മൃദംഗ പഠന കളരി ഷാര്‍ജയില്‍

April 30th, 2009

Vikraman-Namboodiriയുവ കലാ സാഹിതി ഷാര്‍ജ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മൃദംഗ പഠന കളരി സംഘടിപ്പിക്കുന്നു. മേയ്‌ രണ്ട്‌ ശനിയാഴ്ച്ച ഉച്ച തിരിഞ്ഞു 3 മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടത്തുന്ന കളരിയില്‍ മൃദംഗ വിദ്വാന്‍ ശ്രീ. വിക്രമന്‍ നമ്പൂതിരി ക്ലാസ്സ്‌ എടുക്കും. തുടര്‍ന്ന് മൃദംഗ മേളയും നടക്കും. 5 വയസിനും 15 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക്‌ പങ്കെടുക്കാ വുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 050 – 4978520 എന്ന നമ്പറില്‍ ശ്രീ. സുനില്‍ രാജുമായി ബന്ധപ്പെടാ വുന്നതാണ്‌.
 
വിനയ ചന്ദ്രന്‍ പി. എന്‍.
(പ്രസിഡന്റ്‌, യുവ കലാ സാഹിതി, ഷാര്‍ജ)
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി.എം.അബ്ദുല്‍ റഹിമാനെ ആദരിച്ചു

April 29th, 2009

ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ യായ ഒരുമ ഒരുമനയൂര്‍ എട്ടാം വാര്‍ഷിക ആഘോഷം, ‘ഒരുമ സംഗമം 2009’ ദുബായ് കറാമ സെന്‍റര്‍ ഹാളിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി, കേരള പ്രവാസി സംഘം പ്രസിഡണ്ടും മുന്‍ എം. എല്‍. എ. യുമായ പി. ടി. കുഞ്ഞു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനത്തില്‍ മുഖ്യാതിഥികളായി ജലീല്‍ പട്ടാമ്പി (മിഡില്‍ ഈസ്റ്റ് ചന്ദ്രിക, എഡിറ്റര്‍ ഇന്‍ ചാര്‍ജ് ), കെ. എം. ബഷീര്‍ (മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൌണ്‍സില്‍ പ്രസിഡന്ട്), ഷഫീര്‍ അലി (ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം പ്രസിഡന്ട്), സമീര്‍ സുലൈമാന്‍ (ഫാത്തിമ ഗ്രൂപ്പ്), ശങ്കര്‍, റസ്സാഖ് ഒരുമനയൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
 

 
പ്രവാസ ജീവിതത്തില്‍ മുപ്പതു വര്‍ഷം പൂര്‍ത്തി ആക്കിയ ഒരുമ മെമ്പര്‍മാരായ സി. ഓ. തോമസ്, പി. കെ. ജമാലുദ്ധീന്‍, വി. പി. അലി, കെ. എം. മൊയ്തീന്‍ കുട്ടി, വി. കെ. സൈനുല്‍ ആബ്ദീന്‍, പി. കെ. ബഷീര്‍, ടി. പി. അബ്ദുല്‍ കരീം, ആര്‍. വി. അബ്ദുല്‍ റഷീദ്, പി. കെ. അബുബക്കര്‍ എന്നിവര്‍ക്ക് വിശിഷ്ടാതിഥികള്‍ പൊന്നാട ചാര്‍ത്തി, ഒരുമ യുടെ സ്നേഹോപ ഹാരവും സമ്മാനിച്ചു.
 

 
കലാ സാംസ്കാരിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെയും ഒരുമ ആദരിച്ചു.
 

 
ടെലി സിനിമകളിലെ ഗാന രചയിതാവും, സഹ സംവിധായ കനുമായ ഒരുമ കലാ വിഭാഗം സെക്രട്ടറി ഹാരിഫ് ഒരുമനയൂര്‍, അബുദാബിയിലെ സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവും നാടക പ്രവര്‍ത്തകനും പത്ര പ്രവര്‍ത്തകനുമായ (e പത്രം ഡോട്ട് കോം അബുദാബി കറസ്പോണ്‍ടന്‍റ്) ഒരുമ മെംബര്‍ പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ക്കും മൊമെന്‍റ്റോ നല്‍കി ആദരിച്ചു.
 
ഒരുമ കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ്റ് പി. പി. അന്‍വര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബീരാന്‍ കുട്ടി സ്വാഗതവും, വൈസ് പ്രസി. വി. സി. ഷംസുദ്ധീന്‍ നന്ദിയും പറഞ്ഞു.
 
