അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്തോ അറബ് സാംസ്കാരി കോത്സവ ത്തിനോട നുബന്ധിച്ച് കഥ, കവിത, ലേഖന മത്സരം ഒരുക്കുന്നു. ” ഇന്തോ അറബ് സാംസ്കാരിക സമന്വയത്തിന്റെ പ്രസക്തി” എന്നതാണ് ലേഖന വിഷയം. കഥ, കവിത എന്നിവക്ക് പ്രത്യേക വിഷയമില്ല. കഥ 2 ഫുള്‍സ്കാപ്പ് പേജിലും, കവിത 40 വരികളിലും കൂടാന്‍ പാടില്ല. സൃഷ്ടികള്‍ ഫെബ്രുവരി 28ന് മുന്‍പ്, 02 63144 57 എന്ന ഫാക്സ് നമ്പറില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 31 60 452 എന്ന നമ്പറില്‍ വിളിക്കുക.
P. M. Abdul Rahiman,
Event co ordinator,
Kerala Social Centre,
Abudhabi.
050 73 22 932


ജനകീയ വല്‍കരിക്ക പ്പെട്ടതോടൊപ്പം തെറ്റിദ്ധരിക്ക പ്പെടുകയും കൂടി ചെയ്തിട്ടുള്ള മാപ്പിള പ്പാട്ടിന്‍റെ തനിമയും പാരമ്പര്യവും സാധാരണ ക്കാരായ ആസ്വാദകരിലേക്ക് എത്തിക്കുവാനായി യു. എ. ഇ. തലത്തില്‍ മാപ്പിള പ്പാട്ട് മത്സരവും സമ്മാനാര്‍ഹരെ ഉള്‍പ്പെടുത്തി ഗാന മേളയും സംഘടി പ്പിക്കുവാന്‍ കേരള മാപ്പിള കലാ അക്കാദമി അബുദാബി ചാപ്റ്ററിന്റെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി തീരുമാനിച്ചു. മെംബര്‍മാരുടെ രചനകള്‍ക്ക് പ്രാമുഖ്യം നല്‍കി മാഗസിന്‍ പ്രസിദ്ധീക രിക്കുമെന്നും, മാപ്പിള കലകളെ പ്രോത്സാഹി പ്പിക്കാന്‍ ഉതകുന്ന സജീവ പ്രവര്‍ത്തന ങ്ങളുമായി അക്കാദമി, അബുദാബിയിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്നു എന്നും പ്രസിഡന്റ് കോയമോന്‍ വെളിമുക്ക് അറിയിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പി. എച്ച്. അബ്ദുള്ള മാസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരം പുന:സംഘടിപ്പിച്ച പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു. ബീരാന്‍ ബാപ്പു, ഫൈസല്‍, മുഹമ്മദുണ്ണി കാളത്ത്(വൈസ് പ്രസിഡന്റ്) ബി. കെ. ജാഫര്‍, ഖമറുദ്ദീന്‍, ഷഫീഖ് ഷാലിമാര്‍ (ജോയിന്റ് സിക്രട്ടറി) എന്നിവരാണ് പുതിയ ഭരണ സമിതി അംഗങ്ങള്‍. ജനറല്‍ സിക്രട്ടറി വടുതല അബ്ദുല്‍ ഖാദര്‍ സ്വാഗതവും, ട്രഷറര്‍ ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. വിശദ വിവരങ്ങള്‍ക്ക് : mappilakala dot uae at gmail dot com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്ന അശരണരെയും ദുര്‍ബലരെയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. ഏപ്രില്‍ 9 മുതല്‍ 12 വരെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന എന്‍ കൗമിയം സമ്മേളനത്തിന്റെ പ്രചരണ സമ്മേളനം ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനടുത്തുള്ള പള്ളിയില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
കല അബുദാബി പത്മ ശ്രീ ജേതാവ് ഡോ. ബി. ആര്‍. ഷെട്ടി യെ ആദരിക്കുവാനായി സംഘടിപ്പിക്കുന്ന കേരളീയം 2009 അബുദാബി ഇന്‍ഡ്യ സോഷ്യല്‍ സെന്ററില്‍ ഫെബ്രുവരി 20 വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് അരങ്ങേറും. ചടങ്ങില്‍ യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കേരളത്തിന്റെ പാരമ്പര്യ കലകളെ പ്രോത്സാഹി പ്പിക്കുന്നതിന്റെ ഭാഗമായി ദുര്യോധന വധം കഥകളി അവതരിപ്പിക്കും. കല അബുദാബി നിര്‍മ്മിച്ച “ചരടുകള്‍” എന്ന ഹൃസ്വ ചലച്ചിത്ര പ്രദര്‍ശനവും ഉണ്ടായിരിക്കും.
ലോകമെങ്ങും ചിതറി പാര്‍ക്കുന്ന പ്രവാസി മാര്‍ത്തോമ്മ കൂട്ടായ്മക്ക് നവ ദര്‍ശനം നല്‍കുന്നതിനായി രൂപം കൊണ്ട മലങ്കര ഗ്ലോബല്‍ ഫോറത്തിന്റെ പ്രഥമ സംരംഭം ആയ “മലങ്കര ജ്യോതി” മാരാമണ്‍ കണ്‍വന്‍ഷന്‍ വിശേഷാല്‍ പതിപ്പ് ഫെബ്രുവരി 20 ന് മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറില്‍ വെച്ച് സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മാര്‍ത്തോമ്മ സഭ സീനിയര്‍ വികാരി ജനറല്‍ വെരി. റവ. ജോര്‍ജ്ജ് സഖറിയക്ക് നല്‍കി പ്രകാശനം ചെയ്യും. സഭയിലെ അഭിവന്ദ്യ. തിരുമേനിമാര്‍, വിവിധ സഭ മേലധ്യക്ഷന്മാര്‍, പട്ടക്കാര്‍, സാമൂഹ്യ – സാംസ്ക്കാരിക നേതാക്കന്മാര്‍ എന്നിവര്‍ ഈ ചടങ്ങില്‍ പങ്കെടുക്കും എന്ന് മലങ്കര ഗ്ലോബല്‍ ഫോറം ചീഫ് എഡിറ്റര്‍ ജോബി ജോഷുവ അറിയിച്ചു.





