അക്ഷര മുദ്ര പുരസ്കാരം നേടിയ കെ. എ. ജെബ്ബാരിക്ക് സീതി സാഹിബ് വിചാര വേദി സ്വീകരണം നല്‍കി. ദുബായ് കെ. എം. സി. സി. തൃശ്ശൂര്‍ ജില്ല പ്രസിഡണ്ട് ജമാല്‍ മനയത്ത് ശ്രീ ജെബ്ബാരിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
അക്ഷര മുദ്ര പുരസ്കാരം നേടിയ കെ. എ. ജെബ്ബാരിക്ക് സീതി സാഹിബ് വിചാര വേദി സ്വീകരണം നല്‍കി. ദുബായ് കെ. എം. സി. സി. തൃശ്ശൂര്‍ ജില്ല പ്രസിഡണ്ട് ജമാല്‍ മനയത്ത് ശ്രീ ജെബ്ബാരിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
-
ബഹറൈന്‍ കേരളീയ സമാജത്തിന്‍റെ നിലവിലെ ഭരണ സമിതിയുടെ പ്രവര്‍ത്തന സമാപനം നടന്നു. സമാജം പ്രസിഡന്‍റ് ജി. കെ. നായര്‍, വൈസ് പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകാശ് പദുക്കോണിന്‍റെ പദുക്കോണ്‍ അക്കാദമിയുടെ കേന്ദ്രമായി ബഹ്റിന്‍ കേരളീയ സമാജത്തെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി.
-
തിരുവനന്തപുരം സ്വദേശികളുടെ കൂട്ടായ്മ മൈത്രി എന്ന പേരില്‍ ബഹറൈനില്‍ രൂപീകരിച്ചു. കഴിഞ്ഞ ദിവസം മൈത്രിയുടെ ആദ്യ പൊതു യോഗം ചേര്‍ന്നു. സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
-
അബുദാബി യിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മ, നാടക സൌഹ്യദം സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘മുച്ചീട്ടു കളിക്കാരന്‍റെ മകള്‍’ രംഗാവിഷ്കാരം അബുദാബി മലയാളി സമാജത്തില്‍ മാര്‍ച്ച് 13 വെള്ളിയാഴ്ച വൈകീട്ട് എട്ടു മണിക്ക് അവതരിപ്പിക്കുന്നു. യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖരുടേയും, കലാകാരന്‍മാരുടേയും, മാധ്യമ സുഹൃത്തുക്കളുടേയും, പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ രംഗാവിഷ്കാരം അബുദാബിയിലെ രണ്ടാമത്തെ അവതരണമാണ്.
രംഗ വേദിയില്‍ അനന്ത ലക്ഷ്മി, ജാഫര്‍ കുറ്റിപ്പുറം, ഇടവേള റാഫി, അബൂബക്കര്‍, ഹരി അഭിനയ, മന്‍സൂര്‍, മുഹമ്മദാലി, വിനോദ് കരിക്കാട്, ഗഫൂര്‍ കണ്ണൂര്‍, ഷാഹിദ് കോക്കാട്, തുടങ്ങീ ഒട്ടേറെ പ്രതിഭകള്‍ അണി നിരക്കുന്നു.
സാക്ഷാല്‍കാരം: ജാഫര്‍ കുറ്റിപ്പുറം.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-
ജി. ദേവരാജന്‍ മാസ്റ്ററുടെ മൂന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് പരവൂര്‍ നിവാസികളുടെ യൂ. എ. ഇ. യിലെ കൂട്ടായ്മയായ നോര്‍പയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. ദേവ ഗീതികള്‍ എന്ന പേരില്‍ അടുത്ത വെള്ളിയാഴ്ച വൈകീട്ട് നാല് മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. അനുസ്മരണ സമ്മേളനം, ഗാനമേള, ദേവരാജന്‍ മാസ്റ്ററുടെ ജീവ ചരിത്രം ആസ്പദമാക്കിയുള്ള ഫോട്ടോ പ്രദര്‍ശനം, ഡോക്യുമെന്‍ററി പ്രദര്‍ശനം തുടങ്ങിയവ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
-