മരുഭൂമിയും പുഴയിലെ കുളിരും മികച്ച കഥ

March 9th, 2009

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ നടത്തിയ സാഹിത്യ മത്സരത്തില്‍ ഒന്നാം സമ്മാനം സാലി കല്ലട രചിച്ച “മരുഭൂമിയും പുഴയിലെ കുളിരും” എന്ന കഥക്ക് ലഭിച്ചു. ഏറനാടന്‍ എന്ന നാമധേയത്തില്‍ ഇദ്ദേഹം ബൂലോഗത്തിലും പ്രസിദ്ധനാണ്. ഏറനാടന്‍ (കഥകള്‍) ചരിതങ്ങള്‍ എന്ന ബ്ലോഗില്‍ ഈ കഥ പൂര്‍ണ്ണ രൂപത്തില്‍ വായിക്കാവുന്നതാണ്. ഇദ്ദേഹത്തിന്റെ മറ്റ് ബ്ലോഗുകള്‍ ഒരു സിനിമാ ഡയറി കുറിപ്പ്, റെറ്റിനോപതി എന്നിവയാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മൂന്നാമത് ഇന്തോ അറബ് സാംസ്കാരികോത്സവം ഇന്ന് സമാപിക്കും

March 7th, 2009

അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഇന്തോ അറബ് സാംസ്കാരികോത്സവം ഇന്ന് സമാപിക്കും. വൈകീട്ട് എട്ടു മണിക്ക് സെന്‍റര്‍ അങ്കണത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി യായി ജസ്റ്റിസ് എ. എം. അഹ് മദി പങ്കെടുക്കും. പ്രൊഫസര്‍ മധുസൂദനന്‍ നായര്‍, കെ. അജിത, വി. എസ്. അനില്‍ കുമാര്‍,
സുഭാഷ് ചന്ദ്രന്‍ തുടങ്ങിയ പ്രമുഖരും പങ്കെടുക്കും. തുടര്‍ന്ന് ഉസ്താദ് റഫീഖ് ഖാന്‍, പണ്ഡിറ്റ് രാജേന്ദ്ര നകോഡ് എന്നിവര്‍ നയിക്കുന്ന ജുഗല്‍ ബന്ധി യും ഉണ്ടായിരിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോട്ടോല്‍ പ്രവാസി സംഗമം: വാര്‍ഷിക പൊതു യോഗം

March 1st, 2009

യു. എ. ഇ. യിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘കോട്ടോല്‍ പ്രവാസി സംഗമം’ വാര്‍ഷിക പൊതു യോഗം മാര്‍ച്ച് 6 വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് ദുബായ് ഗര്‍ഹൂദ് ഈറ്റ് & ഡ്രിങ്ക് റസ്റ്റോറണ്ടില്‍ വെച്ച് ചേരുന്നു. എല്ലാ മെംബര്‍മാരും കൃത്യ സമയത്തു തന്നെ എത്തിച്ചേരണം എന്ന് സംഘാടകര്‍ അറിയിച്ചു. (വിശദ വിവരങ്ങള്‍ക്ക്: വിനോദ് കരിക്കാട് അബുദാബി 050 59 14 757,
ബഷീര്‍ വി. കെ. ദുബായ് 050 97 67 277)

-

വായിക്കുക:

അഭിപ്രായം എഴുതുക »

മങ്കട – കോട്ടക്കല്‍ മണ്ഡലം യു. എ. ഇ. പ്രവാസി കൂട്ടായ്മ

February 28th, 2009

പൊന്നാനി ലോക സഭാ മണ്ഡലത്തില്‍ ഇടതു പക്ഷ സ്ഥാനാര്‍ഥിയായി പൊതു സമ്മതനായ സ്വതന്ത്രനെ നിര്‍ത്തി മത്സരിപ്പിക്കണ മെന്ന് മങ്കട – കോട്ടക്കല്‍ മണ്ഡലം യു. എ. ഇ. പ്രവാസി കൂട്ടായ്മ സംയുക്ത മായി അവശ്യപ്പെട്ടു.

അബുദാബിയില്‍ ചേര്‍ന്ന സംയുക്ത കമ്മിറ്റി യോഗത്തില്‍, യു. എ. ഇ. മങ്കട മണ്ഡലം പ്രവാസി കൂട്ടായ്മ പ്രസിഡന്‍റ് അന്‍വര്‍ ബാബു വെങ്ങാട് അധ്യക്ഷത വഹിച്ചു.

അഡ്വ. നിസാമുദ്ദീന്‍, ഡോ. ഷാജി എന്നിവര്‍ പ്രസംഗിച്ചു. യു. എ. ഇ. യിലെ എല്ലാ മലയാളി പ്രവാസി കൂട്ടായ്മകളും ഒരേ കുട ക്കീഴില്‍ അണി നിരക്കണ മെന്നും, പ്രവാസികള്‍ക്കുള്ള ക്ഷേമ പ്രവര്‍ത്ത നങ്ങള്‍ ക്കു വേണ്ടി ഒരു കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും യോഗം പ്രമേയം പാസ്സാക്കി.
കുഞ്ഞി മരക്കാര്‍ ഹാജി സ്വാഗതം പറഞ്ഞു.
ബിജു കൊളത്തൂര്‍ നന്ദിയും പറഞ്ഞു. (വിശദ വിവരങ്ങള്‍ക്ക്: അന്‍വര്‍ ബാബു വെങ്ങാട് 050 641 20 53)

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആഗോള സൌഹൃദവും സാംസ്കാരിക ഉന്നമനവും

February 28th, 2009

ഇന്തോ അറബ് സാംസ്കാരിക ഉത്സവം രണ്ടാം ദിവസം, “ആഗോള സൌഹൃദവും സാംസ്കാരിക ഉന്നമനവും” എന്ന വിഷയത്തെ അധികരിച്ച് സാഹിത്യ സെമിനാര്‍ സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച കെ. എസ്. സി. മിനി ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ്റ് എ. കെ. ബീരാന്‍ കുട്ടി അധ്യക്ഷനായിരുന്നു. എഴുത്തുകാരന്‍ കൂടിയായ എ. എം. മുഹമ്മദ് മോഡറേറ്റ റായിരുന്നു.

പ്രശസ്ത നോവലിസ്റ്റ് സി . രാധാകൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു. സുരേഷ് പാടൂര്‍ സ്വാഗതവും ഇവന്റ് കോഡിനേറ്റര്‍ പി. എം. അബ്ദുല്‍ റഹിമാന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന്‍ “ഖലീല്‍ ജിബ്രാന്‍ രചനകളിലെ ഇന്ത്യന്‍ സ്വാധീനം” എന്ന വിഷയത്തില്‍ പ്രശസ്ത ലബനീസ് എഴുത്തുകാരന്‍
പ്രൊഫസര്‍. മിത്രി ബൌലൂസ് പ്രബന്ധം അവതരിപ്പിച്ചു. ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി. എം. ഹമീദ് അലി മോഡറേറ്റര്‍ ആയിരുന്നു.

പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ കൂടിയായ അബ്ദു ശിവപുരം പ്രബന്ധം അറബിയില്‍ നിന്നും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു.
മലയാളത്തിലും ഇംഗ്ളീഷിലുമായി ജിബ്രാന്റെ രചനകള്‍ അവതരിപ്പിച്ചു.

പി. എം. അബ്ദുല്‍ റഹിമാന്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 51 of 58« First...102030...4950515253...Last »

« Previous Page« Previous « ഇടതു പക്ഷ പ്രസക്തി വര്‍ദ്ധിക്കും – ഡി. രാജ
Next »Next Page » മങ്കട – കോട്ടക്കല്‍ മണ്ഡലം യു. എ. ഇ. പ്രവാസി കൂട്ടായ്മ »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine