നാടക സൌഹൃദം അനുശോചിച്ചു

April 7th, 2009

ബഹ്റൈനിലെ പ്രശസ്ത നാടക പ്രവര്‍ത്തകനും മേക്കപ്പ് മാനുമായ രാജന്‍ ബ്രോസിന്‍റെ നിര്യാണത്തില്‍ ‘അബുദാബി നാടക സൌഹൃദം‘ അനുശോചിച്ചു. ബഹ്റൈനില്‍ അദ്ദേഹവുമായി നിരവധി നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള, നാടക സൌഹൃദത്തിന്‍റെ പ്രവര്‍ത്തകര്‍ റഹ്മത്ത് അലി കാതിക്കോടന്‍, ഫൈന്‍ ആര്‍ട്സ് ജോണി, ജാഫര്‍ കുറ്റിപ്പുറം എന്നിവര്‍ അദ്ദേഹത്തോ ടൊപ്പമുള്ള അനുഭവങ്ങള്‍ അനുസ്മരിച്ചു. നാടക സൌഹൃദം അവതരിപ്പിക്കുന്ന ‘ദുബായ് പുഴ’ എന്ന പുതിയ രംഗാവിഷ്കാര ത്തിന്‍റെ പണിപ്പുരയിലാണ് നാടക പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ വിയോഗ വാര്‍ത്ത അറിഞ്ഞത്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മീലാദ്‌ കാമ്പയിന് പരിസമാപ്തി

April 7th, 2009

ദുബായ് : “കാരുണ്യത്തിന്റെ പ്രവാചകന്‍ സഹിഷ്ണുതയുടെ സമൂഹം” എന്ന പ്രമേയവുമായി ഒരു മാസത്തോളം നീണ്ടു നിന്ന ദുബൈ സുന്നി സെന്റര്‍ മീലാദ്‌ (നബി ദിന) കാമ്പയിന്ന്‌, കഴിഞ്ഞ ദിവസം നടന്ന പൊതു സമ്മേളനത്തോടെ ആവേശോജ്ജ്വല പരിസമാപ്തിയായി.
 
ദേര ലാന്റ്‌ മാര്‍ക്ക്‌ ഹോട്ടല്‍ ഓഡിറ്റോ റിയത്തില്‍ തിങ്ങി നിറഞ്ഞ പ്രവാചക പ്രേമികളാല്‍ നിബിഢമായി – പ്രൗഢോ ജ്ജ്വലമായി മാറിയ സമാപന മഹാ സമ്മേളനം ദൂബൈ ഔഖാഫ്‌ പ്രതിനിധി ശൈഖ്‌ ഖുതുബ്‌ അബ്ദുല്‍ ഹമീദ്‌ ഖുതുബ്‌ ഉദ്ഘാടനം ചെയ്തു. “തികച്ചും അധാര്‍മ്മിക – അനാശാസ പ്രവണതകളില്‍ മാത്രം മുഴുകിയിരുന്ന ഒരു ജന സമൂഹത്തില്‍ അവരുടെ വ്യക്തിത്യവും ഏക ദൈവത്തിന്റെ അസ്തിത്വവും ഊട്ടിയുറപ്പിച്ച്‌, അവരെ മാതൃകാ യോഗ്യരാക്കി തീര്‍ത്ത, തിരു നബി (സ) സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍ ലോക ചരിത്രത്തില്‍ അതുല്യമാണെന്നും, അത്തരം തിരു ചരിതങ്ങള്‍ സമൂഹത്തില്‍ പരിചയപ്പെടുത്താന്‍ കാമ്പയിനുകള്‍ ആചരിക്കുന്ന സുന്നി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
 
സുന്നി സെന്റര്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ “ത്വരീഖത്ത്‌: ആത്മ സംസ്കരണത്തിന്റെ പ്രവാചക വഴി” , “സാമ്പത്തിക മാന്ദ്യം: നബി പറഞ്ഞു തന്ന പാഠം” എന്നീ വിഷയങ്ങള്‍ യഥാക്രമം യുവ പണ്ഢിതരും പ്രമുഖ വാഗ്മികളുമായ അബ്ദുസ്സലാം ബാഖവി, ഫൈസല്‍ നിയാസ്‌ ഹുദവി എന്നിവര്‍ അവതരിപ്പിച്ചു. പാപ്പിനിശ്ശേരി അസ്‌അദിയ്യ: കോളേജ്‌ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘അസ്‌അദിയ്യ: ഫൗണ്ടേഷന്‍’ ദുബൈ ചാപ്റ്റര്‍ അവതരിപ്പിച്ച ‘ബുര്‍ദ്ദ : മജ്ലിസ്‌’ എന്ന പ്രവാചക പ്രകീര്‍ത്തന സദസ്സ്‌ ആസ്വാദകരുടെ മനം കവര്‍ന്നു.
 
കാമ്പയിന്റെ ഭാഗമായി യു. എ. ഇ. തലത്തില്‍ സംഘടിപ്പിച്ച പ്രബന്ധ മത്സരത്തില്‍ വിജയികളായ അബ്ദുല്‍ ഹമീദ്‌ ഒഞ്ചിയം, ബഷീര്‍ റഹ്മാനി തൊട്ടില്‍ പാലം എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു. സുന്നി സെന്റര്‍ ജന. സെക്രട്ടറി സിദ്ധീഖ്‌ നദ്‌ വി സ്വാഗതവും അബ്ദുല്‍ ഹഖീം റഹ്മാനി ഫൈസി, നന്ദിയും പറഞ്ഞു. കാമ്പയിന്‍ പരിപാടികള്‍ വന്‍ വിജയമാക്കാന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത മുഴുവന്‍ ആളുകള്‍ക്കും സെന്റര്‍ പ്രസി. സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ പ്രത്യേക നന്ദിയും അറിയിച്ചു.
 
ഉബൈദ് റഹ്മാനി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള സോഷ്യല്‍ സെന്‍റര്‍ ഭരണ സമിതി

April 6th, 2009

അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതി ചുമതലയേറ്റു. കെ. ബി. മുരളി (പ്രസിഡന്‍റ്), ലൈനാ മുഹമ്മദ് (ജന.സിക്രട്ടറി), ബാബു വടകര (വൈസ്. പ്രസി), അബ്ദുല്‍ അജീബ് (ട്രഷറര്‍), സഫറുള്ള പാലപ്പെട്ടി (ജോയിന്‍റ് സിക്ര), നൌഷാദ് (അസി. ട്രഷറര്‍),
മാമ്മന്‍. കെ. രാജന്‍ (സാഹിത്യ വിഭാഗം സിക്രട്ടറി), ടി. എം. സലീം, സിയാദ് കൊടുങ്ങല്ലൂര്‍ (കലാ വിഭാഗം), എസ്. എ. കാളിദാസന്‍, പി. പി. റജീദ് (കായിക വിഭാഗം), മധു പരവൂര് ‍(ഇവെന്‍റ് കോഡിനേറ്റര്‍), ബിജിത് കുമാര്‍ (ലൈബ്രറി), പി. എ. മോഹന്‍ദാസ് (ജീവ കാരുണ്യം), ഗോവിന്ദന്‍ നമ്പൂതിരി (ഓഡിറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
 
അബുദാബി ശക്തി തിയ്യറ്റേഴ്സില്‍ നില നിന്നിരുന്ന വിഭാഗീയതകള്‍ മാറി രണ്ടു വിഭാഗവും ഒന്നിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്രാവശ്യം വോട്ടെടുപ്പില്ലാതെ, ഐക്യ കണ്ഠേന മാനേജിങ്ങ് കമ്മിറ്റി തിരഞ്ഞെടുത്തത്. ഈ കമ്മിറ്റിയില്‍ ശക്തിയെ ക്കൂടാതെ, യുവ കലാ സാഹിതി, മാക് അബുദാബി, കല അബുദാബി എന്നീ അമേച്വര്‍ സംഘടനകള്‍ക്കും പ്രാതിനിധ്യമുണ്ട്.
 
കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍, എന്‍. വി. മോഹനന്‍, എം. യു. വാസു, മുഗള്‍ ഗഫൂര്‍, ഇ. പി. സുനില്‍, ജയരാജ്, മുസമ്മില്‍, ഡോ. മൂസ പാലക്കല്‍, പി. എം. ഇബ്രാഹിം കുട്ടി, വനജ വിമല്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
 
പി. എം.അബ്ദുല്‍ റഹിമാന്‍, അബു ദാബി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തം സ്നേഹമില്ലായ്മ : അഡ്വ. ഇസ്‌ മയില്‍ വഫ

April 6th, 2009

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരന്തം പരസ്പരം സ്നേഹമില്ലാ യ്മയാണെന്ന് പ്രശസ്ത സൈക്കോളജിസ്റ്റും പരിശീലകനുമായ അഡ്വ. ഇസ്മ യില്‍ വഫ അഭിപ്രായപ്പെട്ടു. അബു ദാബി സുഡാനി സെന്ററില്‍ എസ്‌.വൈ.എസ്‌. അബു ദാബി സെന്‍ ട്രല്‍ കമ്മിറ്റിയുടെ മീലാദ്‌ പരിപാടികളുടെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
 
ഒരു വിഭാഗത്തിനോടുള്ള വെറുപ്പില്‍ നിന്നാണ്‌ ലോകം അഭിമുഖീകരിക്കുന്ന ഭീകരവാദവും തീവ്രവാദവും ഉടലെടുക്കുന്നത്‌. മറ്റുള്ളവരോടുള്ള സ്നേഹമില്ലായ്മ മനസ്സില്‍ വെറുപ്പ്‌ നിറക്കുന്നു. ദാരിദ്യവും പട്ടിണിയും അപ്രകാരം തന്നെ. സഹ ജീവികളോടുള്ള സ്നേഹ മില്ലായ്മയാണ്‌ രാജ്യത്ത്‌ ദാരിദ്യവും പട്ടിണിയും ഉണ്ടാക്കുന്നത്‌. പണക്കാരന്‍ പാവപ്പെട്ടവനോട്‌ കരുണയും സ്നേഹവു മില്ലാത്തവരായി തീര്‍ന്നതും സ്നേഹത്തിന്റെ അഭാവം കൊണ്ട്‌ തന്നെ. വഫ വിശദീകരിച്ചു. ഭൗതിക വിദ്യഭ്യാസം നേടുന്നതിനൊപ്പം ആത്മീയ വിദ്യ കരസ്ഥമാ ക്കേണ്ടതിന്റെ ആവശ്യകത എല്ലാ രക്ഷിതാക്കളും മനസ്സിലാക്കുകയും അതിനു സമയം കണ്ടെത്തുകയും വേണം. ഇസ്മയില്‍ വഫ പറഞ്ഞു.
 

 
സമാപനത്തോ ടനുബന്ധിച്ച്‌ മദ്രസ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും ബുത്തീനിലെ അറബി ബുര്‍ ദ സംഘത്തിന്റെ നേതൃത്വത്തില്‍ ബുര്‍ദ്ദ ആലാപനവും ഉണ്ടായിരുന്നു. ശൈഖ്‌ ഹുസ്സൈന്‍ അസ്സഖാഫ്‌, മുസ്തഫ ദാരിമി, കെ.കെ.എം. സ അ ദി തുടങ്ങിയവര്‍ പ്രസംഗിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വടകര എന്‍. ആര്‍. ഐ. സൗജന്യ മെഡിക്കല്‍ ക്യാമ്പ്

April 5th, 2009

വടകര എന്‍. ആര്‍. ഐ. ഫോറം ഷാര്‍ജ കമ്മിറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 24 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേ ഷനിലാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുക. സൗജന്യ മരുന്നു വിതരണം, രക്ത ഗ്രൂപ്പ് നിര്‍ണയം, രക്ത സമ്മര്‍ദ്ദം – കൊളസ്ട്രോള്‍ പരിശോധന എന്നിവയും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 862 3005 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 45 of 58« First...102030...4344454647...50...Last »

« Previous Page« Previous « തടവുകാരെ പീഡിപ്പിക്കുന്നില്ലെന്ന് സൌദി
Next »Next Page » ടാക്സി മിനിമം നിരക്ക് വര്‍ദ്ധിപ്പിച്ചു »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine