സ്വിറ്റ്സര്‍ലന്‍ഡ് മുഖാവരണം നിരോധിക്കുന്നു

September 29th, 2011

face-veil-epathram

ബേണ്‍ : മുസ്ലിം വനിതകള്‍ ഉപയോഗിക്കുന്ന ബുര്‍ഖ പോലുള്ള മുഖാവരണങ്ങള്‍ പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നതിന് എതിരെ സ്വിസ്സ് പാര്‍ലിമെന്റില്‍ നിരോധന നിയമം പാസാക്കി. 77 നെതിരെ 101 വോട്ടുകള്‍ക്കാണ് ഇന്നലെ ഇത് പാസായത്. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോഴും അധികൃതരുമായി ഇടപെടുമ്പോഴും മുഖം മറയ്ക്കുന്ന വേഷവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഈ നിയമം വിലക്കും. ഒക്ടോബറില്‍ സ്വിറ്റ്സര്‍ലന്‍ഡ് തെരഞ്ഞെടുപ്പിന് മുന്‍പായി ഈ നിയമം ഉപരി സഭ പാസാക്കുന്നതോടെ പ്രാബല്യത്തില്‍ വരുത്താനാണ് ശ്രമം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനുസരണയുള്ള ഭാര്യമാരുടെ ക്ലബ്ബിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍

June 6th, 2011

obedient-wife-epathram

ക്വാലാലംപൂര്‍ : ഭര്‍ത്താവിന്റെ ഏത് ആഗ്രഹത്തിനും ഒരു ലൈംഗിക തൊഴിലാളിയെ പോലെ ഭാര്യ വഴങ്ങി കൊടുക്കുകയാണ് വൈവാഹിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഉള്ള വഴി എന്ന ആശയം പ്രചരിപ്പിക്കുന്ന ഒരു മലേഷ്യന്‍ വനിതാ സംഘടനയ്ക്കെതിരെ സ്ത്രീ വിമോചന പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി.

ഒരു സംഘം മുസ്ലിം വനിതകള്‍ ആരംഭിച്ച “ഒബീഡിയന്റ് വൈവ്സ്‌ ക്ലബ്‌” (Obedient Wives Club) ആണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിന് കാരണമായത്‌. പുരുഷന്റെ ലൈംഗിക ആവശ്യങ്ങള്‍ ഒരു ലൈംഗിക തൊഴിലാളിയെ പോലെ നിറവേറ്റിയാല്‍ പിന്നെ ഒരു ലൈംഗിക തൊഴിലാളിയെ അന്വേഷിച്ച് അയാള്‍ പോവില്ല എന്നാണ് ഇവരുടെ ന്യായം. ദൈവ ഭയമുള്ള സ്ത്രീകള്‍ ഇങ്ങനെ തങ്ങളുടെ പുരുഷന്മാരെ തൃപ്തിപ്പെടുത്തി കുടുംബത്തില്‍ സമാധാനം നില നിര്‍ത്തണം. ഭര്‍ത്താവിനെ തെറ്റുകളില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ഇങ്ങനെ ചെയ്യുന്നത് ദൈവഭയമുള്ള ഭാര്യയുടെ ധര്‍മ്മമാണ്. ഇങ്ങനെ ചെയ്‌താല്‍ ഭര്‍ത്താവ്‌ ഒരു ലൈംഗിക തൊഴിലാളിയെ അന്വേഷിച്ച് പോവില്ലെന്ന് മാത്രമല്ല ഇത് ഗാര്‍ഹിക പീഡനം ഇല്ലാതാക്കാനും സഹായകരമാവും എന്നും ക്ലബ്‌ പ്രസിഡണ്ട് റൊഹായ മുഹമ്മദ്‌ പറയുന്നു.

obedient-wives-club-epathramക്ലബ്‌ പ്രസിഡണ്ട് റൊഹായ മുഹമ്മദ്‌

ഇതിനാവശ്യമായ പഠന ക്ലാസുകളും മറ്റും നല്‍കുന്ന ക്ലബ്ബില്‍ മറ്റ് മതസ്ഥര്‍ക്കും ഈ ക്ലാസുകളില്‍ പങ്കെടുത്ത് തങ്ങളുടെ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും കൈവരിക്കാന്‍ പഠിക്കാം എന്നും ഇവര്‍ ഉപദേശിക്കുന്നുണ്ട്.

