ദോഹ: തലമുറകളെ വാര്‍ത്തെടുക്കേണ്ട ആദ്യ വിദ്യാലയമായ വീടുകളിലെ അന്തരീക്ഷം രക്ഷിതാക്കള്‍ മാതൃകാപരം ആക്കുകയാണെങ്കില്‍ നല്ല സമൂഹത്തിന്റെ സൃഷ്ടിക്ക് പ്രധാന ചാലകമായി അതു മാറുമെന്ന് ഡോ. റസീന പത്മം അഭിപ്രായപ്പെട്ടു. ‘താളം തെറ്റാത്ത കുടുംബം’ എന്ന പേരില്‍ ഫ്രന്‍ഡ്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ്. സി. സി.) സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
നല്ല ഗാര്‍ഹികാ ന്തരീക്ഷത്തില്‍ വളരുന്ന തലമുറ സൃഷ്ടി പരമായ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക പങ്കു വഹിക്കും. കുടുംബത്തിലെ വ്യക്തികളുടെ സ്വഭാവ വ്യത്യാസങ്ങള്‍ പരസ്പരം അംഗീകരി ക്കേണ്ടതുണ്ട്. അതു മാറ്റാന്‍ ശാഠ്യം പിടിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് ഹേതുവാകും – ഡോ. റസീന പത്മം പറഞ്ഞു.
എന്‍. കെ. എം. ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷമീന ശാഹു സ്വാഗതവും എഫ്. സി. സി. കുടുംബ വേദി കണ്‍വീനര്‍ അബാസ് വടകര നന്ദിയും പറഞ്ഞു. ബിന്ദു സലീമും പങ്കെടുത്തു.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍


ദുബായ് : സമൂഹത്തില്‍ വ്യാപകം ആയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന സ്ത്രീധനത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണം ആവശ്യം ആണെന്ന് ഓള്‍ ഇന്‍ഡ്യാ ആന്റി ഡൌറി മൂവ്മെന്റ് ദേര മലബാര്‍ ഹാളില്‍ നടത്തിയ സ്ത്രീധന വിരുദ്ധ കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സംഘടനയുടെ യു. എ. ഇ. കോര്‍ഡിനേറ്റര്‍ ത്രിനാഥ് കെ. അദ്ധ്യക്ഷത വഹിച്ച യോഗം കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ പി. എച്. അബ്ദുല്ല മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. ഇന്‍ഡ്യന്‍ മീഡിയാ ഫോറം പ്രസിഡണ്ട് പി. വി. വിവേകാനന്ദ് മുഖ്യ പ്രഭാഷണം നടത്തി. കേരള കോര്‍ഡിനേറ്റര്‍ നാസര്‍ പരദേശി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡ്യയില്‍ ഉടനീളം വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകത വിശദീകരിച്ചു. സംഘടനാ രക്ഷാധികാരിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ കെ. എ. ജബ്ബാരി പ്രവര്‍ത്തന രേഖ സമര്‍പ്പിച്ചു.

പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍ കുടുംബ സംഗമം മെയ് 15 വെള്ളിയാഴ്ച കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. വിവിധ കലാ സാംസ്കാരിക പരിപാടികളും നാടന്‍ സദ്യയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ഡി. കെ. സുനില്‍ അറിയിച്ചു. പരിപാടികള്‍ രാവിലെ പത്തു മണിക്ക് ആരംഭിക്കുമെന്നും മുഴുവന്‍ സൗഹൃദ വേദി കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കണമെന്നും സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.





