കഴിഞ്ഞ നാല് പതിറ്റാണ്ടു കളോളമായി അബുദാബിയിലെ കലാ സാംസ്കാരിക രംഗത്ത് വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുകയും, മലയാളി സമൂഹത്തിന് അഭിമാനകരമായ നിരവധി പ്രതിഭകളെ സംഭാവന ചെയ്യുക വഴി ലോകത്തെങ്ങുമുള്ള പ്രവാസികള്‍ക്ക് മാതൃകയായി തീര്‍ന്നിട്ടുള്ള അബുദാബി മലയാളി സമാജം വാര്‍ഷിക ജനറല്‍ ബോഡിയും, ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും വ്യാഴാഴ്ച നടക്കും.
ഫ്രണ്ട്സ് അറ്റ് എ. ഡി. എം. എസ്, യുവ കലാ സാഹിതി, മലയാളി സോഷ്യല്‍ ഫോറം, എക്കോ അബുദാബി, അരങ്ങ് സാംസ്കാരിക വേദി എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയിട്ടുള്ള മുന്നണിയാണ് നിലവിലുള്ള ഭരണ സമിതിയുടെ മുന്നണിക്കെതിരെ മത്സരിക്കുന്നത്.
അബുദാബിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പതിനഞ്ചംഗ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി.
കഴിഞ്ഞ മുപ്പത്തി ഏഴു വര്‍ഷങ്ങളായി അബുദാബിയിലെ പൊതു രംഗത്തു നിറഞ്ഞു നില്‍ക്കുന്ന മുഗള്‍ ഗഫൂര്‍ നേതൃത്വം നല്‍കുന്ന പാനലില്‍ അദ്ദേഹം പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാണ്. കൂടാതെ ഇ. പി. മജീദ്( വൈസ് പ്രസി.), പി. കെ. ജയരാജന്‍ (ജന. സിക്രട്ടറി), പി. കെ. റഫീഖ് (ട്രഷറര്‍), ബാബു വടകര, പുന്നൂസ് ചാക്കോ, എസ്. പി. രാമനാഥ്, കെ. വി. പ്രേം ലാല്‍, എ. നസീബുദ്ദീന്‍, ബാബു ഷാജിന്‍, അബ്ദുല്‍ മനാഫ്, കെ. പി. അനില്‍, റ്റി. എം. ഫസലുദ്ദീന്‍, ടി. എ. അന്‍സാര്‍, മുഹമ്മദ് ഷരീഫ് എന്നിവര്‍ എക്സിക്യൂട്ടീവ് മെംബര്‍മാരായും ജനവിധി തേടുന്നു.
നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി തീരുന്നതോടു കൂടി, മുമ്പൊരിക്കലും കാണാത്ത വിധം വാശിയോടെ പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തു വന്നു.
സമാജത്തിനു സ്വന്തമായി കെട്ടിടം പണിയണമെന്നുള്ള അജണ്ടയുമായി ഭരണത്തില്‍ വന്നവര്‍, അവസാന നിമിഷം വരെ അതിനു വേണ്ടി ഒന്നും ചെയ്തില്ല എന്നു മാത്രമല്ല, 792 മെംബര്‍മാരുടെയും കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങളുമായി രംഗത്തു വന്നതിലും, കാലങ്ങളിലായി സമാജം നിലനിര്‍ത്തി പ്പോന്നിരുന്ന ജനാധിപത്യ മതേതര സ്വഭാവങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുകയും, അംഗങ്ങള്‍ക്കിടയിലെ സൌഹൃദവും ഐക്യവും ശിഥിലമാക്കുകയും ചെയ്തതിന്‍റെ ഫലമായി കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്തതില്‍, അബുദാബിയിലെ പ്രവാസി സമൂഹം അവരോട് ബാലറ്റിലൂടെ പ്രതിഷേധം രേഖപ്പെടുത്തണമെന്നും ജനാധിപത്യ മൂല്യങ്ങളെ പുന:സ്ഥാപിക്കുവാനും സമാജത്തിന് സ്വന്തമായ ഒരു ആസ്ഥാനം എന്ന ആവശ്യം യാഥാര്‍ത്ഥ്യ മാക്കുവാനും മുഗള്‍ ഗഫൂര്‍ നേതൃത്വം നല്‍കുന്ന പാനലിനെ വിജയിപ്പിക്കണം എന്നും സമാജം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ചിറയിന്‍കീഴ് അന്‍സാര്‍, എ. എം. മുഹമ്മദ്, സോമരാജ്, ആസിഫ്, ഹുമയൂണ്‍ കബീര്‍, മുഗള്‍ ഗഫൂര്‍, ഇ. പി. മജീദ്, പി. കെ. ജയരാജന്‍, പി. കെ. റഫീഖ്, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



അബുദാബിയിലെ ചങ്ങരംകുളം നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ‘ചങ്ങാത്തം ചങ്ങരംകുളം’ പ്രഥമ സമ്മേളനം മാര്‍ച്ച് 13 വെള്ളിയാഴ്ച ചേരുന്നു. വൈകീട്ട് ഏഴു മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ മുന്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ചിത്രന്‍ നമ്പൂതിരിപ്പാട്, എഴുത്തുകാരനും ചലചിത്ര പ്രവര്‍ത്തകനും ആയ ആലങ്കോട് ലീലാ കൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാ തിഥികളായി പങ്കെടുക്കും.
ഇന്ത്യാ അറബ് ബന്ധങ്ങളില്‍ പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ത്ത് അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച മൂന്നാമത് ഇന്തോ അറബ് സാംസ്കാരി കോത്സവത്തിന് തിരശ്ശീല വീണു. പത്തു ദിവസങ്ങള്‍ നീണ്ടു നിന്ന സാംസ്കാരി കോത്സവം, വ്യത്യസ്തങ്ങളായ കലാ സാംസ്കാരിക പരിപാടികളും പുസ്തക – ചിത്രകലാ – കാര്‍ട്ടൂണ്‍ – ഫോട്ടോ – സിനിമാ പ്രദര്‍ശനങ്ങളും, സെമിനാറുകള്‍, കഥാ – കാവ്യ സന്ധ്യകള്‍, ചര്‍ച്ചാ വേദികള്‍ എന്നിവ കൊണ്ടും, പ്രഗല്‍ഭരുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി, മലയാളി സമൂഹത്തിന് അഭിമാനമായി തിര്‍ന്നു.

പി.സി.എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി പുറത്തിറക്കിയ അബ്ദുള്‍ നാസര്‍ മദനിയുടെ മത പ്രഭാഷണം “ഇതാണ് ഇസ്ലാമിക പാത” എന്ന സീഡി ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ബള്ളൂര്‍ സെന്‍ട്രല്‍ കമ്മിറ്റി ജെനറല്‍ സെക്രട്ടറി മുഹമ്മദ് മഹറൂഫിനു നല്‍കി കൊണ്ട് പ്രകാശനം ചെയ്തു.





