ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദ്, ബാബില്‍, ദിയാല, സലാഹെദ്ദീന്‍, കിര്‍ക്കുക്ക് എന്നീ മേഖലകളില്‍ ഉണ്ടായ സ്ഫോടന പരമ്പരകളിലും വെടിവെപ്പുകളിലുമായി 60 പേര്‍ മരിച്ചു. 250 ലേറെ പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ബാഗ്ദാദില്‍ മാത്രം ഏഴ് ബോംബു സ്‌ഫോടനങ്ങളുണ്ടായി. അതില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. ഷിയാ വിഭാഗത്തിന്റെ പ്രമുഖ ആരാധനാലയം സ്ഥിതി ചെയ്യുന്ന ഉത്തര ബാഗ്ദാദിലെ കദ്മിയായിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തിലാണ് ഒമ്പതു പേര്‍ കൊല്ലപ്പെട്ടത്. മൊസുള്‍ മുതല്‍ ഹില്ലാ വരെയുള്ള വിവിധ നഗരങ്ങളിലും പന്ത്രണ്ടിലേറെ സ്‌ഫോടനങ്ങളുണ്ടായി. ഷിയാ വിഭാഗക്കാര്‍ക്ക് മുന്‍തൂക്കമുള്ള മേഖലകളാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായ ഇടങ്ങള്‍. ഡിസംബര്‍ മധ്യത്തോടെ യു. എസ്. സേന ഇറാഖ് വിട്ട ശേഷമുണ്ടായ ശക്തമായ ആക്രമണങ്ങളിലൊന്നാണിത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ക്രമസമാധാനം, തീവ്രവാദം