മര്‍ കസു സഖാഫത്തി സുന്നിയ്യ മുപ്പത്തി ഒന്നാം വാര്‍ഷിക പതിനാലാം സനദ് ദാന മഹാ സമ്മേളനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ ജീവ കാരുണ്യ -വിദ്യഭ്യാസ പദ്ധതികള്‍ക്ക് മുസ്വഫയില്‍ നിന്നുള്ള വിഹിതത്തിനുള്ള ചെക്ക്, മുസ്വഫ എസ്. വൈ. എസ്, മര്‍കസ് കമ്മിറ്റികള്‍ക്ക് വേണ്ടി മര്‍കസ് സമ്മേളന പ്രചാരണ സമിതി പ്രതിനിധി അബ് ദുല്‍ ഗഫൂര്‍ , ഖമ റുല്‍ ഉലമ കാന്തപുരം അബൂ ബക്കര്‍ മുസ്ലിയാര്‍ക്ക് നല്‍കി. 350 ഹെക്റ്റര്‍ സ്ഥലത്ത് മെഡിക്കല്‍ ,എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികളാണു മര്‍കസ് സമ്മേളനത്തോ ടനുബന്ധിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
– ബഷീര്‍ വെള്ളറക്കാട്


ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ സമുന്നതനായ നേതാവും, സി. പി. എം. പൊളിറ്റ് ബ്യൂറോ മുന്‍ അംഗവുമായിരുന്ന സഖാവ് ഇ. ബാലാനന്ദന്‍റെ നിര്യാണത്തില്‍ അബുദാബി ശക്തി തിയ്യറ്റേഴ്സ് അനുശോചനം രേഖപ്പെടുത്തി. കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ അബുദാബി ശക്തി പ്രസിഡന്‍റ് ബഷീര്‍ ഷംനാദ്, ജനറല്‍ സെക്രട്ടറി സിയാദ്, വൈസ് പ്രസിഡന്‍റ് മാമ്മന്‍ കെ. രാജന്‍, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, പ്രകാശ് പല്ലിക്കാട്ടില്‍, സുരേഷ് പാടൂര്‍, എം. സുനീര്‍, ഷെറിന്‍ കൊറ്റിക്കല്‍, അയൂബ് കടല്‍മാട് എന്നിവര്‍ സംസാരിച്ചു.
നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന “സംഗീത സന്ധ്യ” (Y’s Fest 2009) ജനുവരി 23 വെള്ളിയാഴ്ച വൈകീട്ട് 6:30ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഡിറ്റോറിയത്തില്‍ ഇന്ത്യന്‍ വെല്‍ഫെയര്‍ കമ്മ്യൂണിറ്റി കണ്‍വീനറും പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവും ആയ ശ്രീ കെ. കുമാര്‍ ഉല്‍ഘാടനം ചെയ്യും. പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണന്‍, രാധികാ തിലക് എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടിക്ക് പുറമെ ഹാസ്യ കലാ കാരന്മാര്‍ ആയ സാജന്‍ പള്ളുരുത്തി, രമേഷ് പിഷാരടി എന്നിവരുടെ കലാ പരിപാടികളും നടത്തപ്പെടും. പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്‍ പങ്കെടുക്കും. തിരുവനന്തപുരം മാര്‍ തോമാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് സെന്റര്‍, കൊച്ചിന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, തിരുവല്ലാ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, സാന്ത്വനം തിരുവനന്തപുരം എന്നിവരിലൂടെ ആണ് ദുബായ് വൈസ് മെന്‍ സഹായം നടപ്പാക്കുന്നത്.
യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആഗോള സാമ്പത്തിക പ്രതിസന്ധി – ഇസ്ലാമിക പരിപ്രേക്‌ഷ്യം എന്ന വിഷയത്തെ ആസ്പദം ആക്കി സംഘടിപ്പിച്ച പഠന ശിബിരത്തില്‍ പ്രമുഖ ചിന്തകനും ഗ്രന്ഥ കാരനും ആയ എം. എം. അക്ബര്‍ അഭിപ്രായപ്പെട്ടു. സമ്പത്തിനെ സ്വതന്ത്രമായ അസ്തിത്വം ആയി കാണുകയും സമ്പത്ത് നല്‍കിയവനെ (ദൈവത്തെ) വിസ്മരിച്ചതും ആണ് മുതലാളിത്തം നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ മൂല കാരണങ്ങളില്‍ സുപ്രധാനം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുതലാളിത്തത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടില്‍ മാറ്റം വരാത്തിടത്തോളം കാലം ലോക സാമ്പതിക ക്രമം മുള്‍ മുനയില്‍ തന്നെ നില്‍ക്കും എന്നും അദ്ദേഹം പറഞ്ഞു. 





