ദുബായ് : ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ ഓണാഘോഷ പരിപാടികള്‍ 23 ഒക്ടോബര്‍ 2009ന് ദുബായ് ഫ്ലോറ ഗ്രാന്റ് ഹോട്ടലില്‍ വച്ച് അഘോഷിച്ചു. സിനിമാ നടന്‍ ജഗതി ശ്രീകുമാര്‍ ഉല്‍ഘാടനം ചെയ്തു. ഇരിഞ്ഞാലക്കുട പ്രവാസി സംഘടന പ്രസിഡന്റ് ശ്രീ. ചാക്കോ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പെര്‍ഫക്ട് ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ. കരീം അബ്ദുള്ള, അക്കാഫ് പ്രസിഡന്റ് ശ്രീ. പോള്‍ ജോര്‍ജ്, റേഡിയോ ടി. വി. അവതാരകന്‍ ശ്രീ. നിസാര്‍ സയ്ദ്, കവയിത്രിയും, കോളമിസ്റ്റുമായ ശ്രീമതി ഷീലാ പോള്‍ ബ്ലൊഗെഴു ത്തുകാരായ സജീവ് (കൊടകരപുരാണം), ശശി (കൈതമുള്ള്) തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു.
ഉച്ചയ്ക്കു ശേഷം നടന്ന ആദരിക്കല്‍ ചടങ്ങില്‍ ഇരിഞ്ഞാ ലക്കുടയുടെ സ്വന്തം നടന്‍ ഇന്നസെന്റ് പങ്കെടുത്തു. നര്‍മ്മമൂറുന്ന ഇരിഞ്ഞാ ലക്കുട നാട്ടു വിശേഷങ്ങള്‍ പങ്കു വയ്ക്കുകയും, സെക്കന്ററി പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ കുമാരി പ്രിയങ്ക പ്രദീപ്, കുമാരി മീദു ജോജി, കുമാരി മീര ഗോപ കുമാര്‍ എന്നിവര്‍ക്ക് തളിയ പ്പാടത്തു അബ്ദുള്ള മെമ്മോറിയല്‍ അവാര്‍ഡ് നല്‍കുക യുമുണ്ടായി.
മുപത്തഞ്ചു വര്‍ഷത്തി ലേറെയായി പ്രവാസ ജീവിതം നയിക്കുന്ന ഇരിഞ്ഞാ ലക്കുടയുടെ ജഗതി – റോസിലി ദമ്പതികളെയും, ഇരിഞ്ഞാല ക്കുടയുടെ കവി ശ്രീ. രാധാകൃഷ്ണന്‍ വെട്ടത്ത്, ദുബായ് ഗവര്‍മെന്റിന്റെ നല്ല കമ്പനിക്കുള്ള അവാര്‍ഡ് വാങ്ങിയ ശ്രീ. കുരുവിള മാഷ്, മറ്റു പൌര മുഖ്യരെയും ആദരിക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം സ്വന്തം നാട്ടുകാരോടൊപ്പം വിഭവ സമൃദ്ധമായ ഓണ സദ്യയു മുണ്ടാണു ശ്രീ. ഇന്നസെന്റ് വിട കൊണ്ടത്.
– സുനില്‍രാജ് കെ.







പയ്യന്നൂര്‍ പെരുമയുടെ ഈ വര്‍ഷത്തെ ഓണം ഈദ് ആഘോഷങ്ങള്‍ ഒക്ടോബര്‍ 23 വെള്ളിയാഴ്‌ച്ച ദുബായ് വെസ്റ്റ്മിനിസ്റ്റര്‍ സ്കൂളില്‍ വെച്ചു നടന്നു. ഏ. പി. പത്മനാഭ പൊതുവാള്‍ സംഗമം ഉല്‍ഘാടനം ചെയ്തു. കെ. പി. രതീഷിന്റെ അദ്ധ്യക്ഷതയില്‍ രവി നായര്‍ സ്വാഗതം പറയുകയും, പി. യു. മനോഹരന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. എഴുത്തുകാരനായ സുറാബ്, മാധ്യമ പ്രവര്‍ത്തകരായ കെ. പി. കെ. വേങ്ങര, മൊയ്തീന്‍ കോയ, ബിജു അബേല്‍ ജേക്കബ്, വി. എം. സതീഷ്, കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) പ്രസിഡന്റ് കെ. എ. ജബ്ബാരി (e പത്രം ദുബായ് കറസ്പോണ്ടന്റ്), അഡ്വ. അഷ്രഫ്, മിഥുന്‍, വി. ടി. വി. ദാമോദരന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. 













ദുബായ് : സലഫി ടൈംസ് വായനക്കൂട്ടം സഹൃദയ പുരസ്ക്കാരം 09 മികച്ച റേഡിയോ ശ്രോതാവിനുള്ള പുരസ്ക്കാരം ശ്രീ ജനാര്‍ദ്ദനന്‍ പഴയങ്ങാടി അല്‍ ഹബ്തൂര്‍ ലെയ്ടണ്‍ ഗ്രൂപ്പിലെ എസ്റ്റിമേഷന്‍ ഡയറക്ടര്‍ ശ്രീ സയിദ് അജ്ലാല്‍ ഹൈദറില്‍ നിന്നും ഏറ്റു വാങ്ങി. സലഫി ടൈംസ് അസോസിയേറ്റ് എഡിറ്റര്‍ സി. എച്ച്. അഹമദ് കുറ്റ്‌യാടി, കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ ദുബായ് വായനക്കൂട്ടം പ്രസിഡണ്ട് കെ. എ. ജബ്ബാരി എന്നിവര്‍ സന്നിഹിതരായിരുന്നു.






