രിസാല സ്നേഹ സായാഹ്നം

April 10th, 2009

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ ഉമ്മുല്‍ഹമാം സംഘടിപ്പിച്ച ‘സ്നേഹ സായാഹ്നം’ വൈവിധ്യങ്ങളായ കലാ സാംസ്കാരിക പരിപാടികളിലൂടെ ശ്രദ്ദേയമായി. നൂറു കണക്കിന് പ്രവാസി കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത സ്നേഹ സായാഹ്നത്തിന് വിജ്ഞാനത്തോടൊപ്പം വിനോദവു മൊരുക്കിയതിനാല്‍ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റാന്‍ സംഘാടകര്‍ക്കായി.
 
അല്‍ബുസ്താന്‍ ഇസ്തിറാഹയുടെ വിശാലമായ കോമ്പൌണ്ടില്‍ വെച്ചു നടന്ന പരിപാടികളുടെ ഫ്ലാഗ് ഓണ്‍ നിര്‍വ്വഹിച്ചത് സ്വാഗത സംഘം ചെയര്‍മാന്‍ ഹസ്സനലി കടലുണ്ടിയായിരുന്നു. വീറും വാശിയും നിറഞ്ഞ പുരുഷ വിഭാഗം കമ്പവലിയില്‍ ഫ്രണ്ട്സ് മാവൂര്‍ ഒന്നാം സ്ഥാനവും യൂത്ത് അണ്ടോണ രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തില്‍ മുഹമ്മദലി, ആരിഫ്, ഹസീന റഷീദ്, യുസൈറ മുഹമ്മദ് എന്നിവര്‍ വിജയികളായി.
 
മഖ്^രിബ് നമസ്കാരാനന്തരം നടന്ന ഉദ്ഘാടന സെഷന്‍ ആര്‍ എസ് സി റിയാദ് സോണല്‍ ചെയര്‍മാന്‍ അബ്ദുല്‍ ബാരി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശരീഫ് സഖാഫി ചുങ്കത്തറ ആശംസ നേര്‍ന്നു. പെഴ്സണാലിറ്റി ഡവലപമെന്‍റ് എന്ന വിഷയത്തെ ആസ്പദമാക്കി നാസര്‍ മുഹമ്മദ് (ആങ്ലൊ ചസ്റ്റ്ലെ) ക്ലാസെടുത്തു. വെറും കാഴ്ചക്കാരാക്കാതെ പരസ്പര സംവേദനത്തിലൂടെ സദസ്സിനെ ഹരം കൊള്ളിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ അവതരണം. ആര്‍ എസ് സി ഉമ്മുല്‍ഹമാം ചെയര്‍മാന്‍ അബ്ദു റസാഖ് മാവൂര്‍ അദ്ധ്യക്ഷത വഹിച്ച സെഷനില്‍ അഷറഫ് ഓച്ചിറ സ്വാഗതം പറഞ്ഞു.
 
തുടര്‍ന്നു നടന്ന ആര്‍ എസ് സി പൂര്‍വ സംഗമം സംഘടനയിലെ മുന്‍കാല സാരഥികളുടെ നിറ സാന്നിദ്ധ്യമായിരുന്നു. നേതാക്കള്‍ അവരുടെ മുന്‍കാല അനുഭവങ്ങള്‍ പങ്കു വെക്കുകയും, ഇസ്ലാമിക പ്രബൊധന രംഗത്ത് സ്വീകരിക്കേണ്ട നൂതന മാര്‍ഗ്ഗങ്ങളെ കുറിച്ച് അബൂബക്കര്‍ അന്‍വരി, നിസാര്‍ കാട്ടില്‍, ബഷീര്‍ ബാഖവി, കുഞ്ഞബ്ദുല്ല പേരാമ്പ്ര, ഹുസൈന്‍ അലി കടലുണ്ടി, സലാം പാമ്പുരുത്തി തുടങ്ങി ഒട്ടേറെ പേര്‍ ഹൃസ്വമായി അവരുടെ ചിന്തകള്‍ പങ്കു വെച്ചു. അബ്ദു റസാഖ് മാവൂര്‍ മോഡറേറ്ററായിരുന്നു. പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ റഷീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ആര്‍ എസ് സി സോണല്‍ കണ്‍വീനര്‍ അബ്ദുല്‍ കരീം തിരൂര്‍ ആശംസയര്‍പ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ഹസ്സനലി കടലുണ്ടി സ്വാഗതവും കണ്‍വീനര്‍ മുഹമ്മദ് ഒറാക്കിള്‍ നന്ദിയും പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ ലെമണ്‍ സ്പൂണ്‍, പാസിങ് പാര്‍സല്‍, ബര്‍സ്റ്റിങ് ബലൂണ്‍ തുടങ്ങിയ മത്സര വിജയികള്‍ക്ക് സമ്മാന വിതരണവും നടന്നു. ദാവൂദ്ഷാ ചിന്നക്കല്‍, മേത്തി കോയ, അഷറഫ് അണ്ടോണ, ഷാഹുല്‍ ഹമീദ്, റഫീഖ്, അമീന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ജലീല്‍ അവതരിപ്പിച്ച കരാട്ടെ പ്രദര്‍ശനത്തോടെ പരിപാടികള്‍ സമാപിച്ചു.
 
ദാവൂദ് ഷാ

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘വെണ്മ’ പുതിയ ഭരണ സമിതി

April 9th, 2009

വെഞ്ഞാറമൂട് നിവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മ ‘വെണ്മ’ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം, ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഹാളില്‍ ചേര്‍ന്നു. ഡി. പ്രേം രാജ് (പ്രസിഡന്‍റ്), എം. ടി. ഷാജഹാന്‍ (ജന. സിക്രട്ടറി), സുദര്‍ശന്‍ (വൈസ്. പ്രസി), എസ്. ഷറഫ് (ട്രഷറര്‍) എന്നിവര്‍ അടക്കം 28 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
 
വെണ്മയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരി ക്കുന്നതിനായി യു. എ. ഇ. യിലെ എല്ലാ എമിറേറ്റുകളിലും സബ് കമ്മിറ്റികള്‍
രൂപീകരിക്കുവാനും ജനറല്‍ ബോഡി തീരുമാനിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക:

അഭിപ്രായം എഴുതുക »

മലയാള സാഹിത്യ വേദി ഭാരവാഹികളെ തെരഞ്ഞെടുത്തു

April 9th, 2009

ദുബായ് : മലയാള സാഹിത്യ വേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് കഥാകൃത്ത് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍, സെക്രട്ടറിയായി അശോകന്‍ മീങ്ങോത്തിനെ തെരഞ്ഞെടുത്തു. ട്രഷറര്‍ അഡ്വ. ഷബീല്‍ ഉമ്മര്‍. വൈസ് പ്രസിഡന്റ് ഏഴിയില്‍ അബ്ദുല്ല, ജോ. സെക്രട്ടറി ലിയാഖത്ത് പൊന്നമ്പത്ത്, എക്സിക്യൂട്ടിവ് അംഗങ്ങളായി നസീര്‍ കടിക്കാട്, കുട്ടി നടുവട്ടം, ഷീലാ പോള്‍, മുയ്യം രാജന്‍, കെ. എ. ജബ്ബാരി, മോഹനന്‍ ചാത്തപ്പാടി, റഫീഖ് മേമുണ്ട തുടങ്ങിയവരെ തെരഞ്ഞെടുത്തു.
 
മികച്ച ചെറുകഥക്കുള്ള അവാര്‍ഡ് നല്‍കുവാനും തീരുമാനിച്ചു. 2008 – 2009 കാലഘട്ടത്തില്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ കഥക്കാണ് അവാര്‍ഡ് നല്‍കുക. രചനകള്‍ ക്ഷണിച്ചു കൊണ്ടുള്ള വാര്‍ത്താ കുറിപ്പ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇടത് മുന്നണിയുടെ വിജയത്തിന് കമ്മറ്റി

April 7th, 2009

ദുബായ് : ആസന്നമായ പതിനഞ്ചാം ലോക സഭ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പീപ്പ്‌ള്‍‌സ് കള്‍ച്ചറല്‍ ഫോറം (പി. സി. എഫ്.) ദുബായ് സ്റ്റേറ്റ് കമ്മറ്റി തീരുമാനിച്ചു. ഇതിന് വേണ്ടി ദുബായ് നഖീലില്‍ ഉള്ള കണ്ണൂര്‍ കൂള്‍ ലാന്‍ഡ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് 301 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.
 
മുഹമ്മദ് മെഹറൂഫ് ചെയര്‍മാന്‍, ബഷീര്‍ പട്ടാമ്പി വൈസ് ചെയര്‍മാന്‍, മുഹമ്മദ് ബള്ളൂര്‍ ജനറല്‍ കണ്‍‌വീനര്‍, മുഹിനുദ്ദീന്‍ ചാവക്കാട് (തൃശ്ശൂര്‍), അബ്ദുള്ള പൊന്നാനി (മലപ്പുറം), ഇക്ബാല്‍ കഴക്കൂട്ടം, റഹീം അങ്കമാലി (എറണാകുളം), ഹസ്സന്‍ (കാസറഗോഡ്), റഫീഖ് തലശ്ശേരി (കണ്ണൂര്‍), ഹമിറുദ്ദീന്‍ ചടയമംഗലം, ഷമീര്‍ നല്ലായി (പാലക്കാട്), ഹക്കീം വഴക്കലയില്‍ (പത്തനംതിട്ട), അസീസ് ബാവ (തിരുവമ്പാടി), ഹാഷിം മതിലകം എന്നിവര്‍ ജോയന്റ് കണ്‍‌വീനര്‍മാരുമാണ്.
 
കമ്മിറ്റി രൂപീകരണ യോഗത്തില്‍ ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ബള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. അസീസ് ബാവ സ്വാഗതവും റഫീഖ് തലശ്ശേരി നന്ദിയും പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒരുമയുടെ അഭിനന്ദനങ്ങള്‍

April 7th, 2009

അബുദാബിയിലെ സാംസ്കാരിക സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍, പത്മശ്രീ അവാര്‍ഡ് നേടിയ ഡോ. ബി. ആര്‍. ഷെട്ടി ക്ക് ‘ഒരുമ ഒരുമനയൂര്‍‘ കൂട്ടായ്മക്കു വേണ്ടി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍ മൊമന്‍റോ നല്‍കി. ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, കേരളാ സോഷ്യല്‍ സെന്‍റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, ഇന്ത്യന്‍ ലേഡീസ് അസ്സോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നു സംഘടിപ്പിച്ച ഈ ചടങ്ങില്‍ ഇവിടുത്തെ പ്രമുഖ അമേച്വര്‍ സംഘടനകളും, പ്രാദേശിക കൂട്ടായ്മകളും പങ്ക് ചേര്‍ന്നു. ഏപ്രില്‍ നാല് ശനിയാഴ്ച രാത്രി 7:30ന് അബുദാബി നാഷണല്‍ തിയ്യറ്ററിലാണ് ചടങ്ങ് നടന്നത്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 44 of 58« First...102030...4243444546...50...Last »

« Previous Page« Previous « നാടക സൌഹൃദം അനുശോചിച്ചു
Next »Next Page » ഇടത് മുന്നണിയുടെ വിജയത്തിന് കമ്മറ്റി »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine