ജര്‍മ്മനി: ജര്‍മ്മന്‍ വിദേശ കാര്യ മന്ത്രിയും ഡെപ്യൂട്ടി ചാന്‍സിലറുമായ ഗൈവഡോ വെസ്റ്റര്‍ വെല്ലെ സ്വവര്‍ഗ്ഗ പങ്കാളിയെ വിവാഹം ചെയ്തു. മിഖായേല്‍ മ്രോണ്‍സ് എന്ന ബിസിനസ്സു കാരനാണ് വെസ്റ്റര്‍ വെല്ലെയുടെ പങ്കാളി. ഇരുവരും ഏഴു വര്‍ഷത്തോളം പ്രണയത്തില്‍ ആയിരുന്നു. വെള്ളിയാഴ്ച ബോണില്‍ വച്ച് രജിസ്റ്റര്‍ വിവാഹത്തിലൂടെ ഇരുവരും ഒന്നിച്ചു. വിവാഹ ശേഷം ഹോട്ടലില്‍ സല്‍ക്കാരവും നടത്തി. ഇതോടെ ജര്‍മ്മനിയില്‍ ആദ്യത്തെ സ്വവര്‍ഗ്ഗ വിവാഹിതനായ രാഷ്ടീയക്കാരന്‍ എന്ന പദവി വെസ്റ്റര്‍ വെല്ലെക്ക് സ്വന്തമായി.
2001ല്‍ ആണ് ജര്‍മ്മനിയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കിയത്. ഇതേ തുടര്‍ന്ന് നിരവധി സ്വവര്‍ഗ്ഗാനുരാഗികള്‍ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ സാധാരണ ദമ്പതികളുടെ മുഴുവന്‍ അവകാശങ്ങളും അവിടെ സ്വവര്‍ഗ്ഗ വിവാഹം കഴിക്കുന്നവര്‍ക്ക് ലഭിക്കുകയില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജര്‍മ്മനി, ബന്ധങ്ങള്‍, മനുഷ്യാവകാശം, സാമൂഹികം