസിനെതിരെ കേസ്സെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വ്യക്തമായ തെളിവുകളുണ്ടായിട്ടും സംഭവത്തിനുത്തരവാദികളായ വെളുത്ത വര്‍ഗക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ അധികൃതര്‍ വെറുതെ വിടുകയായിരുന്നു. ഇതേതുടര്‍ന്നുണ്ടായ വംശീയ ലഹളയില്‍ 55 പേര്‍ മരിക്കുകയും 2000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു. എസ്. വംശവെറിയുടെ ഇര എന്നാണ് റോഡ്നി കിങ്ങിനെ പിന്നീട് മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, ക്രമസമാധാനം, പ്രതിഷേധം