
ഉത്തര പഗായ് : ഇന്തോനേഷ്യന്‍ ദ്വീപുകളെ ആക്രമിച്ച സുനാമി തിരമാലകളില്‍ മരണമടഞ്ഞവരുടെ സംഖ്യ 500 കവിയുമെന്ന് സൂചന. തിങ്കളാഴ്ച സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ദ്വീപ സമൂഹത്തിലാണ് ഒരു ഭൂകമ്പത്തെ തുടര്‍ന്ന് വന്‍ സുനാമി ആക്രമണം ഉണ്ടായത്. വെള്ളത്തില്‍ ഒലിച്ചു പോയ നൂറു കണക്കിന് ആളുകളെ പറ്റി ഇനിയും വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക ബലപ്പെടുന്നത്. ഇവര്‍ ജീവനോടെ ഉണ്ടാവാനുള്ള സാധ്യത കുറവാണ് എന്നാണ് നിഗമനം. ഇതിനിടെ കഴിഞ്ഞ ദിവസം ജാവാ ദ്വീപില്‍ 35 പേരുടെ മരണത്തിനിടയാക്കി പൊട്ടിത്തെറിച്ച അഗ്നിപര്‍വതം വീണ്ടും പുകയും ചാരവും വമിപ്പിച്ചത് ഭീതി പരത്തുന്നുണ്ടെങ്കിലും ഇത് വരെ ഇത് കൊണ്ട് നാശ നഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്തോനേഷ്യ, കാലാവസ്ഥ, ദുരന്തം




























