ദേശീയ ഇസ്ലാമിക സമ്മേളനത്തിന്റെ ഭാഗമായി എസ്. വൈ. എസ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ജന മുന്നേറ്റ യാത്രയ്ക്ക് നേരേ ഇരിക്കൂരില്‍ വെച്ച് ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയും എസ്. എസ്. എഫ്. സംസ്ഥാന ജന. സെക്രട്ടറി ആര്‍. പി. ഹുസൈന്‍ മാസ്റ്ററെയും കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് സഅദ് തങ്ങളെയും മര്‍ദ്ദിക്കുകയും ചെയ്ത തില്‍ മുസ്വഫ എസ്. വൈ. എസ്. സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശനവും മാതൃകാ പരവുമായ നടപടികള്‍ കൈകൊള്ളുവാന്‍ യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ഒ. ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന. സെക്രട്ടറി അബ്‌ദുല്‍ ഹമീദ് സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു.
– ബഷീര്‍ വെള്ളറക്കാട്


പ്രവാസി വ്യവസായ പ്രമുഖനും എഴുത്തു കാരനും ആയിരുന്ന മുഹമ്മദലി പടിയത്തിന്റെ മഹദ് സേവന പ്രവര്‍ത്തന സ്മരണക്ക് “സലഫി ടൈംസ്” ഫ്രീ ജര്‍ണല്‍ രജത ജൂബിലിയോട് അനുബന്ധിച്ച് ഈ വര്‍ഷത്തെ വായനാ പുരസ്ക്കാരങ്ങള്‍ നാട്ടിലും ഗള്‍ഫിലും മികവിന്റെ അടിസ്ഥാനത്തില്‍ അര്‍ഹര്‍ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ് അബുദാബി ചാപ്ടര്‍ അഞ്ചാമത് വാര്‍ഷിക സമ്മേളനം 24 – 4 – 2009 വെള്ളിയാഴ്ച്ച, അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ചു നടക്കുന്നു. രാവിലെ 9:00 മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍, ‘ഊര്‍ജ്ജം – പുതിയ സാദ്ധ്യതകള്‍’ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു കൊണ്ട് വിജയ കുമാര്‍ ഉദ്ഘാടനം ചെയ്യും.
കേരള സര്‍ക്കാരിന്റെ ജന മൈത്രീ പോലീസ് പദ്ധതിയുടെ പ്രാദേശിക സമിതികളില്‍ പ്രവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തിയാല്‍, പ്രവാസി കുടുംബങ്ങളുടെ സുരക്ഷയും മറ്റു പ്രശ്നങ്ങളും പരിഹരിക്കാന്‍ സഹായ കമായിരിക്കും എന്ന് പയ്യന്നൂര്‍ സൌഹൃദ വേദി അബുദാബി ഘടകം വാര്‍ഷിക ജനറല്‍ ബോഡി യോഗം, കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
മുവാറ്റുപുഴ കോതമംഗലം നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ‘ആശ്രയം അബുദാബി’ യുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന “പ്രവാസി സുരക്ഷാ ബോധ വല്‍ക്കരണം” 24. 04. 2009 വെള്ളിയാഴ്ച വൈകീട്ട് 4:30ന് അബുദാബി മലയാളി സമാജത്തില്‍ വച്ച് നടക്കും.