പുരുഷന്റെ അധമ വാസനകളെ ന്യായീകരിച്ച് സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം സ്ത്രീയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അപലപനീയമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളെ പഴി ചാരി തങ്ങളുടെ വികലതകള്‍ക്ക് ന്യായീകരണം കാണുന്നത് ലൈംഗിക അസമത്വം ഏറെയുള്ള സമൂഹങ്ങളുടെ സ്വഭാവമാണ്. ഒരു ബലാല്‍സംഗം നടന്നാല്‍ പോലും സ്ത്രീയുടെ വസ്ത്രധാരണ രീതി മാറ്റിയാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ല എന്നാണ് ഇത്തരക്കാരുടെ വാദം. ഗാര്‍ഹിക പീഡനം തടയാന്‍ ഭാര്യ ഭര്‍ത്താവിന്റെ ലൈംഗിക അടിമയാകണം എന്നൊക്കെ പറയുന്ന ചിന്താഗതി സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷനും നാണക്കേട് ഉണ്ടാക്കുന്നതാണ്. തന്റെ പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് പറയാന്‍ പോലും ചങ്കൂറ്റം കാണിക്കാന്‍ ആവാത്ത പുരുഷന്മാര്‍ക്ക്‌ മാത്രമേ സ്ത്രീയുടെ മേല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാനാവൂ എന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

ഫ്രാന്‍സില്‍ മുഖാവരണ വിലക്ക്

April 11th, 2011

France-burqa-ban-epathram

പാരിസ്‌: മുസ്ലിം മതാചാരപ്രകാരം മുഴുവന്‍ മുഖവും മറയ്ക്കുന്ന ആവരണങ്ങള്‍ സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ധരിക്കുന്നത് ഫ്രഞ്ച് സര്‍ക്കാര്‍ നിരോധിച്ചു. വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

നിയമ ലംഘകര്‍ 150 യുറോ പിഴ അടക്കുകയും ഫ്രഞ്ച് പൌരത്വ ക്ലാസുകള്‍ നിര്‍ബന്ധമായും സംബന്ധിക്കേണ്ടിയും വരും. മുഖാവരണം ധരിക്കുന്നതിന് സ്ത്രീകളെ നിര്‍ബന്ധിക്കുന്നവര്‍ക്ക് 2 വര്‍ഷത്തെ കഠിന തടവും വലിയ പിഴയും അടക്കേണ്ടി വരും. ഇതേ കേസില്‍ തന്നെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍  കുട്ടിയാണ് എങ്കില്‍ പിഴ ഇരട്ടി ആകും. എന്നാല്‍ ആരോഗ്യ സംബന്ധമായ അവസ്ഥകള്‍, സുരക്ഷാ പ്രശ്നങ്ങള്‍, മതപരമായ ചടങ്ങുകള്‍ എന്നീ അവസ്ഥകളില്‍ നിയമം ചില വിട്ടുവീഴ്ചകള്‍ അനുവദിക്കുന്നുണ്ട്.

അഞ്ചു ദശലക്ഷം വരുന്ന ഫ്രാന്‍സിലെ മുസ്ലിം ജനതയ്ക്ക് നിയമത്തോട് എതിര്‍പ്പില്ല. രാജ്യത്ത് നിക്കാബ്ബ് ധരിക്കുന്ന മുസ്ലിങ്ങളുടെ എണ്ണം 2000 ത്തില്‍ താഴെയാണ്. എന്നാല്‍ ഈ വിലക്ക് പ്രാബല്യത്തില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ, ഇത്രയും ചെറിയ ഒരു സമൂഹം ഇങ്ങനെ ഒരു മതാചാരം പാലിക്കുന്നത് തടയേണ്ടതുണ്ടോ എന്ന് ലോകമെമ്പാടുമുള്ള മുസ്ലിം ജനത വിമര്‍ശിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

ബുര്ഖ ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ 18 ലക്ഷം പിഴയും ഒരു വര്ഷം തടവും

September 14th, 2010

face-veil-epathram

പാരീസ്‌ : പൊതു സ്ഥലത്ത് മുഖം മറയ്ക്കുന്ന ബുര്‍ഖ യും നിഖാബും ധരിക്കുന്നതിനെതിരെ ഫ്രാന്‍സില്‍ നാളെ അന്തിമ വോട്ടെടുപ്പ്‌ നടക്കും. മതത്തിന്റെ പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും മുസ്ലിം വനിതകളെ മുഖം മറയ്ക്കാന്‍ നിര്‍ബന്ധിത രാക്കുന്നതില്‍ നിന്നും സംരക്ഷിക്കാനാണ് ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ്‌ സര്‍ക്കോസി ഇത്തരമൊരു നിയമ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞ ജൂലൈ മാസത്തില്‍ തന്നെ പൊതു സ്ഥലത്ത് മുഖം മറയ്ക്കുന്നത് ഫ്രാന്‍സില്‍ നിയമ വിരുദ്ധമാക്കി കൊണ്ട് ദേശീയ അസംബ്ലി ബില്ല് പാസാക്കിയിരുന്നു. ഈ ബില്ലിന്മേലാണ് നാളെ സെനറ്റ്‌ വോട്ടു ചെയ്യുന്നത്.

ബെല്‍ജിയം, സ്പെയിന്‍, ഇറ്റലി എന്നിങ്ങനെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളും സമാനമായ നിയമ നിര്‍മ്മാണം നടത്തുന്ന പ്രക്രിയയിലാണ്.

9000 രൂപയോളം പിഴയാണ് നിയമം ലംഘിച്ചു ബുര്‍ഖ ധരിക്കുന്നവര്‍ക്കുള്ള പിഴ. എന്നാല്‍ സ്ത്രീകളെ മതപരമായ കാരണങ്ങള്‍ പറഞ്ഞ് ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന പുരുഷന്മാര്‍ക്ക്‌ ഏറെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. 18 ലക്ഷത്തോളം രൂപ പിഴയും ഒരു വര്ഷം തടവുമാണ് ഭാര്യമാരെയും പെണ്‍മക്കളെയും ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന പുരുഷന്മാര്‍ക്കുള്ള ശിക്ഷ.

- ജെ.എസ്.

വായിക്കുക: , , , , ,

2 അഭിപ്രായങ്ങള്‍ »

സിറിയ പര്‍ദ്ദ നിരോധിച്ചു

July 21st, 2010

niqab-burqa-purdah-epathramഡമാസ്കസ് : അറബ് രാഷ്ട്രമായ സിറിയയും പര്‍ദ്ദ നിരോധിച്ചു. യൂറോപ്പിലും മധ്യ പൂര്‍വ രാഷ്ട്രങ്ങളിലും പര്‍ദ്ദയുടെ നിരോധനം ഏറെ രാഷ്ട്രീയ പ്രാധാന്യം കൈവരിച്ചു കഴിഞ്ഞിരിക്കുന്ന സമയത്ത് തങ്ങളുടെ മത നിരപേക്ഷ പ്രതിച്ഛായക്ക് മാറ്റ് കൂട്ടാനാണ് സിറിയ ഈ നീക്കം നടത്തിയത്. ഇതിന്റെ ഭാഗമായി സിറിയയിലെ സര്‍വകലാശാല കളില്‍ പര്‍ദ്ദ ധരിച്ച സ്ത്രീകളെ പ്രവേശിപ്പിക്കരുത്‌ എന്ന കര്‍ശന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനികള്‍ക്കും അദ്ധ്യാപികമാര്‍ക്കും നിരോധനം ബാധകമാണ്.

സര്‍വകലാശാല കള്‍ക്ക് പുറമേ പ്രൈമറി വിദ്യാലയങ്ങളിലെ അദ്ധ്യാപികമാര്‍ക്കും നിരോധനം നടപ്പിലാക്കിയിട്ടുണ്ട്. നിരോധനം പാലിക്കാത്ത നൂറു കണക്കിന് അദ്ധ്യാപികമാരെ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അദ്ധ്യാപന ജോലിയില്‍ നിന്നും പഠനേതര ജോലികളിലേക്ക് മാറ്റി നിയമിച്ചു. വിദ്യാഭ്യാസ മന്ത്രാലയം നടപ്പില്‍ വരുത്തിയ ഈ നിരോധനം പക്ഷെ, തലയില്‍ തട്ടമിടുന്നതില്‍ നിന്നും പെണ്‍കുട്ടികളെ വിലക്കുന്നില്ല.

burqa-ban-france-epathram

ഫ്രാന്‍സിലും പര്‍ദ്ദ നിരോധിച്ചു

യാഥാസ്ഥിതിക ഇസ്ലാം മതത്തിന്റെ ഏറ്റവും പ്രകടമായ ചിഹ്നങ്ങളില്‍ ഒന്നായാണ് സ്ത്രീകളുടെ കണ്ണ് ഒഴികെ ശരീരം മുഴുവന്‍ മറയ്ക്കുന്ന പര്‍ദ്ദ കാണപ്പെടുന്നത്.

ഇത്തരമൊരു നിരോധനം ടര്‍ക്കിയില്‍ നേരത്തെ നടപ്പിലാക്കിയിരുന്നു. ആധുനിക ടര്‍ക്കിയുടെ മത നിരപേക്ഷ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിച്ചു വരുന്നത് എന്ന് പറഞ്ഞായിരുന്നു ഈ നിരോധനം.

മോഷ്ടാക്കള്‍ ഇത്തരം പര്ദ്ദയ്ക്കുള്ളില്‍ ഒളിച്ചു രക്ഷപ്പെടുന്നു എന്ന് പ്രചരിപ്പിച്ചാണ് ജോര്‍ദ്ദാനില്‍ സര്‍ക്കാര്‍ പര്‍ദ്ദയുടെ ഉപയോഗം തടയുന്നത്.

കഴിഞ്ഞ ദിവസം ഫ്രഞ്ച് നിയമസഭ പര്‍ദ്ദ നിരോധിച്ചു കൊണ്ടുള്ള പ്രമേയം വന്‍ ഭൂരിപക്ഷത്തിനാണ് പാസ്സാക്കിയത്. ഇത് ഫ്രാന്‍സിലെ മുസ്ലിം സമുദായത്തെ ഏറെ ചൊടിപ്പിച്ചിരുന്നു.

തനിക്ക് തന്റെ ശരീരം മറയ്ക്കുവാനുള്ള അവകാശം നിഷേധിയ്ക്കുന്നത് ന്യായമല്ല എന്ന് 20 കാരിയായ സമീറ പറയുന്നു. തന്റെ വിശ്വാസ പ്രമാണങ്ങള്‍ പറയുന്നതനുസരിച്ച് തനിക്ക് പര്‍ദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇത് നിഷേധിയ്ക്കുന്ന പക്ഷം തനിക്ക് വിദ്യാഭ്യാസം തന്നെ നിര്‍ത്തി വെയ്ക്കേണ്ടി വരുന്ന അവസ്ഥയാവും ഉണ്ടാവുന്നത്. പര്‍ദ്ദ ധരിക്കുന്നത് മതം അനുശാസിക്കുന്നതാണ്. ഇത് തന്റെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വിഷയമാണ്.

women-without-burqa-epathram

ഏറെ പ്രായോഗികമാണ് പര്‍ദ്ദ എന്ന് അനുഭവസ്ഥരുടെ പക്ഷം

തന്നെ തെറ്റായ കണ്ണുകള്‍ കൊണ്ട് അന്യ പുരുഷന്മാര്‍ നോക്കുന്നത് തന്നെ അസ്വസ്ഥയാക്കുന്നു. പൊതു സ്ഥലത്ത് തനിച്ചു യാത്ര ചെയ്യേണ്ടി വരുമ്പോള്‍ മാന്യതയില്ലാതെ പെരുമാറുന്ന പുരുഷന്മാര്‍ മൂലം പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നു. ഇതെല്ലാം ഒഴിവാക്കാന്‍ പര്‍ദ്ദ ധരിക്കുന്നത് ഏറെ സഹായകരമാണ് എന്നാണു തന്റെ അഭിപ്രായം എന്നും സമീറ പറയുന്നു.

burqa-ban-in-france

ഇതില്‍ ഏതാണ് അഭികാമ്യം എന്നതാണ് ചോദ്യം

യൂറോപ്പില്‍ ആകമാനം പര്‍ദ്ദയ്ക്കെതിരായ വികാരം ശക്തമായി ക്കൊണ്ടിരി ക്കുകയാണ്. സ്പെയിന്‍, ബെല്‍ജിയം, ഹോളണ്ട് എന്നിങ്ങനെ പല യൂറോപ്യന്‍ രാഷ്ട്രങ്ങളിലും പര്‍ദ്ദ നിരോധിയ്ക്കുന്നത് സംബന്ധിച്ച അഭിപ്രായ രൂപീകരണം നടക്കുകയാണ്.

പരസ്പര ബഹുമാനത്തിലും സഹിഷ്ണുതയിലും അധിഷ്ടിതമാണ് ബ്രിട്ടീഷ്‌ സമൂഹമെന്നും അതിനാല്‍ പര്‍ദ്ദ നിരോധിക്കുന്നത് പോലുള്ള നടപടികളെ ബ്രിട്ടന്‍ സ്വാഗതം ചെയ്യില്ല എന്നും കഴിഞ്ഞ ദിവസം ബ്രിട്ടീഷ്‌ ഇമിഗ്രേഷന്‍ വകുപ്പ്‌ മന്ത്രി പ്രസ്താവിച്ചത് ശ്രദ്ധേയമാണ്.

വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക അസമത്വം മത തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന് കരുതുന്നവരുണ്ട്. പുതുതായി ശക്തി പ്രാപിച്ചു വരുന്ന ഒരു ന്യൂനപക്ഷ സമ്പന്ന വര്‍ഗ്ഗത്തിന്റെ ആഡംബര പൂര്‍ണ്ണമായ വേഷ വിധാനങ്ങള്‍ ദരിദ്ര വര്‍ഗ്ഗത്തെ പര്ദ്ദയ്ക്കുള്ളില്‍ ഒളിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു എന്നാണു ചില സാമൂഹ്യ ശാസ്ത്രജ്ഞരുടെ അഭിപ്രായം. സമ്പന്ന വര്‍ഗ്ഗത്തിനു മുന്‍പില്‍ ആത്മാവിഷ്ക്കാരത്തിനുള്ള ഉപാധിയായി കടുത്ത മത തീവ്രവാദത്തിലേയ്ക്ക്‌ ഇവര്‍ തിരിയുന്നു എന്നും ഇവര്‍ ആശങ്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

ഗാസയില്‍ സ്ത്രീകള്‍ക്ക് പുകവലി നിരോധനം

July 18th, 2010

gaza-women-smoking-ban-epathramഗാസ : ഗാസയില്‍ ഇനി പൊതു സ്ഥലങ്ങളില്‍ വെച്ച് സ്ത്രീകള്‍ക്ക് പുകവലിക്കാനാവില്ല. വിവാഹ ബന്ധങ്ങള്‍ക്ക് വരെ ദോഷം ചെയ്യുന്ന ഈ ഏര്‍പ്പാട്‌ പലസ്തീന്‍ വനിതകളുടെ പ്രതിച്ഛായക്ക് നല്ലതല്ല എന്നാണു ഗാസ ഭരിക്കുന്ന ഹമാസിന്റെ നിലപാട്. ഉപരോധം മൂലം ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനതയ്ക്ക്‌ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഹമാസിന്റെ ഏറ്റവും പുതിയ നടപടിയാണിത്. സാങ്കേതികമായി ഇസ്ലാം മതം സ്ത്രീകളെ പുകവലിക്കുന്നതില്‍ നിന്നും വിലക്കുന്നില്ലെങ്കിലും സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ഇരുന്നു പുകവലിക്കുന്നതിനോട് പൊതുവേ യാഥാസ്ഥിതികര്‍ക്ക് വിയോജിപ്പാണുള്ളത്. ഹമാസ്‌ ഗാസയിലെ യാഥാസ്ഥിതിക പാരമ്പര്യം പലപ്പോഴും ഇസ്ലാമിക നിയമവുമായി ഇടകലര്‍ത്തി നിര്‍വചിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമായി ഈ പുകവലി നിരോധനം ചൂണ്ടിക്കാണിക്കപ്പെടുന്നു.

പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്ന സ്ത്രീകളില്‍ പലരെയും അവരുടെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്നതായി തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് പോലീസ്‌ വക്താവ്‌ അറിയിച്ചു. പ്രത്യേകിച്ച് മുന്നറിയിപ്പ്‌ ഒന്നുമില്ലാതെയാണ് പോലീസ്‌ പുകവലി നിരോധനം നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസം കോഫി ഷോപ്പുകളും ഹുക്ക വലി കേന്ദ്രങ്ങളും നിറഞ്ഞ തെരുവില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട പോലീസ്‌ സംഘം കോഫി ഷോപ്പ് ഉടമകള്‍ക്ക്‌ നിരോധനാജ്ഞ കൈമാറുകയായിരുന്നു. ഹുക്ക വലിക്കെതിരെ സമ്പൂര്‍ണ്ണ നിരോധനമാണെന്നു കരുതി പരിഭ്രാന്തരായ കടയുടമകളെ ആശ്വസിപ്പിച്ചു കൊണ്ട് ഉടന്‍ അധികൃതര്‍ വിശദീകരണം നല്‍കി – പുകവലി വിലക്ക് സ്ത്രീകള്‍ക്ക് മാത്രമേയുള്ളൂ. നിരോധനം നടപ്പിലായതോടെ ഇനി മുതല്‍ ഗാസയിലെ കടയുടമകള്‍ക്ക് സ്ത്രീകള്‍ക്ക് ഹുക്ക നല്‍കാന്‍ ആവില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പമേല ആന്‍ഡേഴ്സന്റെ ബിക്കിനി പരസ്യത്തിന് വിലക്ക്

July 17th, 2010

pamela-anderson-epathramമോണ്‍ട്രിയല്‍ : മാംസം ഭക്ഷിക്കുവാനായി മൃഗങ്ങളെ കൊല്ലുന്നതിനെതിരെ പ്രചാരണം നടത്തുന്നതിന് പമേല ആന്‍ഡേഴ്സന്റെ അര്‍ദ്ധ നഗ്ന ചിത്രം ഉപയോഗിക്കുന്നതില്‍ നിന്നും പ്രമുഖ മൃഗ സംരക്ഷണ പ്രസ്ഥാനമായ PETAയെ (People for the Ethical Treatment of Animals) മോണ്‍ട്രിയല്‍ നഗര സഭ വിലക്കി. പമേലയുടെ ശരീര ഭാഗങ്ങളില്‍ മാംസ കച്ചവടത്തിന് ഉപയോഗിക്കുന്ന ശരീര ഭാഗങ്ങളുടെ പേരുകള്‍ എഴുതി വെച്ച ഒരു ചിത്രമാണ് നഗര സഭ വിലക്കിയത്. “എല്ലാ മൃഗങ്ങള്‍ക്കും ഒരേ ശരീര ഭാഗങ്ങളാണ് ഉള്ളത്” എന്ന ഒരു സന്ദേശവും ചിത്രത്തോടൊപ്പം ഉണ്ട്.

pamela-anderson-peta-ad-epathram

വിവാദമായ ബിക്കിനി പരസ്യം

സസ്യാഹാരം പ്രോല്‍സാഹിപ്പിച്ചു മൃഗ ഹത്യ ഒഴിവാക്കുക എന്നാ ലക്ഷ്യമാണ് ഈ പരസ്യത്തിന് പുറകില്‍. എന്നാല്‍ മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിന്റെ പേരില്‍ സ്ത്രീയുടെ നഗ്ന മേനി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല എന്നാണു നഗര സഭാ അധികൃതരുടെ നിലപാട്. ലിംഗ വിവേചനം ഒഴിവാക്കുന്നതിനും സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതിനും വേണ്ടി ശ്രമിക്കുന്ന ഒരു സംഘടനയ്ക്ക് സ്ത്രീയുടെ പ്രതിച്ഛായയുടെ സംരക്ഷണവും അത്ര തന്നെ പ്രധാനമാണ്. ഈ നിലയ്ക്ക് ഔദ്യോഗികമായി ഇത്തരം ഒരു ചിത്രത്തിന് അനുമതി നല്‍കാന്‍ തങ്ങള്‍ക്കാവില്ല എന്ന് നഗര സഭാ വക്താവ് അറിയിച്ചു.

എന്നാല്‍ നഗ്ന നൃത്തങ്ങള്‍ക്കും നിശാ ക്ലബ്ബുകള്‍ക്കും പേര് കേട്ട ഒരു നഗരത്തില്‍ ഒരു സ്ത്രീയെ സ്വന്തം ശരീരം ഒരു രാഷ്ട്രീയ പ്രതിഷേധത്തിന്റെ ഭാഗമായി ഉപയോഗിക്കുവാന്‍ വിലക്കുന്നത് വിചിത്രമായിട്ടാണ് തനിക്ക്‌ തോന്നുന്നത് എന്ന് ഇത് സംബന്ധിച്ച് പമേല പ്രതികരിച്ചു. അറിയപ്പെടുന്ന മൃഗ സ്നേഹിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമാണ് പമേല ആന്‍ഡേഴ്സന്‍.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐക്യ രാഷ്ട്ര സഭയ്ക്ക് സ്ത്രീ പക്ഷം

July 4th, 2010

un-women-epathramവാഷിംഗ്ടണ്‍ : സ്ത്രീ ശാക്തീകരണവും ലിംഗ സമത്വവും ലക്ഷ്യമാക്കി ഐക്യ രാഷ്ട്ര സഭയുടെ കീഴില്‍ ഒരു പുതിയ വിഭാഗം തുടങ്ങാന്‍ ജനറല്‍ അസംബ്ലിയില്‍ ഏകപക്ഷീയമായി തീരുമാനമായി. ഐക്യ രാഷ്ട്ര സഭ – സ്ത്രീ (UN Women – UN Entity for Gender Equality and the Empowerment of Women) എന്നാവും ഇത് അറിയപ്പെടുക. നാല് വര്‍ഷത്തെ ചര്‍ച്ചകള്‍ക്കും പ്രയത്നത്തിനും ശേഷമാണ് അവസാനം ഈ തീരുമാനം പാസായത് എന്ന് ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നിലവിലുള്ള നാല് ഐക്യരാഷ്ട്ര സഭാ വകുപ്പുകള്‍ ഈ പുതിയ സഭ പ്രാബല്യത്തില്‍ വരുന്നതോടെ ഇല്ലാതാവും. UNIFEM (UN Development Fund for Women), INSTRAW (International Research and Training Institute for the Advancement of Women), DAW (Division for the Advancement of Women), OSAGI (Office of the Special Adviser on Gender Issues and Advancement of Women) എന്നിവയാണ് UNW യില്‍ ലയിക്കുന്ന നിലവിലുള്ള സഭകള്‍.

united-nations-women-epathram

2011 ജനുവരി 1ന് UNW പ്രവര്‍ത്തനം ആരംഭിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പര്‍ദ്ദ ഫ്രാന്‍സ് സ്വാഗതം ചെയ്യില്ല – സര്‍ക്കോസി

June 23rd, 2009

women-in-burqaസ്ത്രീകള്‍ക്ക് ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ബുര്‍ഖ അഥവ പര്‍ദ്ദ മതപരമായ ചിഹ്നം ആയല്ല, മറിച്ച് സ്ത്രീകളെ തരം താഴ്ത്താനുള്ള ഉപാധി ആയിട്ടാണ് ഫ്രാന്‍സ് കാണുന്നത് എന്ന് ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സാര്‍ക്കോസി വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്രാന്‍സില്‍ സജീവമായ ബുര്‍ഖാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആണ് പ്രസിഡണ്ടിന്റെ ഈ പരാമര്‍ശം.
 
ഫ്രാന്‍സില്‍ മുസ്ലിം വനിതകള്‍ പൊതു സ്ഥലത്ത് ദേഹം മുഴുവന്‍ മൂടി പ്രത്യക്ഷപ്പെടുന്നത് ഫ്രഞ്ച് മതേതരത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളി ആണെന്നും ഇതിനെതിരെ സ്വതന്ത്രമായ ഒരു അന്വേഷണം നടത്തണമെന്നും ഫ്രഞ്ച് പാര്‍ലമെന്റില്‍ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇത് ഫ്രാന്‍സില്‍ വന്‍ ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു.
 
തങ്ങളുടെ രാജ്യത്ത് മൂടുപടത്തിനു പുറകില്‍ തടവുകാരെ പോലെ സ്ത്രീകള്‍ ഒളിക്കേണ്ടി വരുന്ന ദുരവസ്ഥ അനുവദിക്കാനാവില്ല. തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെട്ട് ഇത്തരത്തില്‍ സാമൂഹികമായി വേര്‍പെടുത്തപ്പെട്ട് കഴിയുന്ന സ്ത്രീത്വമല്ല ഫ്രഞ്ച് റിപ്പബ്ലിക്കില്‍ സ്ത്രീകളുടെ അന്തസ്സിനെ കുറിച്ചുള്ള സങ്കല്‍പ്പം എന്നും ഫ്രഞ്ച് പ്രസിഡണ്ട് അറിയിച്ചു. മതത്തിന്റെ പേരില്‍ ഇത്തരത്തില്‍ സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന ഈ ഏര്‍പ്പാട് ഫ്രഞ്ച് മണ്ണില്‍ സ്വാഗതം ചെയ്യില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സര്‍ദാരി വഴങ്ങി – താലിബാന് ജയം

April 14th, 2009

താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കി കൊണ്ടുള്ള നിയമത്തില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒപ്പു വെച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് സര്‍ദാരി ഈ നിയമത്തില്‍ ഒപ്പു വെച്ചത്. സ്വാത് താഴ്വരയില്‍ സമാധാനം പൂര്‍ണമായി പുനഃ സ്ഥാപിക്കപ്പെടുന്നതു വരെ ശരിയത്ത് നിയമം നടപ്പിലാക്കില്ല എന്നായിരുന്നു നേരത്തെ സര്‍ദാരിയുടെ നിലപാട്. എന്നാല്‍ തന്റെ പാര്‍ട്ടിയില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഈ കാര്യത്തില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. താഴ്വരയില്‍ സമാധാനം പുനഃ സ്ഥാപിക്കുന്നതിന് പകരമായി ശരിയത്ത് നിയമം നടപ്പിലാക്കണം എന്ന താലിബാന്റെ ആവശ്യം കഴിഞ്ഞ ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് താഴ്വരയില്‍ താലിബാന്‍ നിയമത്തിന്റെ പിന്‍ബലത്തോടെ തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങുകയും ജന ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണം ആകുകയും ചെയ്തതായി താഴ്വരയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ യൂ ട്യൂബിലും മറ്റും പ്രത്യക്ഷപ്പെടുകയും ഇതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുകയും ഉണ്ടായി.
 



 
 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 4234

« Previous Page« Previous « കപ്പിത്താനെ രക്ഷപ്പെടുത്തി
Next »Next Page » ഗ്വാണ്ടാണമോയില്‍ ഒന്നും മാറിയിട്ടില്ല »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine