യു.എ.ഇ. യിലെ ചിരന്തന സാംസ്കാരിക വേദിയുടെ 2008 ലെ മാധ്യമ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹമദ്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക എഡിറ്റര്‍ ജലീല്‍ പട്ടാമ്പി എന്നിവര്‍ക്കാണ് പുരസ്ക്കാരങ്ങള്‍. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിനും, ജീവ കാരുണ്യ മാധ്യമ പ്രവര്‍ത്തനത്തിനുമാണ് അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു. സ്വര്‍ണ മെഡല്‍, പൊന്നാട, പ്രശംസാ പത്രം എന്നിവ അടങ്ങിയതാണ് അവാര്‍ഡ്. ഒക്ടോബറില്‍ ദുബായില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യും.


കാശ്മീരിലേയും ഗുജറാത്തിലേയും കലാപങ്ങള്‍ അനാഥമാക്കിയ മക്കളേയും ബീഹാറിലെ പട്ടിണി പാവങ്ങളേയും സുനാമി ബാധിതരേയും എന്നു മാത്രമല്ല, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അനാഥര്‍ക്ക് അര്‍ഹിക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കി സംരക്ഷിക്കുകയും അതിലൂടെ ഭീകര വിഘടന വാദങ്ങള്‍ക്കെതിരെ നന്‍മയുടെ സാന്ത്വനമായി കാരന്തൂര്‍ മര്‍ക്കസ്സു സുഖാഫത്തി സുന്നിയ്യ ലോകത്തിന് മാതൃകയാവുന്നു എന്ന് മര്‍ക്കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി പ്രസ്താവിച്ചു.
അബുദാബി മുസ്സഫ കൈരളി കള്‍ച്ചറല്‍ ഫോറം 2009 – 2010 വര്‍ഷത്തെ സാഹിത്യ വിഭാഗം പ്രവര്‍ത്തന ഉദ്ഘാടനം പ്രശസ്ത കഥാകാരന്‍ അക്ബര്‍ കക്കട്ടില്‍ നിര്‍വ്വഹിച്ചു. ജയിംസ് തോമസ് , ബിജു കിഴക്കനേല എന്നിവര്‍ ആശംസാ പ്രസംഗം ചെയ്തു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ അനന്ത ലക്ഷ്മി, അസ്മോ പുത്തന്‍ചിറ, കമറുദ്ദീന്‍ ആമയം, ഹെര്‍മന്‍ , അശോകന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
പൊന്നാനി വി. അബൂബക്കര്‍ ഹാജി (ബാവ ഹാജി) രചിച്ച “മണലാരണ്യ ത്തിലെ 40 വര്‍ഷങ്ങള്‍” എന്ന പുസ്തകം ദുബായ് കെ. എം. സി. സി. ഹാളില്‍ നടന്ന ചടങ്ങില്‍ കേരള മാപ്പിള കല അക്കാദമി ചെയര്‍മാന്‍ പി. എച്ച്. അബ്ദുല്ല മാസ്റ്റര്‍ പ്രകാശനം ചെയ്തു. കെ. എച്ച്. എം. അഷ്രഫ് ആണ് പുസ്തകം ഏറ്റു വാങ്ങിയത്.






