കിംഗ്സ്റ്റന്‍: ജമൈക്കയിലെ കുപ്രസിദ്ധ കള്ളകടത്തുകാരനും മയക്കുമരുന്നു രാജാവുമായ ക്രിസ്റ്റഫര്‍ കോക്കിന് അമേരിക്കയിലെ കോടതി 23 വര്‍ഷം തടവുശിക്ഷ വിധിച്ചു. മയക്കുമരുന്നു കടത്തിന് അമേരിക്കയില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ഇത്. 43 കാരനായ കോക്ക് നിരവധി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാ പുള്ളിയായിരുന്നു. മയക്കുമരുന്നുകടത്തു കേസിലും വ്യാപകമായി അക്രമം നടത്തിയ കേസിലുമാണ് കോക്കിന് ശിക്ഷ ലഭിച്ചത്. മരിജുവാന, കൊക്കയിന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ ലോകവ്യാപകമായി വിതരണം ശൃംഖലയുടെ തലവന്‍ ആയിരുന്നു ഇയാള്‍. ഇത്തരം മയക്കുമരുന്ന് ലോബിയായ ‘ഷവര്‍ പോസെ’ എന്ന അന്താരാഷ്ട്ര ക്രിമിനല്‍ സംഘടനയുടെ തലവനായിരുന്നു 1990കളില്‍ കോക്ക്. അമേരിക്കയുടെ കടുത്ത സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ജമൈക്കന്‍ ഭരണകൂടം 2010ല്‍ കോക്കിനെ അറസ്റ്റ് ചെയ്യുന്നതും അമേരിക്കയ്ക്ക് വിട്ടുനല്‍കുന്നതും. കിംഗ്സ്റ്റനു സമീപം തിവോലി ഗാര്‍ഡനില്‍ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് കോക്കിനെ അറസ്റ്റ് ചെയ്തത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, ക്രമസമാധാനം