വടക്കാഞ്ചേരി സുഹൃദ് സംഘത്തിന്‍റെ അബുദാബി എമിറേറ്റിലെ പ്രവര്‍ത്തകരുടെ യോഗം വെള്ളിയാഴ്ച നടക്കും. അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ വൈകുന്നേരം ഏഴിനാണ് യോഗം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 722 1958 എന്ന നമ്പറില്‍ വിളിക്കണം.
വടക്കാഞ്ചേരി സുഹൃദ് സംഘത്തിന്‍റെ അബുദാബി എമിറേറ്റിലെ പ്രവര്‍ത്തകരുടെ യോഗം വെള്ളിയാഴ്ച നടക്കും. അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ വൈകുന്നേരം ഏഴിനാണ് യോഗം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 722 1958 എന്ന നമ്പറില്‍ വിളിക്കണം.
-
വായിക്കുക: സംഘടന
ദുബായ് : കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിളിന്റെ (വായനക്കൂട്ടം) സലഫി ടൈംസ് – സഹൃദയ അവാര്‍ഡ് സമര്‍പ്പണത്തിന്റെ ലോഗോ പ്രകാശനം ഇന്ന് 14 ജൂലൈ 2009 ദുബായില്‍ നടക്കും. വൈകീട്ട് ഏഴിന് ദുബായ് ലാംസി പ്ലാസയിലെ ഫുഡ് കോര്‍ട്ടിലാണ് പരിപാടി. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് സുധീര്‍ കുമാര്‍ ഷെട്ടി പ്രകാശന കര്‍മ്മം നിര്‍വഹിക്കും.
ഈ മാസം 30-ന് ദുബായ് ഖിസൈസ് റോയല്‍ പാലസ് ഹോട്ടലിലാണ് അവാര്‍ഡ് ദാനം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5842001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
-
വായിക്കുക: prominent-nris, സംഘടന
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ചങ്ങാതി ക്കൂട്ടത്തില്‍ 115 കൂട്ടുകാര്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ചങ്ങാതി ക്കൂട്ടം വൈകീട്ട് 6 മണിക്ക് കൂട്ടുകാര്‍ രൂപപ്പെടുത്തിയ നാടകത്തോടെ ആണ് അവസാനിച്ചത്. കളി മൂല, ശാസ്ത്ര മൂല, അഭിനയ മൂല, കര കൌശല മൂല എന്നീ വിഭാഗങ്ങളിലെ വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കിയ പരിപാടികള്‍ കൌമാര പ്രായക്കാര്‍ നിറഞ്ഞാസ്വദിച്ചു.
തിരഞ്ഞെടുക്കപ്പെട്ട കൂട്ടുകാര്‍ ചങ്ങാതി ക്കൂട്ടത്തെ ആസ്പദമാക്കി തയ്യാറാക്കിയ ‘ചങ്ങാത്ത വാര്‍ത്ത’, ‘കുരുന്നു വേദി’ എന്നീ പത്രങ്ങള്‍ സമാപന ചടങ്ങില്‍ പങ്കെടുത്ത രക്ഷാ കര്‍ത്തക്കളുടെ പ്രശംസ പിടിച്ചു പറ്റി. ഷാര്‍ജയിലെ വ്യവസായ പ്രമുഖനായ ശ്രീ. സബാ ജോസഫിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. പത്ര പ്രവര്‍ത്തകനായ ശ്രീ. ചാര്‍ളി ബഞ്ചമിന്‍ പത്ര നിര്‍മ്മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ കൂട്ടുകാര്‍ക്ക് വിശദീകരിച്ചു കൊടുത്തു.
-
വായിക്കുക: കുട്ടികള്‍, ശാസ്ത്രം, സംഘടന
ദുബായ് : ധന മന്ത്രി പ്രണാബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പാടെ മറന്നതും അവഗണിച്ചതുമായ ബജറ്റ് ആണെന്ന് പി. സി. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സമ്പദ് ഘടനയെ തന്നെ മാറ്റി മറിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിനു വേണ്ടി ഒന്നും നീക്കി വെക്കാത്ത ഇത്തരം ബജറ്റ് കൊണ്ട് പ്രവാസി സമൂഹത്തെ പാടെ തിരസ്കരിച്ചിരി ക്കുകയാണെന്നും ശശി തരൂര്‍ അടക്കമുള്ള മന്ത്രിമാര്‍ ഇവിടെ വന്ന് പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് പ്രവാസികളെ വഞ്ചിക്കുകയാണ് ചെയ്തത് എന്നും പീപ്പ്‌ള്‍സ് കള്‍ച്ചറല്‍ ഫോറം ദുബായ് സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു.
റാബിയ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ വെച്ച് സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് ഒഴിവു വന്ന ട്രഷറര്‍ സ്ഥാനത്തേക്ക് ഹസ്സന്‍ കൊട്ട്യാടിയെ തെരഞ്ഞെടുത്തു. ബഷീര്‍ പട്ടാമ്പി ജോ. സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് മഅറൂഫ് യോഗം ഉല്‍ഘാടനം ചെയ്തു. ഇസ്മയില്‍ ആരിക്കാടി, മന്‍സൂര്‍, റഫീഖ് തലശ്ശേരി, അസീസ് സേഠ്, അഷ്രഫ് ബദിയടുക്ക, മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. അസീസ് ബാവ സ്വാഗതവും ഹസ്സന്‍ നന്ദിയും പറഞ്ഞു.
-
വായിക്കുക: സംഘടന
ഖത്തറിലെ സാംസ്കാരിക സംഘടനയായ പ്രവാസി ദോഹ ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്ക്കാരം കവയത്രി സുഗത കുമാരിക്ക് സമ്മാനിക്കും. 50,001 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. എം. ടി. വാസു ദേവന്‍ നായര്‍, എം. എ. റഹ്മാന്‍, ബാബു മേത്തര്‍, ഷംസുദ്ദീന്‍, കെ. കെ. സുധാകരന്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. നവംബറില്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
-