ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലും, അല്ലാവി, ബാബുല്‍ മുഅ്തം, ഷുവാല തുടങ്ങിയ സമീപപ്രദേശങ്ങളിലുമുണ്ടായ സ്ഫോടന പരമ്പരകളില്‍ 57പേര്‍ മരിച്ചതായി ഇറാഖ് ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് സയ്യിദ് താരിഖ് പറഞ്ഞു. 176 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോഡരികില്‍ കാറുകളിലും മറ്റ് വാഹനങ്ങളിലുമായി സ്ഥാപിച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചത് എന്ന് കരുതുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇറാക്കില്‍ നിന്ന് യു. എസ് സേന പിന്‍വാങ്ങിയശേഷം നടക്കുന്ന ഏറ്റവും വലിയ സ്ഫോടന പരമ്പരയാണ് ഇത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ക്രമസമാധാനം, തീവ്രവാദം