കൊളംബോ : ശ്രീലങ്കയിലെ നാളികേര ക്ഷാമത്തെ കുറിച്ച് വിശദീകരിക്കുവാനും നാളികേര ത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്ന തിന്റെ ആവശ്യകതയെ കുറിച്ച് ജന ങ്ങളെ ബോധ വൽക്കരി ക്കുന്നതിനും വേണ്ടി തെങ്ങില്‍ കയറി വാര്‍ത്താ സമ്മേളനം നടത്തി ശ്രീലങ്കന്‍ നാളികേര വകുപ്പു മന്ത്രി അരുന്ധിക ഫെര്‍ണാണ്ടോ ശ്രദ്ധാ കേന്ദ്രമായി.
രാജ്യം വലിയ രീതിയില്‍ നാളികേര ക്ഷാമം നേരിടുക യാണ്. അതിനാല്‍ ലഭ്യമായ എല്ലാ സ്ഥലങ്ങളും തെങ്ങു കള്‍ വെച്ചു പിടിപ്പിച്ചു കൊണ്ട് നാളി കേര കൃഷിയെ പ്രോല്‍ സാഹി പ്പിക്കണം എന്നും നാളികേര കയറ്റു മതിയി ലൂടെ രാജ്യത്തിന് വിദേശ നാണ്യം നേടിക്കൊടു ക്കുവാന്‍ സാധിക്കും എന്നും മന്ത്രി തെങ്ങില്‍ കയറി നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.
നിലവില്‍ രാജ്യത്ത് നാളികേര ക്ഷാമം ഉണ്ടെങ്കിലും വിലക്കയറ്റം നിയന്ത്രി ക്കുവാന്‍ തന്നെ യാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-issues, social-media, കൃഷി, പരിസ്ഥിതി, ശ്രീലങ്ക