എം.സി.സി. പ്രവര്‍ത്തന ഉല്‍ഘാടനം

May 1st, 2009

മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രി ഗേഷന്‍റെ (M C C) പ്രവര്‍ത്തന ഉല്‍ഘാടനവും, പൊതു യോഗവും മെയ് ഒന്ന്, വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് അബു ദാബി സെന്‍റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്‍ററില്‍ വെച്ച് നടക്കും.
 
അബു ദാബിയിലെ പ്രമുഖ സഭാ നേതാക്കളും, പ്രാസംഗികരും പങ്കെടുക്കുന്ന പരിപാടിയില്‍ എം. സി. സി. ക്വയര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഗാന ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : രാജന്‍ തറയശ്ശേരി 050 411 66 53.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

കാന്‍സര്‍ രോഗികള്‍ക്ക് സഹായം

May 1st, 2009

നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനായ് ദുബായ് വൈസ് മെന്‍ കൊല്ലത്ത് പൊതു പരിപാടി സംഘടിപ്പിക്കുന്നു. 2009 മെയ് മാസം 3ാം തീയതി ഞായറാഴ്ച്ച കൊല്ലം വൈ. എം സി. എ. ഹാളില്‍ വെച്ച് നടത്തുന്ന സാമ്പത്തിക സഹായ വിതരണ പരിപാടി മുന്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. മാത്യു ടി. തോമസ് എം. എല്‍. എ. ഉല്‍ഘാടനം ചെയ്യും. മാര്‍ത്തോമ്മാ സഭയുടെ തിരുവനതപുരം കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ തിമോഥെയോസ് എപ്പിസ്കോപ്പാ, ഫാ. ബേബി ജോസ് കട്ടിക്കാട് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മാര്‍ത്തോമ്മാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് ആന്‍ഡ് കൌണ്‍സിലിംഗ് സെന്റര്‍ തിരുവനന്തപുരം, കൊച്ചിന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, കൊച്ചി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ പുഷ്പഗിരി ആശുപത്രി തിരുവല്ല, സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി തിരുവനന്തപുരം, ശരണാലയം ചെങ്ങന്നൂര്‍ എന്നിവരിലൂടെയാണ് ദുബായ് വൈസ് മെന്‍ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത്. വൈസ് മെന്‍ ഇന്ത്യ ഏരിയ പ്രസിഡണ്ട് ശ്രീ. തോമസ് വി. ജോണ്‍, പ്രസിഡണ്ട് ഇലക്ട് രാജന്‍ പണിക്കര്‍, റീജണല്‍ ഭാരവാഹികളായ കാപ്ടന്‍ എന്‍. പി. മുരളീധരന്‍ നായര്‍, ശ്രീമതി സൂസി മാത്യു, മറ്റ് വൈസ് മെന്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടും.
 
പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ. വി. പി. ഗംഗാധരന്‍ കാന്‍സര്‍ രോഗത്തെ കുറിച്ചും പ്രതിവിധിയെ കുറിച്ചും സംസാരിക്കും. കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ക്ലബ് പ്രസിഡണ്ട് ദൊ. രാജി കെ. മാത്യു അധ്യക്ഷത വഹിക്കും. കമ്മ്യൂണിറ്റി സര്‍വീസ് ഇന്ത്യ ഏരിയ കോര്‍ഡിനേറ്ററും പ്രോജക്ട് ചെയര്‍ മാനുമായ ശ്രീ. ജോണ്‍ സി. അബ്രഹാം കാന്‍സര്‍ കെയര്‍ പ്രോജക്ട് അവതരിപ്പിക്കും. മാര്‍ത്തോമ്മാ സഭയുടെ മുന്‍ വികാരി ജനറല്‍ റവ. എ. സി. കുര്യന്‍, ക്ലബ് സെക്രട്ടറി ശ്രീ ക്രിസ്റ്റി സാമുവേല്‍ എന്നിവരെ കൂടാതെ ശ്രീമതി ജൈനി രാജി, ശ്രീ. എം. സി. മാത്യു, ശ്രീ. കെ. എ. വര്‍ഗ്ഗീസ്, ശ്രീ. സാംജി ജോണ്‍, ശ്രീ. മാമ്മന്‍ വര്‍ഗ്ഗീസ്, ശ്രീമതി മിനി ക്രിസ്റ്റി എന്നിവര്‍ പ്രസംഗിക്കും.
 
– അഭിജിത് പാറയില്‍
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റഹ്മാനീസ് അസോസിയേഷന്‍ അനുസ്മരണം

May 1st, 2009

ദുബായ് : കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ്യ കോളജ് വൈ. പ്രിന്‍സിപ്പലും ആയിരുന്ന ശൈഖുനാ വറ്റല്ലൂര്‍ അബ്ദുല്‍ അസീസ് ബാഖവിയുടെ പേരില്‍ യു.എ.ഇ. ചാപ്റ്റര്‍ റഹ്മാനീസ് അനുസ്മരണ പ്രഭാഷണവും പ്രാര്‍ത്ഥന സംഗമവും സംഘടിപ്പിച്ചു.
 
ദുബാഇ ദേരയിലെ ഖാലിദ് മസ്ജിദില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മിദ്‌ലാജ് റഹ്മാനി മാട്ടൂല്‍ അനുസ്മരണ പ്രഭാഷണം നടത്തി. അനാവശ്യ വാക്കും പ്രവര്‍ത്തികളും ഉപേക്ഷിച്ച് മുഴുവന്‍ സമയവും കിതാബ് മുത്വാലഅഃ യിലും ഖുര്‍‌ആന്‍ പാരായണത്തിലും മുഴുകിയിരുന്ന ഉസ്താദിന്റെ വിയോഗത്തിലൂടെ ശരിക്കും ഒരു ഉഖ്‌റവിയായ പണ്ഡിതനെയാണ് നമുക്ക് നഷ്ടപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു.
 
വാജിദ് റഹ്മാനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഹഖീം ഫൈസി റഹ്മാനി, അന്‍‌വര്‍ റഹ്മാനി, മുനീര്‍ റഹ്മാനി, ബഷീര്‍ റഹ്മാനി, ഉമര്‍ അലി റഹ്മാനി, സുബൈര്‍ റഹ്മാനി, ഉബദുല്ലാ റഹ്മാനി, ശിഹാബുദ്ദീന്‍ റഹ്മാനി എന്നിവരും പങ്കെടുത്തു.
 
ഉബൈദ് ഉബൈദുള്ള
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

കാഴ്ച 2009

April 30th, 2009

kadex uaeതൃശൂര്‍ ജില്ലയിലെ കടവല്ലൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘കാഡക്സ് യു. എ. ഇ.’ യുടെ വാര്‍ഷിക പൊതു യോഗവും ജനറല്‍ ബോഡിയും മേയ്‌ ഒന്ന് വെള്ളിയാഴ്ച്ച രാവിലെ പത്ത് മണി മുതല്‍ ഷാര്‍ജ അബൂ ഷഗാര യിലെ സ്പൈസി ലാന്‍റ് ഹോട്ടല്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും. ‘കാഴ്ച 2009’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ കാഡക്സ് രണ്ടാം വാര്‍ഷികത്തോ ടനുബന്ധിച്ച് പുറത്തിറക്കുന്ന ‘ജാലകം ‘ പ്രകാശനം ചെയ്യും.
 
ആഘോഷങ്ങളുടെ ഭാഗമായി, യു. എ. ഇ. യിലെ പ്രശസ്ത കലാകാരന്‍മാര്‍ അണി നിരക്കുന്ന ഗാനമേള, മിമിക്സ്‌ പരേഡ്‌ , മാജിക്‌ ഷോ തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും.
 
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: എം. എം. റഫീഖ് – 050 533 88 00, വിശ്വനാഥന്‍ 050 521 56 28)
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

ജനറല്‍ ബോ‍ഡി യോഗം

April 30th, 2009

ഒരുമനയൂര്‍ തെക്കേ താലക്കല്‍ ജുമാ അത് പള്ളി ഖത്തര്‍ കമ്മിറ്റി ജനറല്‍ ബോ‍ഡി യോഗം മെയ് 1, 2009, വൈകീട്ട് 8 മണിക്ക് ദോഹയിലെ അബ്ദുള്ളാബിന്‍ താനി ബ്ലൂ സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് നടക്കും എന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : ബക്കര്‍ ഒരുമനയൂര്‍ – 55196693
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 39 of 58« First...102030...3738394041...50...Last »

« Previous Page« Previous « പന്നി പനിക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍
Next »Next Page » റഹ്മാനീസ് അസോസിയേഷന്‍ അനുസ്മരണം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine