ഒരുമനയൂര്‍ പ്രവാസി കൂട്ടായ്മ ‘ഒരുമ ഒരുമനയൂര്‍’ വാര്‍ഷിക ആഘോഷങ്ങള്‍ ‘ഒരുമ സംഗമം 2009’ ദുബായ് കരാമ സെന്‍റര്‍ ആഡിറ്റോറിയത്തില്‍ നടക്കും. ഏപ്രില്‍ 24 വെള്ളിയാഴ്ച്ച ഉച്ചക്ക് ഒന്നര മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ ഒരുമ മെമ്പര്‍മാരുടെയും കുട്ടികളുടെയും കലാ പരിപാടികള്‍ അരങ്ങേറും.
വൈകീട്ട് 5 മണിക്ക് നടക്കുന്ന പൊതു യോഗത്തിലും സാംസ്കാരിക സമ്മേളനത്തിലും
യു. എ. ഇ. യിലെ കലാ – സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ മികവു തെളിയിച്ച ഒരുമയുടെ മെമ്പര്‍മാരെ ചടങ്ങില്‍ ആദരിക്കു ന്നതായിരിക്കും. ഏഴു മണി മുതല്‍ യു. എ. ഇ. യിലെ പ്രശസ്ത കലാകാരന്‍മാര്‍ പങ്കെടുക്കുന്ന കലാ സന്ധ്യയും അരങ്ങേറും എന്ന് പ്രോഗ്രാം കണ്‍ വീനര്‍ ആര്‍. എം. കബീര്‍ , സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്ട് പി. പി. അന്‍വര്‍ എന്നിവര്‍ അറിയിച്ചു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


മുസ്വഫ എസ്. വൈ. എസ്. മീലാദ് കാമ്പയിന്‍ 2009 ന്റെ ഭാഗമായി സംഘടിപ്പിച്ച മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളുടെയും അഡ്വ. ഇസ്മാഈല്‍ വഫയുടെ പ്രഭാഷണത്തിന്റെ യും വി.സി.ഡി. കള്‍ മുസ്വഫ പോലിസ് സ്റ്റേഷനു സമീപമുള്ള പള്ളിയില്‍ നടന്ന സ്വലാത്തുന്നാരിയ മജ്‌ലിസില്‍ പ്രകാശനം ചെയ്തു.
സമൂഹത്തില്‍ വെളിച്ചം പരത്തുന്ന കൂട്ടങ്ങളായി നാം മാറണമെന്ന് മാര്‍ത്തോമ്മാ സഭ കുന്നംകുളം – മലബാര്‍ ഭദ്രാസന അധിപന്‍ ഡോ. ഐസക് മാര്‍ ഫിലക്സിനോസ് പറഞ്ഞു. ദുബായ് മാര്‍ത്തോമ്മാ ഇടവകയുടെ നല്‍പ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനം ഉല്‍ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. അശരണര്‍ക്കും ആലംബ ഹീനര്‍ക്കും അത്താണി ആകുന്ന ശ്രുശ്രൂഷകള്‍ കൂടുതലായി നാം ഏറ്റെടുക്കണം. സമൂഹത്തോടുള്ള ഉത്തരവാദിത്തം നാം ഏറ്റെടുക്കണം. വ്യക്തി ബന്ധങ്ങള്‍ ശക്തമാക്കി സാക്ഷ്യമുള്ള സമൂഹം ആയി നാം മാറണം. ഹൃദയ വിശുദ്ധി കാത്ത് സൂക്ഷിച്ച് ഉത്തമ പൌരന്മാരായി തീരാന്‍ നാം പരിശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു. 





