നബി ദിന ആഘോഷം പ്രമാണങ്ങളിലൂടെ

February 5th, 2009

റഹ്‌ മത്തില്ലില്‍ ആലമീന്‍ അഥവാ ലോക അനുഗ്രഹിയായ പ്രവാചകന്‍ എന്ന പ്രമേയവുമായി മുസ്വഫ എസ്‌. വൈ. എസ്‌. ഫെബ്രുവരി 3 മുതല്‍ ഏപ്രില്‍ 3 വരെ രണ്ട്‌ മാസ കാലയളവില്‍ നടത്തുന്ന മീലാദ്‌ കാമ്പയിന്‍ 2009 ന്റെ ഭാഗമായി സംഘടിപ്പിച്ച വേദിയില്‍ പ്രമുഖ യുവ പണ്ഡിതനും വാഗ്മിയുമായ കെ. കെ. എം. സ അദി നബി ദിനാഘോഷം പ്രമാണങ്ങളിലൂടെ എന്ന വിഷയത്തിലു‍ള്ള പ്രഭാഷണം നടത്തി. ക്ലിപുകള്‍ സഹിതം പ്രസ്ഥുത പ്രഭാഷണത്തിന്റെ വീഡിയോ സി.ഡികള്‍ 13/02/09 നു ന്യൂ മുസ്വഫയില്‍ നടക്കുന്ന മുന്നൊരുക്ക സമ്മേളന വേദിയില്‍ പ്രകാശനം ചെയ്യുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സര്‍ഗ്ഗ സൌഹൃദ സംഗമം

February 4th, 2009

അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ‘സര്‍ഗ്ഗ സൌഹ്യദ സംഗമം’ കെ. എസ്. സി. മിനി ഹാളില്‍ ഫെബ്രുവരി 6 വെള്ളിയാഴ്ച രാത്രി 8:30ന് നടക്കും. കെ. എസ്. സി. യുടെ ‘സാഹിത്യോത്സവ് 2009’ സാഹിത്യ മത്സരങ്ങളില്‍ സമ്മാനം നേടിയ സൃഷ്ടികളുടെ അവതരണവും ചര്‍ച്ചയും, കഴിഞ്ഞ ദിവസം അവതരി പ്പിച്ചിരുന്ന മുച്ചീട്ടു കളിക്കാരന്റെ മകള്‍ എന്ന ബഷീര്‍ കൃതിയുടെ നാടകാ വിഷ്കാരത്തെ കുറിച്ച് ഒരു അവലോകനവും ചര്‍ച്ചയും നടക്കും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വെണ്മ സംഗമം 2009

February 4th, 2009

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘വെണ്മ യു. എ. ഇ.’ യുടെ ഒന്നാം വാര്‍ഷികം വിവിധ കലാ പരിപാടികളോടെ അഘോഷിക്കുന്നു. ഫെബ്രുവരി 6 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ‘വെണ്മ സംഗമ’ത്തില്‍ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരോടൊപ്പം വെഞ്ഞാറമൂടിന്‍റെ അഭിമാന താരം സുരാജ് വെഞ്ഞാറമൂട് മുഖ്യ അതിഥിയായി പങ്കെടുക്കും.

വെണ്മ വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീര്‍ പ്രകാശനം ‘വെണ്മ സംഗമ’ത്തില്‍ നടക്കും. സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന മിമിക്സ് പരേഡ്, രാജീവ് കോടമ്പള്ളി നയിക്കുന്ന ഗാന മേള, ആകര്‍ഷ കങ്ങളായ ന്യത്തങ്ങളും അടക്കം വിവിധ കലാ പരിപാടികള്‍ അരങ്ങേറും. (വിശദ വിവരങ്ങള്‍ക്ക് : രാജേന്ദ്രന്‍ വെഞ്ഞാറമൂട് 050 566 38 17)

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക:

അഭിപ്രായം എഴുതുക »

ശാസ്ത്രോത്സവം – സയന്‍സിന്റെ മായ കാഴ്ചകള്‍

February 3rd, 2009

കുവൈറ്റ് : പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനീയറിങ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിനായി “ശാസ്ത്ര മേള” സംഘടിപ്പിക്കുന്നു. ഫെബ്രുവരി 6ന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ മൈദാന്‍ ഹവല്ലിയിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ആണ് ശാസ്ത്രോത്സവം നടക്കുന്നത്.

ഇതോടനുബന്ധിച്ച് കുവൈറ്റില്‍ ആദ്യമായി സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ടിന്റെ നേതൃത്വത്തില്‍ റോബോട്ടുകളുടെ പ്രദര്‍ശനം, ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നും ബിരുദം എടുത്ത ഡോ. ജെറോം കാലിസ്റ്ററിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത “3D ഇന്‍ഡ്യാന” എന്ന മെഡിക്കല്‍ – കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും. വൈദ്യ ശാസ്ത്ര രംഗത്ത് തികച്ചും നൂതനമായ “ത്രിമാന ഹ്യൂമന്‍ അനാട്ടമി” വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്ര പ്രേമികള്‍ക്കും ഒരു പുതിയ അനുഭവം ആയിരിക്കും.

ശാസ്ത്ര പ്രദര്‍ശന മത്സര വിഭാഗത്തില്‍ വിവിധ ഇന്ത്യന്‍ സ്കൂളുകളും കുവൈറ്റ് എഞ്ചിനീയേഴ്സ് ഫോറത്തിലെ എട്ട് എഞ്ചിനീയറിങ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുക്കുന്നു. കാണികള്‍ക്ക് കൌതുകം നല്‍കുന്ന നിരവധി ശാസ്ത്ര സിനിമകളും സ്റ്റാളുകളും മത്സരങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ശാസ്ത്രോത്സവത്തിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 66699504 / 99377238 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അരവിന്ദന്‍ എടപ്പാള്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. എസ്. എം. ഒ. കോളജ് കുടുംബ സംഗമം

February 2nd, 2009

തിരൂരങ്ങാടി പി. എസ്. എം. ഒ. കോളജ് അലുംമ്നി അസോസിയേഷന്‍റെ കുടുംബ സംഗമം വ്യാഴാഴ്ച ജിദ്ദയില്‍ നടക്കും. രാത്രി എട്ടിന് റുവൈസിലെ ഹിബാ ക്ലിനിക്കിലാണ് പരിപാടി. കോളേജിലെ പൂര്‍വ അധ്യാപകരും പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 55 of 58« First...102030...5354555657...Last »

« Previous Page« Previous « കുവൈറ്റില്‍ 300 ഓളം സ്ഥാപനങ്ങളുടെ അംഗീകാരം പിന് വലിക്കും
Next »Next Page » ഇന്ത്യാ ക്വിസ് ആരംഭിച്ചു »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine