ദുബായ് കലാ സാഹിത്യ വേദിയുടെ 2009ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈപ്പന്‍ ചുനക്കരയെ പ്രസിഡണ്ട് ആയും, ഭാസ്കരന്‍ കൊട്ടമ്പള്ളില്‍ സെക്രട്ടറി, ശാരങ്ഗധരന്‍ മൊട്ടങ്ങ ട്രഷറര്‍, കെ. ഡി. രവി, ഷമീര്‍ പുതുശ്ശേരി എന്നിവരെ കമ്മറ്റി മെംബര്‍മാരായും ആണ് തെരഞ്ഞെടുത്തത്.
ദുബായ് കലാ സാഹിത്യ വേദിയുടെ 2009ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈപ്പന്‍ ചുനക്കരയെ പ്രസിഡണ്ട് ആയും, ഭാസ്കരന്‍ കൊട്ടമ്പള്ളില്‍ സെക്രട്ടറി, ശാരങ്ഗധരന്‍ മൊട്ടങ്ങ ട്രഷറര്‍, കെ. ഡി. രവി, ഷമീര്‍ പുതുശ്ശേരി എന്നിവരെ കമ്മറ്റി മെംബര്‍മാരായും ആണ് തെരഞ്ഞെടുത്തത്.
-
വായിക്കുക: സംഘടന
ജീവ കാരുണ്യ പ്രവര്‍ത്തന മികവിനുള്ള മുന്‍ എം. എല്‍. എ. യും എഴുത്തു കാരനും ആയ ഡോ. സി. എം. കുട്ടി യുടെ നാമധേയത്തില്‍ ഉള്ള “ഡോ. സി. എം. കുട്ടി പുരസ്ക്കാരം” ദുബായ് തൃശ്ശൂര്‍ ജില്ലാ “സര്‍ഗ്ഗ ധാര” സംഘടിപ്പിച്ച “സ്നേഹ സന്ധ്യ” സംഗമത്തില്‍ ആകാശവാണി മുന്‍ പ്രൊഡ്യൂസര്‍ എം. തങ്കമണി പുരസ്ക്കാര ജേതാവ് ശ്രീമതി ഏലിയാമ്മാ മാത്യുവിന് നല്‍കി.
ദുബായ് കെ. എം. സി. സി. യുടെ കലാ സാഹിത്യ വിഭാഗമായ “ദുബായ് സര്‍ഗ്ഗ ധാര” യുടെ ചീഫ് കോര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് ജമാല്‍ മനയത്ത്, ജന. സെക്രട്ടറി മൊഹമ്മദ് വെട്ടുകാട്, അഡ്വ. ഷെബിന്‍ ഉമര്‍, അഷ്‌റഫ് കിള്ളിമംഗലം, മാത്യു തുടങ്ങിയവരും വേദിയില്‍ ഉണ്ടായിരുന്നു.
-
വായിക്കുക: ജീവകാരുണ്യം, സംഘടന
ദുബായ് : മാര്‍ത്തോമ്മാ ഇടവകയുടെ 40ാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനവും, കുന്നംകുളം – മലബാര്‍ ഭദ്രാസനത്തില്‍ പുതുതായ് ചുമതല ഏല്‍ക്കുന്ന ഡോ. ഐസക് മാല്‍ ഫിലക്സിനോസ് എപ്പിസ്കോപ്പായ്ക്കുള്ള സ്വീകരണവും ഏപ്രില്‍ 17ന് 10:45ന് ജബല്‍ അലി മാര്‍ത്തോമ്മാ പള്ളിയില്‍ വച്ചു നടക്കും. ഇടവക വികാരി റവ. തോമസ് ഡാനിയേല്‍ അധ്യക്ഷത വഹിക്കും. ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക് മാല്‍ ഫിലക്സിനോസ് സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്യും. ഇടവകയിലെ മൂവായിരം കുടുംബങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന “കുടുംബ നവീകരണ” പ്രതിജ്ഞക്ക് റവ. ജോണ്‍ ജോര്‍ജ്ജ് നേതൃത്വം നല്‍കും. 40ാം വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി സാം ജേക്കബ് അവതരിപ്പിക്കും. സമ്മേളനത്തോട് അനുബന്ധിച്ച് പ്രത്യേക സ്ത്രോത്ര ശ്രുശ്രൂഷ, സണ്ടേ സ്കൂള്‍ കുട്ടികളുടേയും ഗായക സംഘത്തിന്റേയും പ്രത്യേക ഗാന ശ്രുശ്രൂഷയും ഉണ്ടായിരിക്കും.
-
വായിക്കുക: സംഘടന
ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഏപ്രില്‍ 17 വെള്ളിയാഴ്ച കാലത്ത് 10 മണി മുതല്‍ ദുബായ് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്‍പര്യമുള്ളവര്‍ വിളിക്കുക : ജഹാംഗീര്‍ – 050 4580757, ആരിഫ് – 050 6573413.
-
ദുബായ് : കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രമുഖനും മുസ്ലിം നവോത്ഥാന ശില്‍പ്പിയും കേരള നിയമ സഭ മുന്‍ സ്പീക്കറും ആയിരുന്ന കെ. എം. സീതി സാഹിബിന്റെ സ്മരണ നില നിര്‍ത്തുന്നതിന് രൂപം കൊണ്ട സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ സേവന പ്രതിബദ്ധതക്ക് നല്‍കുന്ന പ്രഥമ സംസ്ഥാന തല സീതി സാഹിബ് സ്മാരക അവാര്‍ഡിന് സാക്ഷരത – സാമൂഹ്യ പ്രവര്‍ത്തക തിരൂരങ്ങാടി സള്ളിലക്കാട് സ്വദേശിനി കെ. വി. റാബിയയും, രണ്ടാമത് പ്രവാസി അവാര്‍ഡിന് ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിലും അര്‍ഹമായി.
-
വായിക്കുക: സംഘടന