തുടര്‍ന്ന്, യു. എ. ഇ. യിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ അരങ്ങേറി. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഷമീര്‍, നൈസി ഖാദര്‍ ചാവക്കാട് എന്നിവര്‍ അവതരിപ്പിച്ച ഗാന മേളയും ശ്രദ്ധേയമായി.
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍

April 28th, 2009

Rajan-Tharayasseryഅബുദാബിയിലെ 26 ക്രിസ്തീയ സഭാ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള ഐക്യ വേദിയാണ് മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (M.C.C.). കഴിഞ്ഞ നാല്പതു വര്‍ഷങ്ങളായി അബുദാബിയില്‍ പ്രവര്‍ത്തിച്ചൂ വരുന്ന എം. സി. സി യുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പുതിയ ഭരണ സമിതി യെ തിരഞ്ഞെടുത്തു.
 
മറ്റു സംഘടനകളില്‍ നിന്നും വിഭിന്ന മായി സെക്രട്ടറി ക്കാണ് എം. സി. സി യില്‍ പരമോന്നത സ്ഥാനം. 29 എക്സിക്യൂട്ടീവ് അംഗങ്ങള്‍ അടങ്ങുന്ന ഭരണ സമിതിയില്‍ രാജന്‍ തറയശ്ശേരി യാണ് സെക്രട്ടറി.
 
നിരവധി വര്‍ഷങ്ങളായി സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജന്‍ തറയശ്ശേരി, ഗാന രചയിതാവും ഗായകനും കൂടിയാണ്. ‘ലിവിങ്ങ് മെലഡീസ് ’ എന്ന ബാനറില്‍ ഒട്ടനവധി ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ കലാ കൈരളിക്കു സമ്മനിച്ച ഇദ്ദേഹം, ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ഇടയ രാഗം’ എന്ന വീഡിയോ ആല്‍ബത്തില്‍ പാടി അഭിനയിച്ചിരുന്നു.
 
‘മമ ഹൃദയം’ എന്ന ആല്‍ബം സംപ്രേഷണ ത്തിനു തയ്യാറായി ക്കഴിഞ്ഞു. വൈ. എം. സി. എ. അബു ദാബിയുടെ ജനറല്‍ സെക്രട്ടറി യായും പ്രവര്‍ത്തിച്ചിട്ടുണ്ട് രാജന്‍ തറയശ്ശേരി.
 
എം. സി. സി. യുടെ മറ്റു പ്രധാന ഭാരവാഹികള്‍ മാത്യു എബ്രഹാം (ട്രഷറര്‍), റജി എബ്രഹാം (ക്വയര്‍ ലീഡര്‍) എന്നിവരാണ്.
 
മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജാതി – മത വിത്യാസമില്ലാതെ തെരഞ്ഞെടുത്ത നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരള ത്തിലെ എല്ലാ ജില്ല കളിലുമായി കഴിഞ്ഞ വര്‍ഷം രണ്ടു ലക്ഷം രൂപ യോളം വിദ്യാഭ്യാസ ചെലവുകള്‍ ക്കായി സഹായം നല്‍കിയിരുന്നു.
 
എല്ലാ വെള്ളി യാഴ്ചകളിലും രാത്രി എട്ടു മണിക്ക്, അബുദാബി സെന്‍റ് ആന്‍ഡ്രൂ‍സ് ചര്‍ച്ച് സെന്‍ററില്‍ എം. സി. സി. യുടെ പൊതു യോഗം നടക്കുന്നു എന്നുള്ള വിവരവും സെക്രട്ടറി അറിയിച്ചു.
 
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: 050 41 166 53, ഇ മെയില്‍: mcc_abudhabi at hotmail dot com
 
രാജന്‍ തറയശ്ശേരി യുടെ പാട്ടുകള്‍ക്ക് ഇവിടെ സന്ദര്‍ശിക്കുക
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രൊ. മുഹമ്മദ് അഹമ്മദിന് സ്വീകരണം

April 26th, 2009

പയ്യന്നൂര്‍ സൗഹൃദ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമാണെന്ന് പ്രശസ്ത വാഗ്മിയും കേരള നാടന്‍ കലാ അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയവും സാംസ്കാരികവുമായി സമ്പന്നമായ പാരമ്പര്യമുള്ള പയ്യന്നൂരിന്‍റെ അതേ സ്വത്വം തന്നെയാണ് സൗഹൃദ വേദി പോലുള്ള പ്രസ്ഥാനങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോല്‍ക്കളി പോലെ പയ്യന്നൂരിന്‍റെ തനതു കലാ രൂപങ്ങളെ വിദേശ മണ്ണില്‍ പുനരാവി ഷ്കരിക്കാന്‍ മുന്നോട്ട് വന്ന വി. ടി. വി. ദാമോദരനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
 
പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍, കേരള സോഷ്യല്‍ സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു
പ്രൊഫ. മുഹമ്മദ് അഹമ്മദ്.
 
ചടങ്ങില്‍ സൗഹൃദ വേദി വൈസ് പ്രസിഡന്‍റ് ബി. ജ്യോതി ലാല്‍ അധ്യക്ഷനായി. ഡി. കെ. സുനില്‍ സ്വാഗതവും, യു. ദിനേശ് ബാബു നന്ദിയും പറഞ്ഞു. എന്‍. കുഞ്ഞബ്ദുള്ള ഉപഹാരം സമ്മാനിച്ചു.
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബിദഈ യുക്തി വാദത്തിന്റെ വഴിയില്‍ : കെ. കെ. എം. സഅദി

April 26th, 2009

kkm saadiആത്മീയതയെ പാടെ തള്ളി ക്കളയുന്ന ബിദഈ പ്രസ്ഥാനക്കാര്‍ യുക്തി വാദത്തിന്റെ വഴിയിലൂടെയാണ്‌ നീങ്ങുന്നതെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ കെ. കെ. എം. സഅദി പറഞ്ഞു. മുസ്വഫ എസ്‌. വൈ. എസ്‌. സംഘടിപ്പിച്ച മുഹ്‌യിദ്ദിന്‍ മാല ആലാപന വേദിയില്‍ പ്രസ്തുത മാലയിലെ വ്യാപകമായി ദുര്‍ വ്യാഖ്യാനം ചെയ്യപ്പെടുന്ന വരികളുടെ ശരിയായ വ്യഖ്യാനം നിര്‍വ്വഹിച്ച്‌ സംസാരിക്കു കയായിരുന്നു അദ്ദേഹം.
 
മഹാന്മാരുടെ നന്മ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത്‌ മുസ്ലിം ലോകത്ത്‌ നിരാക്ഷേപം നടന്നു കൊണ്ടിരുന്ന കാര്യമാണ്‌. അതിനെ എതിര്‍ക്കുന്നവര്‍ സ്വന്തം കഴിവും കഴിവു കേടും അനുസരിച്ച്‌ മഹാന്മാരെ തുലനം ചെയ്തതാണ്‌ കുഴപ്പങ്ങള്‍ക്ക്‌ കാരണം. സുന്നികള്‍ ആലാപനം ചെയ്യുന്ന മാലയും മൗലിദുകളും വിശുദ്ധ ഖുര്‍ ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ഇസ്ലാമിക ആശയങ്ങള്‍ക്ക്‌ വിരുദ്ധമായി യാതൊന്നും ഇല്ലാത്തതാണെന്ന് തെളിയിക്കപ്പെട്ടതും ഇന്ന് അതിനെ എതിര്‍ക്കുന്നവരുടെ പഴയ കാല നേതാക്കള്‍ വാദ പ്രതിവാദ വേദിയില്‍ തന്നെ അക്കാര്യം സമ്മതിക്കേണ്ടി വന്നിട്ടുള്ളതും സഅദി അനുസ്‌മരിച്ചു.
 

mussafah sys

 
പി. പി. എ. റഹ്‌മാന്‍ മൗലവി കല്‍ത്തറ മുഹ്‌യിദ്ദീന്‍ മാല ആലാപന വേദി നയിച്ചു. അബ്ദുല്‍ ഹമീദ്‌ സഅദി, അബ്‌ദുല്‍ ഹമീദ്‌ മുസ്ലിയാര്‍ ചിയ്യൂര്‍, അബൂബക്കര്‍ മുസ്‌ലിയാര്‍ ഓമച്ചപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
ബഷീര്‍ വെള്ളറക്കാട്‌

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 40 of 58« First...102030...3839404142...50...Last »

« Previous Page« Previous « കടമ്മനിട്ട അവാര്‍ഡ് സച്ചിദാനന്ദന്
Next »Next Page » പ്രൊ. മുഹമ്മദ് അഹമ്മദിന് സ്വീകരണം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine