അബുദാബി : പയ്യന്നൂരിന്റെ പൈതൃക ചിഹ്നമായ പയ്യന്നൂര്‍ കൊല്‍ക്കളിയെ കുറിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനം മാര്‍ച്ച് 31ന് അബുദാബിയില്‍ നടക്കും. കേരള സോഷ്യല്‍ സെന്‍ററില്‍് രാത്രി ഒമ്പത് മണിക്ക് പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്ററാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ സി. ഇ. ഓ. സുധീര്‍ കുമാര്‍ ഷെട്ടി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. അബുദാബി ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ ചടങ്ങില്‍ ആദരിക്കും.
പ്രവാസി മലയാളിയും പയ്യന്നൂര്‍ സൗഹൃദ വേദി സ്ഥാപക നേതാവുമായ വി. ടി. വി. ദാമോദരന്‍ നിര്‍മ്മിച്ച കേളിപ്പെരുമയുടെ സംവിധാനം ദേശീയ അംഗീകാരം നേടിയ മധു കൈതപ്രമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എം. ജെ. രാധാകൃഷ്ണനാണ് ഛായാഗ്രഹണം. നേരത്തെ പയ്യന്നൂരില്‍ നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങില്‍ വെച്ച് പ്രമുഖ നടന്‍ മനോജ്. കെ. ജയന്‍ ആണ് കേളിപ്പെരുമയുടെ പ്രകാശനം നിര്‍വഹിച്ചത്.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനീയറിങ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശന യുടെ യു.എ.ഇ. ചാപ്റ്ററിന്റെ രണ്ടാം സംഗമം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നു. മാര്‍ച്ച് 27ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ആയിരുന്നു സംഗമം. അബുദാബി എന്‍വയണ്‍മെന്റല്‍ ഏജന്‍സിയിലെ വാട്ടര്‍ റിസോഴ്സ് മാനേജര്‍ ഡോ. ദാവൂദ് ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു.


ദുബായ് : യു. പി. എ. സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ തുടരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണെന്നും അതിന് യു. ഡി. എഫ്. സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടത് ആവശ്യമാണെന്നും സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രവര്‍ത്തക യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. നാട്ടിലുള്ള വിചാര വേദി പ്രവര്‍ത്തകര്‍ യു. ഡി. എഫ്. വിജയത്തിനായി രംഗത്തിറങ്ങും.
വൈദ്യുതി ഉപഭോഗം കുറക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 28ന് ആഗോള തലത്തില്‍ ആചരിക്കുന്ന “എര്‍ത്ത് അവര്‍” പരിപാടിയോട് അനുബന്ധിച്ച് കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ വായനക്കൂട്ടം ചര്‍ച്ച സംഘടിപ്പി ക്കുകയുണ്ടായി.





