കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു

December 26th, 2009

dubai-kmcc-malabar-goldദുബായ് കെ. എം. സി. സി. യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയും പ്രമുഖ സ്വര്‍ണ വ്യാപാര ശൃഖലയായ മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പും ആതുര സേവന രംഗത്ത് സംയുക്തമായി പ്രവര്‍ത്തിക്കുന്നു. പ്രവാസികളുടെ വൈദ്യ സഹായ സേവന രംഗത്ത് സംയുക്തമായി പ്രവര്‍ത്തിക്കുന്നതിന്റെ പദ്ധതി രേഖ മെഡിക്കല്‍ സെല്‍ കോര്‍ഡിനേറ്റര്‍ അബ്ദു റഹിമാന്‍ കമ്മനു കൈമാറി കൊണ്ട് മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് എം. ഡി. എം. പി. ഷാം‌ലാല്‍ നിര്‍വ്വഹിച്ചു. യാഹ്യ തളങ്ങര, പി. എ. ഇബ്രാഹിം ഹാജി, ഇബ്രാഹിം മുറിച്ചണ്ടി തുടങ്ങിയവരും ഉല്‍ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
 

dubai-kmcc-malabar-gold

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍

 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെരിങ്ങോട്ടുകര അസോസിയേഷന്‍ വാര്‍ഷിക സംഗമവും സംഗീത നിശയും

December 22nd, 2009

peringottukaraതാന്ന്യം ഗ്രാമ പഞ്ചായത്ത് നിവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മയായ താന്ന്യം ഗ്രാമ പഞ്ചായത്ത് പെരിങ്ങോട്ടുകര അസോസിയേഷന്‍ യു. എ. ഇ. ചാപ്റ്റര്‍ കഴിഞ്ഞ നാലു വര്‍ഷമായി നടത്തി വരുന്ന വാര്‍ഷിക സംഗമം ഈ തവണയും വളരെ വിപുലമായി നടത്തും. സംഗമത്തോ ടനുബന്ധിച്ച് ജനുവരി ഒന്നിന് ദുബായിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന സംഗീത നിശ 2010ല്‍ പ്രശസ്ത ഗായകരായ അഫ്സല്‍, റിമി ടോമി, ജ്യോത്സ്‌ന, നാദിര്‍ഷ, അന്‍സാര്‍, പ്രദീപ് ബാബു എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ടിനു ടോം, ഷൈജു അടിമാലി എന്നിവര്‍ പങ്കെടുക്കുന്ന കോമഡി സ്കിറ്റ് അരങ്ങേറും. ഓഷ്യന്‍ കിഡ്സ് അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങളും ഉണ്ടാവും. ചടങ്ങില്‍ പ്രമുഖ സിനിമാ താരങ്ങളും പങ്കെടുക്കും എന്ന് ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
 

peringottukara-association

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
മത മൈത്രിക്ക് പേര്‍ കേട്ട താന്ന്യം ഗ്രാമ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ പെരിങ്ങോട്ടുകര അസോസിയേഷന്‍ ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് നാലു വര്‍ഷം കോണ്ടു നടത്തിയതായി അസോസിയേഷന്‍ ജന. സെക്രട്ടറി ഷജില്‍ ഷൌക്കത്ത് വിശദീകരിച്ചു. ജൂലൈ മാസത്തില്‍ ദുബായിലും നാട്ടിലും സമ്പൂര്‍ണ്ണ ആരോഗ്യ ക്യാമ്പ് നടത്തി. തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്, അഹല്യ ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെ 2010ല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സൌജന്യ ക്യാന്‍സര്‍, കിഡ്നി, ഹൃദയ രോഗ നിര്‍ണ്ണയ ക്യാമ്പ്, പഞ്ചായത്തിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടി നടത്തുവാന്‍ പദ്ധതിയുണ്ട്. വര്‍ദ്ധിച്ചു വരുന്ന കിഡ്നി രോഗികള്‍ക്കു വേണ്ടി ഒരു ഡയാലിസിസ് സെന്റര്‍ ആരംഭിക്കുവാനും ആഗ്രഹിക്കുന്നു. ഈ ഡയാലിസിസ് കേന്ദ്രത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് സൌജന്യമായി തന്നെ ഡയാലിസിസ് ചെയ്യുവാനുള്ള സൌകര്യം ഉണ്ടായിരിക്കും എന്നും ഷൌക്കത്ത് അറിയിച്ചു.

-

വായിക്കുക:

1 അഭിപ്രായം »

ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു

December 18th, 2009

ys-mens-club-new-dubaiന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് കേരളത്തിലെ നിര്‍ധനരായ 40 കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. കൊല്ലം തേവള്ളി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ചു നടന്ന ചടങ്ങ് ഇടവക വികാരി റവ. ജോണ്‍സണ്‍ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.
 
മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. രോഗികള്‍ക്ക് തിരുമേനി സാമ്പത്തിക സഹായവും, പാത്രങ്ങള്‍ അടങ്ങിയ കിറ്റും വിതരണം ചെയ്തു.
 
ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് സമൂഹത്തോടുള്ള തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നത് നമുക്കേവര്‍ക്കും മാതൃക യാകണമെന്ന് തന്റെ സന്ദേശത്തില്‍ ഉല്‍ബോധിപ്പിച്ചു.
 
വൈസ് മെന്‍സ് റീജനല്‍ ഡയറക്ടര്‍ സൂസി മാത്യു, മുന്‍ ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് വി. എസ്. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബിന്റെ വിദ്യാഭ്യാസ സാമ്പത്തിക സഹായത്തിന്റെ ഭാഗമായി സമര്‍ത്ഥനായ ഒരു എന്‍‌ജിനിയറിംഗ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി പഠനം പൂര്‍ത്തിയാക്കുന്നതു വരെ സഹായം ചെയ്യാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തതായി പ്രസിഡണ്ട് ക്രിസ്റ്റി ജോണ്‍ സാമുവല്‍, കെ. റ്റി. അലക്സ്, ജോണ്‍ സി. അബ്രഹാം, വര്‍ഗ്ഗീസ് സാമുവല്‍ എന്നിവര്‍ ദുബായില്‍ അറിയിച്ചു. കൂടാതെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ലേബര്‍ ക്യാമ്പില്‍ ക്രിസ്തുമസ് സമ്മാനങ്ങള്‍ വിതരണം ചെയ്യും
 
അഭിജിത്ത് പാറയില്‍
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൃത്തികെട്ട പദ സങ്കരങ്ങള്‍ കൊണ്ട് ഇസ്ലാമിക പ്രബോധനത്തിന് തടയിടാനാകില്ല – എം. എം. അക്ബര്‍

December 18th, 2009

mm-akbarജിദ്ദ: പരസ്പര പൊരുത്തം ഇല്ലാത്ത ആശയങ്ങള്‍ ജനിപ്പിക്കുന്ന രണ്ട് പദങ്ങള്‍ കൂട്ടിക്കെട്ടി, ഇസ്ലാമിലെ പവിത്രമായ ജിഹാദിനെ അപക്വമായ വിവാഹ പൂര്‍വ്വ പ്രണയവുമായി ബന്ധപ്പെടുത്തി, കേരളത്തില്‍ നടക്കുന്ന പ്രചാരണം മുസ്ലികളെ അപകീര്‍ത്തി പ്പെടുത്തുന്നതിന് വേണ്ടി കത്തോലിക്കാ സഭയും സംഘ് പരിപാറും പടച്ചുണ്ടാക്കിയ ഒളി അജണ്ടകളില്‍ ഒന്ന് മാത്രമാണെന്നും, ദൈവിക മതത്തിന്റെ അല്‍ഭുതകരമായ വ്യാപനത്തെ തടയിടാന്‍ അതു കൊണ്ടൊന്നും സാധ്യമല്ലെന്നും, പ്രമുഖ ഇസ്ലാമിക ചിന്തകനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം. എം. അക്ബര്‍ അഭിപ്രായപ്പെട്ടു.
 
ജിദ്ദാ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറി യത്തില്‍ ‘ജിഹാദും പുതിയ വിവാദങ്ങളും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കു കയായിരുന്നു അദ്ദേഹം.
 

payyannur-peruma-onam-eid-audience

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഇസ്ലാമിനെ തമസ്കരിക്കു ന്നതിനു വേണ്ടി പഠനവും ഗവേഷണവും നടത്തുന്നവര്‍ അതിന്റെ ദൈവികതയും അന്യൂനതയും ബോധ്യപ്പെട്ട് സ്വമേധയാ തന്നെ അതിനെ പ്രണയിച്ച് വരിക്കാന്‍ മുന്നോട്ട് വരുന്നതാണ് ലോകത്തെവിടെയും നമുക്ക് അനുഭവപ്പെടുന്നത്. പ്രലോഭന ങ്ങളിലൂടെയോ പ്രകോപന ങ്ങളിലൂടെയോ അല്ല പ്രവാചകന്‍ ഇസ്ലാമിന് സ്വീകരാര്യത ഉണ്ടാക്കിയത്. സമ സൃഷ്ടി സ്നേഹത്തില്‍ അധിഷ്ഠിതമായ ദഅ#്വത്തി ലൂടെയാണ്. പശ്ചാത്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഇസ്ലാമിക ശ്ളേഷണത്തിന്റെ തോത് കേരളത്തില്‍ ആവര്‍ത്തി ക്കപ്പെടുന്നത് കാണുമ്പോള്‍, നില്‍ക്ക പ്പൊറുതി മുട്ടിയ ഇസ്ലാമിക വിരുദ്ധ ശക്തികളുടെ വിറളികളില്‍ നിന്നും ജന്മമെടുത്തതാണ് ലൌ ജിഹാദ്. പ്രണയിച്ച് മതം മാറ്റിയതിന്റെ പേരില്‍ കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസു പോലും തെളിയിക്കാന്‍ തല്‍പര കക്ഷികള്‍ക്ക് സാധിച്ചിട്ടില്ല. കേരളാ ഹൈക്കോട തിയിലെ ചില ജഡ്ജിമാര്‍ ഇത്തരം ഭാവാനാ സൃഷ്ടികള്‍ക്ക് അനുകൂലമായി നിരീക്ഷണം നടത്തുന്നത് അത്യന്തം നിര്‍ഭാഗ്യ കരമാണെന്നും അക്ബര്‍ കൂട്ടിച്ചേര്‍ത്തു. സദസ്യരുടെ സംശയങ്ങള്‍ക്ക് അദ്ദഹം മറുപടി നല്‍കി.
 
സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. അബ്ബാസ് ചെമ്പന്‍ സ്വാഗതവും, ഷാജഹാന്‍ എളങ്കൂര്‍ നന്ദിയും പറഞ്ഞു.
 
സക്കറിയ്യ മൊഹമ്മദ് അബ്ദുറഹിമാന്‍, ജിദ്ദ
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സദസ്യരാണ് താരം – അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ നര്‍മ്മ സംഗമം

December 13th, 2009

narrmma-vediദുബായ് : അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം യു. എ. ഇ. ചാപ്റ്ററിന്റെ സാമൂഹ്യ പ്രതിബദ്ധതാ ബോധവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായി ഡിസംബര്‍ മൂന്നാം വാരം ഒരു സമ്പൂര്‍ണ നര്‍മ്മ സംഗമം അരങ്ങേറും. വിദ്വേഷവും, വഴക്കും, വക്കാണവും ഇല്ലാത്ത സ്നേഹ സുരഭില സുന്ദര സാന്ദ്രമായ കുടുംബാ ന്തരീക്ഷം ആണ് നമുക്ക് അത്യന്താ പേക്ഷിതം ആയിട്ടുള്ളത്.
 
എല്ലാ പിരിമു റുക്കങ്ങളും, ഒഴിവാക്കാനുള്ള ഈ തിരിച്ചറിവാണ് ഈദൃശ സ്ത്രീധന വിരുദ്ധ നര്‍മ്മ സായാഹ്നം “സദസ്യരാണ് താരം” എന്ന ശീര്‍ഷകത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്. ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ഉത്തര കേരള ഉപാധ്യക്ഷന്‍ നാസര്‍ പരദേശിയുടെ നേതൃത്വത്തിലാണ് സംഗമം.
 
താരമാകാനും, പങ്കെടുക്കാനും താല്പര്യമുള്ള സഹൃദയര്‍ എത്രയും വേഗം നാട്ടിലും മറു നാടുകളിലും ഈ ദൃശ്യാവി ഷ്കാരത്തിന് നേതൃത്വം നല്‍കുന്ന ഇദ്ദേഹവുമായി 050 9209802 എന്ന നമ്പറില്‍ ബന്ധപ്പെടണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 2 of 5812345...102030...Last »

« Previous Page« Previous « വിശ്വകലാ സാംസ്കാരിക വേദിയുടെ ആറാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിശ്വരാഗലയം
Next »Next Page » യു.എ.ഇ ഉള്‍പ്പടെയുള്ള മരുഭൂമികളില്‍ ഇടിവെട്ട് മഴ »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine