യു. എ. ഇ. യിലെ മാരാര്‍ കുടുംബാംഗങ്ങളുടെ പ്രവാസി കൂട്ടായ്മയായ മാരാര്‍ സമാജം, പത്മശ്രീ അവാര്‍ഡ് ജേതാവ് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക് സ്വീകരണം നല്‍കുന്നു. മെയ് എട്ട് വെള്ളിയാഴ്ച വൈകീട്ട് ആറര മണിക്ക് ഷാര്‍ജ അബു ഷഗാരയിലെ സ്പൈസി ലാന്‍റ് റസ്റ്റോറന്‍റ് പാര്‍ട്ടി ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് കുമാരി ആരതി ദാസ് നയിക്കുന്ന കലാ പരിപാടികളും അരങ്ങേറും. വിശദ വിവരങ്ങള്‍ക്ക്: ദേവദാസ് – 050 44 57 923
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


എല്‍. ഡി. എഫ്. സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷിക ത്തോടനു ബന്ധിച്ച് യുവ കലാ സാഹിതി അബുദാബി യൂണിറ്റ് സംഘടിപ്പിക്കുന്ന സെമിനാര്‍, “സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ മൂന്നാം മുന്നണിയുടെ പ്രസക്തി” മേയ് ഏഴ് വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സി. പി. ഐ. സംസ്ഥാന അസ്സിസ്റ്റന്‍റ് സെക്രട്ടറിമാരായ കെ. ഇ. ഇസ്മായില്‍ എം. പി., സി. എന്‍. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുന്നു. തുടര്‍ന്ന് യുവ കലാ സാഹിതി കലാ വിഭാഗം അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളുടെ രംഗാ വിഷ്കാരവും അരങ്ങേറും. വിശദ വിവരങ്ങള്‍ക്ക്: ഇ. ആര്‍. ജോഷി – 050 31 60 452
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 2 ശനിയാഴ്ച്ച രാത്രി എട്ടരക്ക് കടമ്മനിട്ട അനുസ്മരണം സംഘടിപ്പിക്കും. പ്രശസ്ത കവി ശ്രീ മുരുകന്‍ കാട്ടാക്കട ആയിരിക്കും മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുക. തുടര്‍ന്ന് ശ്രീ മുരുകന്‍ കാട്ടാക്കടയുടെ പ്രശസ്തമായ കണ്ണട എന്ന കവിതയുടെ നാടക ആവിഷ്ക്കാരവും കടമ്മനിട്ടയുടെ കുറത്തി എന്ന കവിതയുടെ ദൃശ്യാ വിഷ്ക്കാരവും കഥാ പ്രസംഗവും അരങ്ങേറും.






