- എസ്. കുമാര്‍
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം, തീവ്രവാദം, പാക്കിസ്ഥാന്, പ്രതിഷേധം, മതം, സ്ത്രീ, സ്ത്രീ വിമോചനം
കാൻബെറ : ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന ലേലത്തിൽ ബ്രസീലിൽ നിന്നുമുള്ള ഒരു പെൺകുട്ടി തന്റെ കന്യകാത്വം വിറ്റു. 4.18 കോടി രൂപയ്ക്കാണ് പെൺകുട്ടിയുടെ കന്യകാത്വം നഷ്ടപ്പെടുത്താനുള്ള ലേലം ജപ്പാൻകാരനായ ഒരു ധനികൻ വിളിച്ചെടുത്തത്. കാതറീന എന്ന 20 കാരി പെൺകുട്ടിയെ ലേലം സംഘടിപ്പിച്ച കമ്പനി ഓസ്ട്രേലിയയിലേക്ക് വിമാനത്തിൽ കൊണ്ടു പോയി ലേലം വിളിച്ചടുത്ത നാറ്റ്സു എന്നയാൾക്ക് “സമ്മാനിക്കും”. അടുത്ത ഏതാനും ആഴ്ച്ചകൾക്കകം ഇവരെ വെളിപ്പെടുത്താത്ത ഒരു സ്വകാര്യ ഇടത്തേക്ക് കൊണ്ടു പോകും. അവിടെ വെച്ചാവും നാറ്റ്സു കാതറീനയുടെ കന്യകാത്വം നഷ്ടപ്പെടുത്തുക. ചടങ്ങിന് മുൻപും പിൻപും കാതറീനയുമായുള്ള അഭിമുഖ സംഭാഷണം ചിത്രീകരിക്കും. എന്നാൽ “സംഭവം” ചിത്രീകരിക്കില്ല എന്ന് ഡോക്യുമെന്ററിയുടെ നിർമ്മാതാവായ ജെയ്സൺ അറിയിച്ചു.
“കന്യകകളെ ആവശ്യമുണ്ട്” എന്ന ഇവരുടെ പരസ്യം വൻ വിവാദങ്ങളാണ് ഓസ്ട്രേലിയയിൽ ഉയർത്തിയത്. ഓൺലൈൻ ആയിരുന്നു ലേലം. അവസാന റൌണ്ടിൽ 15 പേരാണ് ലേലത്തിൽ ഉണ്ടായിരുന്നത്. അവസാനം ജപ്പാൻകാരനായ നാറ്റ്സു 4.18 കോടി രൂപയ്ക്ക് ലേലത്തിൽ വിജയിച്ചു.
ലേലത്തിന്റെ നിബന്ധനകൾ പ്രകാരം ഗർഭ നിരോധന ഉറ ഉപയോഗിക്കണം. മാത്രമല്ല നാറ്റ്സുവിനെ വിശദമായ വൈദ്യ പരിശോധനകൾക്ക് വിധേയമാക്കി ലൈംഗിക രോഗങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും.
ലേലം അവസാനിച്ച കാര്യം അറിഞ്ഞ കാതറീൻ അത്യന്തം ആഹ്ലാദവതിയായിരുന്നു. ബ്രസീലിൽ ഉള്ള തന്റെ കുടുംബാംഗങ്ങളെ ഉടൻ തന്നെ കാതറീൻ വിവരം അറിയിച്ചു. ഇത്തരമൊരു കാര്യം കാതറീൻ ചെയ്യും എന്ന് പ്രതീക്ഷിച്ചിരുന്നിലെങ്കിലും അവരും ഏറെ സന്തോഷിച്ചു എന്നാണ് ജെയ്സൺ പറയുന്നത്.
ഇത് താൻ ഒരു ബിസിനസ് സംരംഭമായാണ് കാണുന്നത് എന്നാണ് കാതറീൻ പറയുന്നത്. തനിക്ക് വിദേശത്തേയ്ക്ക് യാത്ര ചെയ്യാം, സിനിമയിൽ അഭിനയിക്കാം എന്നതിന് പുറമെ ഒരു ബോണസ് കൂടി. അത്രയേ ഉള്ളൂ – കാതറീൻ വിശദീകരിക്കുന്നു. ജീവിതത്തിൽ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് താൻ ഒരു അഭിസാരികയൊന്നുമാവില്ല. ഒരു തവണ ഒരു നല്ല ഫോട്ടോ എടുക്കുന്നയാൾ ഒരു നല്ല ഫോട്ടോഗ്രാഫർ ആകുമോ? കാതറീൻ ചോദിക്കുന്നു.
- ജെ.എസ്.
വായിക്കുക: ഇന്റര്‍നെറ്റ്, മനുഷ്യാവകാശം, വിവാദം, സാമൂഹികം, സിനിമ, സ്ത്രീ വിമോചനം
കൈറോ : ഈജിപ്റ്റിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിൽ ആദ്യമായി ഒരു വനിത മുടി മറച്ച് വാർത്ത വായിച്ചത് വൻ വിവാദമായി. പുറത്താക്കപ്പെട്ട ഹൊസ്നി മുബാറക്കിന്റെ ഭരണകാലത്ത് മത നിരപേക്ഷതയിൽ ഊന്നൽ നൽകി ഇത്തരം വേഷവിധാനങ്ങൾ ധരിച്ച സ്ത്രീകളെ സർക്കാരിന്റെ മുഖം എന്ന നിലയ്ക്ക് സർക്കാർ ചാനലിൽ വാർത്ത വായിക്കാൻ അനുവദിച്ചിരുന്നില്ല. മറ്റ് പരിപാടികളിൽ പങ്കെടുക്കുന്ന സ്ത്രീകളെ വേഷവിധാനങ്ങളുടെ പേരിൽ വിലക്കിയിരുന്നുമില്ല. എന്നാൽ ഈ പുതിയ മാറ്റം ഭരണത്തിലും ഈജിപ്ഷ്യൻ സമൂഹത്തിലും യാഥാസ്ഥിതിക ചിന്ത പ്രചരിപ്പിക്കുവാനുള്ള മുസ്ലിം ബ്രദർഹുഡിന്റെ ബോധപൂർവ്വമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
മുടി മറയ്ക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന്റെ സംരക്ഷണമാണ് ഇതിലൂടെ സാദ്ധ്യമായത് എന്നും അതിനാൽ ഇത് സ്ത്രീ സ്വാതന്ത്ര്യത്തെ ഉറപ്പു വരുത്തുന്ന സ്വാഗതാർഹമായ നടപടി ആണെന്നും വാദിക്കുന്നവരും ഈജിപ്റ്റിലുണ്ട്.
- ജെ.എസ്.
വായിക്കുക: മതം, മനുഷ്യാവകാശം, മാദ്ധ്യമങ്ങള്‍, വിവാദം, സ്ത്രീ വിമോചനം
കണ്ഡഹാർ : താലിബാനെ പുറത്താക്കുന്നതിന് മുൻപ് അഫ്ഗാനിസ്ഥാനിൽ നില നിന്നിരുന്ന ഭീകരാവസ്ഥയെ ഓർമ്മിപ്പിച്ചു കൊണ്ട് താലിബാൻ ഒരു ഗ്രാമത്തിലെ 17 പേരുടെ തല അറുത്തു കൊന്നു. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഒരു വിരുന്നിൽ പങ്കെടുത്തതിനുള്ള ശിക്ഷാ നടപടി ആയിരുന്നു ഇത്. വിരുന്നിൽ പങ്കെടുത്ത 2 സ്ത്രീകളെയും 15 പുരുഷന്മാരെയും ആണ് താലിബാൻ വധിച്ചത്.
പൊതുവെ കടുത്ത യാഥാസ്ഥിതിക ചിന്താഗതിയുള്ള അഫ്ഗാനിസ്ഥാനിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പൊതു ചടങ്ങുകളിൽ പങ്കെടുക്കാറില്ല. അത്തരം വിരുന്നു സൽക്കാരങ്ങൾ പൊതുവെ രഹസ്യമായാണ് നടത്താറ്. വിരുന്നിൽ സംഗീതം ഉണ്ടായിരുന്നതും താലിബാനെ ചൊടിപ്പിച്ചു എന്നാണ് അധികൃതർ പറയുന്നത്.
സംഭവത്തെ അഫ്ഗാനിസ്ഥാൻ പ്രസിഡണ്ട് ഹമീദ് കർസായി അപലപിച്ചു.
- ജെ.എസ്.
വായിക്കുക: അഫ്ഗാനിസ്ഥാന്, തീവ്രവാദം, മനുഷ്യാവകാശം, സ്ത്രീ വിമോചനം
മൻഹാട്ടൻ : ആധുനിക അമേരിക്കൻ സ്ത്രീയുടെ ലൈംഗികതാ സങ്കൽപ്പങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയും സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തിന് പുതിയ മാനങ്ങൾ നൽകി പൊള്ളയായ സദാചാര ബോധത്തെ തച്ചുടയ്ക്കുകയും ചെയ്ത എഴുത്തുകാരി ഹെലൻ ഗേളി ബ്രൌൺ അന്തരിച്ചു. മരിക്കുമ്പോൾ 90 വയസായിരുന്നു ഹെലെന് എങ്കിലും ഹെലന്റെ പല ശരീര ഭാഗങ്ങൾക്കും പ്രായം നന്നേ കുറവായിരുന്നു എന്ന് ഈ എഴുത്തുകാരിക്ക് ഉചിതമായ ചരമക്കുറിപ്പിൽ ന്യൂയോർക്ക് ടൈംസ് പത്രം എഴുതുന്നു.
1960 കളുടെ ആരംഭത്തിൽ “സെക്സ് ആൻഡ് ദ സിംഗ്ൾ ഗേൾ” എന്ന പുസ്തകത്തിലൂടെ അവിവാഹിതരായ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു എന്നും അത് അവർ ആവോളം ആസ്വദിക്കുകയും ചെയ്യുന്നു എന്നെഴുതി അമേരിക്കൻ സമൂഹത്തെ ഹെലെൻ ഞെട്ടിച്ചു. കോസ്മോപോളിറ്റൻ മാസികയിൽ പിന്നീടുള്ള മുപ്പത് വർഷക്കാലം അവർ ലൈംഗികതയെ കുറിച്ച് തുറന്ന ചർച്ചകൾ പ്രോൽസാഹിപ്പിച്ചു. ഇന്നത്തെ വനിതാ മാസികകളിൽ സ്ത്രീയുടെ നഗ്ന സൌന്ദര്യം പുറം ചട്ടകളിൽ അച്ചടിച്ചു വരുന്നതിൽ ഹെലെന്റെ പങ്ക്‍ ചെറുതല്ല. “സെക്സ് ആൻഡ് ദ സിംഗ്ൾ ഗേൾ” എന്ന പുസ്തകത്തിൽ ഹെലെൻ പെൺകുട്ടികളെ നന്നായി വസ്ത്രധാരണം ചെയ്യുവാനും, സ്വയം ഒരുങ്ങുവാനും, പുരുഷനുമായുള്ള സൌഹൃദ പ്രണയ ബന്ധങ്ങൾ പൂർണ്ണമായി ആസ്വദിക്കുവാനും, സമയമാവുമ്പോൾ പുരുഷനെ സ്വന്തമാക്കാനുമെല്ലാം പഠിപ്പിച്ചു.
ഹെലെൻ : ഒരു പഴയ ഫോട്ടോ
സ്വയം ഒരു ഫെമിനിസ്റ്റ് എന്ന് ഹെലെൻ വിശേഷിപ്പിച്ചിരുന്നുവെങ്കിലും സ്ത്രീ വിമോചനത്തിന് ഹെലെന്റെ സ്വാധീനം എത്രത്തോളം സഹായിച്ചു എന്നത് എല്ലാകാലത്തും ചർച്ചാവിഷയമായിരുന്നു.
യുദ്ധാനന്തര ലോകത്ത് മറ്റേത് വനിതാ മാസികകളേയും പോലെ ശരീര സൌന്ദര്യവും ആകാര വടിവും നിലനിർത്താൻ വെമ്പുന്ന വീട്ടമ്മമാരെ ലക്ഷ്യമിട്ട്, കുട്ടികളെ നന്നായി വളർത്താനും, സ്വാദിഷ്ടമായ വിഭവങ്ങൾ പാകം ചെയ്ത് ഭർത്താവിന്റെ പ്രശംസ പിടിച്ചു പറ്റാനും സഹായിക്കുന്ന ഒരു മാസികയായിരുന്നു കോസ്മോപൊളിറ്റൻ. ഹെലെൻ പത്രാധിപയായതോടെ ഈ സ്ഥിതി മാറി. ആദ്യം തന്നെ മാസികയിൽ നിന്നും അവർ കുട്ടികളേയും പാചകവും ദൂരെ കളഞ്ഞു. എന്നാൽ ആരോഗ്യകരമായ ഭക്ഷണ രീതിയും ശരീര സൌന്ദര്യ സംരക്ഷണവും അവർ നിലനിർത്തി. എന്നാൽ അപ്പോഴും അനുയോജ്യനായ പുരുഷനെ കണ്ടെത്തുക എന്നത് തന്നെയായിരുന്നു സ്ത്രീയുടെ ലക്ഷ്യം. പക്ഷെ 23 വയസ് കഴിയുമ്പോഴേക്കും സ്ത്രീ പ്രണയബന്ധങ്ങൾക്ക് അപ്പുറമാവുന്ന അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളിൽ പ്രണയവും ലൈംഗികതയും എത്രനാൾ വേണമെങ്കിലും ആസ്വദിക്കാൻ ഹെലെൻ നൽകിയ ഉദ്ബോധനം ഏറെ വിപ്ലവകരമായിരുന്നു. ഏതെങ്കിലും ഒരു പുരുഷനെ കണ്ടെത്തുകയല്ല, മറിച്ച് തനിക്ക് അനുയോജ്യമാണെന്ന് അനുഭവങ്ങളിലൂടെ തന്നെ മനസ്സിലാക്കുന്നത് വരെ ബന്ധം ആസ്വദിക്ക്വാനും ഹെലെൻ സ്ത്രീയെ പഠിപ്പിച്ചു. ലക്ഷ്യം വെറും ലൈംഗികത ആവുന്നതിലും കുഴപ്പമില്ല എന്ന ഹെലെന്റെ പക്ഷം അമേരിക്കൻ സ്ത്രീത്വത്തിന് നവീനമായ ലൈംഗിക സ്വാതന്ത്ര്യം നൽകി. ഭർത്താവും കുട്ടികളും അടങ്ങുന്ന വൃത്തത്തിന് പുറത്തേയ്ക്ക് സ്ത്രീയുടെ ലോകം വ്യാപിച്ചു. സ്വയംകൃതമായ, ലൈംഗിക ഉൽക്കർഷേച്ഛ നിർലജ്ജമായി പ്രകടിപ്പിക്കുന്ന, നന്നായി വസ്ത്രധാരണം ചെയ്യുകയും, ആ വസ്ത്രങ്ങൾ അഴിച്ചു വെയ്ക്കുമ്പോൾ മനസ്സ് തുറന്ന് ആസ്വദിക്കുകയും ചെയ്യുന്ന ആധുനിക സ്ത്രീയായിരുന്നു ഹെലെന്റെ സങ്കൽപ്പത്തിലെ സ്ത്രീ. 90കളിൽ പ്രമാദമായ ചില ലൈംഗിക പീഡന കേസുകളെ സംബന്ധിച്ച ഹെലെന്റെ അഭിപ്രായങ്ങൾ വിവാദമായി. പുരുഷൻ തന്നിൽ ആകൃഷ്ടനാവുന്നത് ഏതൊരു സ്ത്രീയ്ക്കും സുഖമുള്ള അനുഭവമാണ് എന്നായിരുന്നു ഹെലെന്റെ പക്ഷം. ഇത് അക്കാലത്തെ സ്ത്രീ വിമോചന പ്രവർത്തകരെ പ്രകോപിതരാക്കി. 50 കഴിഞ്ഞ സ്ത്രീകളോട് ഹെലെന്റെ ഉപദേശം ഇതിലും കൌതുകകരമാണ്. പ്രായം ഏറും തോറും വേണ്ടത്ര പുരുഷന്മാരെ ലഭിക്കാതായാൽ തങ്ങളുടെ സുഹൃത്തുക്കളുടെ ഭർത്താക്കന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് രസകരമായിരിക്കും എന്നായിരുന്നു ഇത്.
- ജെ.എസ്.
വായിക്കുക: ചരമം, മനുഷ്യാവകാശം, മാദ്ധ്യമങ്ങള്‍, സ്ത്രീ, സ്ത്രീ വിമോചനം
ന്യൂയോർക്ക് : അമേരിക്കയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രിക സാലി റൈഡ് താൻ ഒരു സ്വവർഗ്ഗ രതിക്കാരി ആയിരുന്നു എന്ന് തന്റെ ചരമ കുറിപ്പിലൂടെ ലോകത്തെ അറിയിച്ചു. 1983ൽ ബഹിരാകാശ യാത്ര നടത്തി ലോകത്തെ വനിതകൾക്ക് ആകമാനം ആവേശവും പ്രചോദനവും പകർന്ന സാലി മരണത്തിലൂടെയും തന്റെ സാമൂഹിക പ്രബുദ്ധത നില നിർത്തിയതായി നിരീക്ഷിക്കപ്പെടുന്നു. തങ്ങളുടെ ആരാധനാ പാത്രമായ ഒരാൾ താൻ സ്വവർഗ്ഗ രതിക്കാരിയാണ് എന്ന് പുറം ലോകത്തെ അറിയിച്ചത് സ്വന്തം ലൈംഗികതയെ കുറിച്ച് ആത്മാഭിമാനത്തോടെ വളർന്നു വരാൻ പുതിയ തലമുറയ്ക്ക് പ്രചോദനമാവും എന്ന് സാലിയുടെ സഹോദരി ബേർ റൈഡ് പറഞ്ഞു. സ്വവർഗ്ഗ രതിക്കാർക്ക് ആത്മാഭിമാനത്തോടെ സൈന്യത്തിൽ സേവനം ചെയ്യാൻ സഹായകരമാക്കിക്കൊണ്ട്, ലൈംഗികത അഭിരുചി ചോദിക്കുകയോ പറയുകയോ വേണ്ട എന്ന “ഡോണ്ട് ആസ്ൿ ഡോണ്ട് ടെൽ” എന്ന പിന്തിരിപ്പൻ നയം സൈന്യത്തിൽ നിർത്തലാക്കിയതോടെ അമേരിക്കൻ സമൂഹ മനസ്സിൽ വൻ ചലനമാണ് ഒബാമ സൃഷ്ടിച്ചത്.
- ജെ.എസ്.
വായിക്കുക: അമേരിക്ക, ബഹിരാകാശം, മനുഷ്യാവകാശം, സ്ത്രീ വിമോചനം
കാബൂൾ : ശൈശവ വിവാഹത്തിന്റെ ഇരയായ അഫ്ഗാനി പെൺകുട്ടിയെ വേശ്യാവൃത്തിയ്ക്ക് നിർബന്ധിക്കുകയും വഴങ്ങാതിരുന്ന പെൺകുട്ടിയെ ക്രൂരമായ മർദ്ദനത്തിനും പീഡനത്തിനും ഇരയാക്കുകയും ചെയ്ത ഭർത്താവിന്റെ അച്ഛനേയും അമ്മയേയും 10 വർഷം തടവിന് വിധിച്ചു. മർദ്ദനം, പീഡനം, മനുഷ്യാവകാശ ലംഘനം എന്നിങ്ങനെ കുറ്റങ്ങൾക്കാണ് ശിക്ഷ.
15 കാരിയായ സഹാർ ഗുൾ ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ പീഡനങ്ങൾക്ക് വിധേയയായത് മറ്റ് പുരുഷന്മാരുമായി അന്തിയുറങ്ങാൻ വിസമ്മതിച്ചതിന്റെ പേരിലാണ്. സഹാർ ഗുളിന്റെ ഭർത്താവ് 30 കാരനായ മുഹമ്മദ് അസീം അഫ്ഗാൻ സൈന്യത്തിൽ സൈനികനാണ്. ഭർത്താവിന്റെ മാതാ പിതാക്കൾക്ക് മദ്യ കച്ചവടവും വേശ്യാവൃത്തിയുമായിരുന്നു തൊഴിൽ. ഇതിനു സഹകരിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെ ഇവർ അതി ക്രൂരമായി മർദ്ദിച്ചു. ദേഹം ആസകലം മർദ്ദനത്തിന്റെ പാടുകളോടെ കക്കൂസിൽ പൂട്ടിയിട്ട നിലയിലാണ് പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇരുമ്പ് ദണ്ഡുകൾ പഴുപ്പിച്ച് ദേഹം പോള്ളിച്ചിരുന്നു. ചെറുത്തു നിൽക്കാനുള്ള ശേഷി ഇല്ലാതാക്കാനായി പെൺകുട്ടിയുടെ കൈ വിരലുകളിലെ നഖങ്ങൾ പിഴുതു മാറ്റിയിരുന്നു.
തന്റെ ഭർത്താവ് തന്നെ നിരന്തരം മർദ്ദിക്കുകയും തന്നെ ബലഹീനയാക്കാനായി തനിക്ക് വളരെ കുറച്ചു മാത്രമേ ആഹാരം നല്കുമായിരുന്നുള്ളൂ എന്നും പെൺകുട്ടി പോലീസിനു മൊഴി നല്കി.
പെൺകുട്ടിയുടെ അമ്മാവൻ വിവരം നല്കിയതനുസരിച്ചാണ് പോലീസ് വീട്ടിൽ എത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. അല്പ്പ നാൾ വൈകിയിരുന്നെങ്കിൽ പെൺകുട്ടിയെ ജീവനോടെ കണ്ടെത്താൻ കഴിയില്ലായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഭർത്താവ് ഒടി രക്ഷപ്പെട്ടുവെങ്കിലും ഭർത്താവിന്റെ മാതാ പിതാക്കളെ പോലീസ് പിടികൂടി.
പെൺകുട്ടിയെ വിദഗ്ദ്ധ ചികിൽസയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.
താലിബാന്റെ പതനത്തിനു ശേഷം സ്ത്രീകളുടെ സംരക്ഷണത്തിനായി നിയമനിർമ്മാണം നടത്തിയിട്ടുണ്ടെങ്കിലും ഇത് സർക്കാർ വേണ്ടവണ്ണം നടപ്പിലാക്കുന്നില്ല എന്നാണ് വ്യാപകമായ പരാതി.
- ജെ.എസ്.
വായിക്കുക: അഫ്ഗാനിസ്ഥാന്, കുട്ടികള്‍, കുറ്റകൃത്യം, പീഡനം, സ്ത്രീ വിമോചനം
കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മാത്രമായി ഇന്റർനെറ്റ് കഫെ പ്രവർത്തനം ആരംഭിച്ചു. പുരുഷന്മാരുടെ അസുഖകരമായ നോട്ടത്തിൽ നിന്നും അസഹനീയമായ കമന്റ് അടികളിൽ നിന്നും ഒഴിവായി സ്വസ്ഥമായി ഇന്റർനെറ്റ് ഉപയോഗിക്കുവാനുള്ള സൌകര്യമാണ് ഇതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ലഭ്യമായത് എന്ന് കഫെ നടത്തിപ്പുകാരായ സ്ത്രീകൾ പറയുന്നു. ഇവിടത്തെ ജോലിക്കാർ മുഴുവനും സ്ത്രീകളാണ്. യംഗ് വിമൻ ഫോർ ചേയിഞ്ച് എന്ന സ്ത്രീ സംഘടനയാണ് ഈ കഫെയുടെ നടത്തിപ്പുകാർ.
വേശ്യാവൃത്തിയിൽ ഏർപ്പെടാൻ വിസമ്മതിച്ചതിന്റെ പേരിൽ ഭർത്തൃ മാതാപിതാക്കളാൽ ക്രൂരമായി മർദ്ദിക്കപ്പെട്ട പതിനഞ്ചുകാരിയായ പെൺകുട്ടിയായ സഹർ ഗുൾ ന്റെ പേരാണ് ഇന്റർനെറ്റ് കഫെയ്ക്ക് ഇട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ ഇങ്ങനെയുള്ള എത്രയോ സഹർ ഗുൾമാർ ഉണ്ട് എന്നും നിത്യേന സ്ത്രീകൾ അക്രമിക്കപ്പെടുന്നു എന്നും കഫെ നടത്തുന്നവർ അറിയിക്കുന്നു.
- ജെ.എസ്.
വായിക്കുക: അഫ്ഗാനിസ്ഥാന്, പീഡനം, മനുഷ്യാവകാശം, സ്ത്രീ വിമോചനം
ആംസ്റ്റര്‍ഡാം : മുസ്ലിം വനിതകള്‍ അണിയുന്ന ബുര്‍ഖ അടക്കമുള്ള മുഖാവരണങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ നിരോധിക്കുവാന്‍ ഡച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടെ ബുര്‍ഖ നിരോധിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാവും നെതര്‍ലന്‍ഡ്സ്. ജനസംഖ്യയുടെ 6 ശതമാനം മുസ്ലിം മത വിശ്വാസികള്‍ ഉള്ള നെതര്‍ലന്‍ഡ്സില്‍ ഇത്തരം മുഖാവരണങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം തുലോം കുറവാണ്. എന്നിരുന്നാലും ഇസ്ലാം വിരുദ്ധ നിലപാടുകളുള്ള ഫ്രീഡം പാര്‍ട്ടിയുടെ പിന്തുണയോടെ നിലനില്‍ക്കുന്ന ലിബറല്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ് മുന്നണി ഈ നിരോധനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.
അടുത്ത വര്ഷം ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിയമം ലംഘിച്ചു പൊതു സ്ഥലങ്ങളില്‍ മുഖം മറച്ചു പ്രത്യക്ഷപ്പെടുന്നവര്‍ക്ക് 390 യൂറോ പിഴ ലഭിക്കും.
- ജെ.എസ്.
വായിക്കുക: നെതര്‍ലന്‍ഡ്സ്, മതം, മനുഷ്യാവകാശം, യൂറോപ്പ്, സ്ത്രീ വിമോചനം
ദുബായ് : യു.എ.ഇ.യില്‍ നിന്നും അവധിക്ക് നാട്ടില്‍ എത്തിയ ബംഗ്ലാദേശ് സ്വദേശി ഭാര്യയുടെ കൈ വിരലുകള്‍ വെട്ടി മാറ്റി. തന്റെ അനുമതി ഇല്ലാതെ ഭാര്യ ബിരുദ പഠനം നടത്തിയതില്‍ അസൂയ പൂണ്ടാണ് ഇയാള്‍ ഈ ക്രൂര കൃത്യം ചെയ്തത്. അവധിയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയ ഉടനെയായിരുന്നു ആക്രമണം. 21 കാരിയായ ഭാര്യ കോളേജില്‍ പോകുന്നുണ്ട് എന്ന് മനസ്സിലാക്കിയ റഫീക്കുള്‍ ഇസ്ലാം ഭാര്യ ഹവ ആഖ്തറിനെ കെട്ടിയിട്ട് വായ ടേപ്പ് കൊണ്ട് അടച്ചതിന് ശേഷമാണ് വലതു കൈയ്യിലെ അഞ്ചു വിരലുകളും വെട്ടി മാറ്റിയത്. താന്‍ വെറും എട്ടാം ക്ലാസുകാരന്‍ ആണെന്നും തന്റെ ഭാര്യ കോളേജില്‍ പോകുന്നത് തനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല എന്നും ഇയാള്‍ പിന്നീട് പോലീസിനോട് പറഞ്ഞു.
അഭ്യസ്തവിദ്യരായ സ്ത്രീകളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍ ബംഗ്ലാദേശില്‍ പെരുകി വരികയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏതാനും മാസങ്ങള്‍ മുന്‍പ് ധാക്കാ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഒരു വനിതയുടെ കണ്ണുകള്‍ ഇവരുടെ തൊഴില്‍ രഹിതനായ ഭര്‍ത്താവ് ചൂഴ്ന്നെടുത്തു. ഉന്നത വിദ്യാഭ്യാസത്തിനായി ഭാര്യ കാനഡയിലെ സര്‍വ്വകലാശാലയില്‍ പോകുന്നതില്‍ അസൂയ പൂണ്ടാണ് ഇയാള്‍ ഇത് ചെയ്തത്.
തങ്ങളെക്കാള്‍ ബുദ്ധിപരമായി മികവ് പുലര്‍ത്തുന്ന ഭാര്യമാരോടുള്ള അസഹിഷ്ണുത മൂലം ഭാര്യമാരുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ് എന്ന് സാമൂഹ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ചില സാഹചര്യങ്ങളില്‍ അതിര്‍ വരമ്പുകള്‍ ലംഘിച്ച് ഗാര്‍ഹിക പീഡനത്തിലേക്കും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമത്തിലേക്കും നയിക്കുകയും ചെയ്യുന്നു.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം, പീഡനം, മനുഷ്യാവകാശം, സ്ത്രീ, സ്ത്രീ വിമോചനം