കേര കുടുംബ സംഗമം ഇന്ന്

June 5th, 2009

kera-logoകേരളത്തിലെ ഒന്‍പത് പ്രമുഖ എഞ്ചിനീയറിങ് കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെ യു. എ. ഇ. യിലെ ഏകോപന സമിതിയായ കേര ( Kerala Engineering Alumni – KERA ) യുടെ അഞ്ചാം വാര്‍ഷിക ആഘോഷങ്ങളും കുടുംബ സംഗമവും ജൂണ്‍ 5 വെള്ളിയാഴ്ച്ച ദുബായ് ദെയ്‌റയിലെ റിനായസന്‍സ് ഹോട്ടലില്‍ വെച്ച് നടക്കും.
 
സിം‌ഫണി ടി. വി. യുടെ എം. ഡി. യും സി. ഇ. ഓ. യുമായ വി. കൃഷ്ണകുമാര്‍ ആണ് മുഖ്യ അതിഥി. രാവിലെ 10 മണിക്കു തന്നെ റെജിസ്ട്രേഷന്‍ ആരംഭിക്കും. വൈകീട്ട് ആറ് മണി വരെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന വ്യത്യസ്ത കലാ സാംസ്ക്കാരിക പരിപാടികള്‍ അരങ്ങേറും.
 
യു. എ. ഇ. യില്‍ സജീവമായ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ എഞ്ചിനിയറിങ് കോളജുകളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടു വന്ന കേര 2004ല്‍ ആണ് രൂപീകൃതമായത്. യു. എ. ഇ. യിലെ തന്നെ ഏറ്റവും അധികം അംഗ സംഖ്യയുള്ള പ്രൊഫഷണല്‍ സംഘടന ആയിരിക്കും കേര. യു. എ. ഇ. യിലെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രമുഖ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറായിരത്തില്‍ പരം എഞ്ചിനിയര്‍മാര്‍ കേരയില്‍ അംഗങ്ങളാണ്. തിരുവനന്തപുരം CETA , കൊല്ലം TKM , കോതമംഗലം MACE , കൊച്ചി MAST , കൊച്ചി CUBA , തൃശ്ശൂര്‍ TRACE , കോഴിക്കോട് REC , കണ്ണൂര്‍ KEE , പാലക്കാട് NSSCE എന്നീ കോളജുകള്‍ ആണ് കേരയില്‍ അംഗങ്ങള്‍.
 
കഴിഞ്ഞ വര്‍ഷം കേര യുടെ ആഭിമുഖ്യത്തില്‍ ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തു നടത്തുകയുണ്ടായി എന്ന് പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനീയറിങ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിനിധിയും കേരയുടെ പ്രസിഡണ്ടും ആയ മൊയ്തീന്‍ നെക്കരാജ് അറിയിച്ചു.
 

dr-vijay-bhatkar-moideen-nekkaraj

പത്മശ്രീ ഡോ. വിജയ് ഭട്കര്‍ക്ക് മൊയ്തീന്‍ നെക്കരാജ് കേരയുടെ സ്നേഹോപഹാരം നല്‍കുന്നു

 

Sreekumaran-Tampi-Moideen-Nekkaraj-Kera-Onam-Celebration

കേര ഓണാഘോഷത്തില്‍ മുഖ്യ അതിഥിയായ ചലച്ചിത്രകാരന്‍ ശ്രീകുമാരന്‍ തമ്പിയും കേര പ്രസിഡണ്ട് മൊയ്തീന്‍ നെക്കരാജും

 

siddique-moideen-nekkaraj

കേര ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത പ്രശസ്ത സിനിമാ നടന്‍ സിദ്ദിഖ്

 
ശ്രീകുമാരന്‍ തമ്പി മുഖ്യ അതിഥിയായ ഓണാഘോഷം, ചിത്രകലാ പ്രദര്‍ശനം, ദുബായിലും അബുദായിലും നടത്തിയ സംഗീത നിശകള്‍, സ്പീച്ച് ക്രാഫ്റ്റ് ശില്‍പ്പശാല, ഇന്ത്യയുടെ സൂപ്പര്‍ കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവായ പത്മശ്രീ ഡോ. വിജയ് ഭട്കറുമായി ചേര്‍ന്ന് സംഘടിപ്പിച്ച സാങ്കേതിക സെമിനാര്‍, യോഗാ ക്ലാസ്, നടന്‍ സിദ്ദിഖുമായി ഇഫ്താര്‍ വിരുന്ന്, മൈന്‍ഡ് മാപ്പിങ് ശില്‍പ്പ ശാല, ക്രിക്കറ്റ് മത്സരങ്ങള്‍ എന്നിവയാണ് കഴിഞ്ഞ വര്‍ഷം കേര നടത്തിയ പ്രധാന പരിപാടികള്‍.
 
ഇതിനു പുറമെ കേരയുടേയും ICWC യുടേയും സംയുക്തമായ ആഭിമുഖ്യത്തില്‍ പലപ്പോഴായി ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും അവിടത്തെ സാഹചര്യങ്ങളെ പറ്റി പഠിച്ച് അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്തു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി (Indian Community Welfare Committee – ICWC ) യില്‍ അംഗമാണ് കേര. ICWC യുമായി ചേര്‍ന്ന് ഒട്ടേറെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും കേര നടത്തുന്നുണ്ടെന്ന് കേര പ്രസിഡണ്ട് മൊയ്തീന്‍ നെക്കരാജ് വെളിപ്പെടുത്തി.
 



 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഫൈസല്‍ ബാവയെ അനുമോദിക്കുന്നു

June 4th, 2009

faisal-bava-binoy-viswamകേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തന ത്തിനുള്ള പുരസ്ക്കാരത്തിന് അര്‍ഹനായ പ്രമുഖ പ്രവാസി പരിസ്ഥിതി പ്രവര്‍ത്തകനും, e പത്രത്തില്‍ കോളമിസ്റ്റുമായ ശ്രീ. ഫൈസല്‍ ബാവയെ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അനുമോദിക്കുന്നു. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഈ വര്‍ഷത്തെ പരിപാടികളുടെ ഉല്‍ഘാടന ചടങ്ങില്‍ വെച്ചാണ് പുരസ്ക്കാര ജേതാവായ ഫൈസല്‍ ബാവയെ അനുമോദിക്കുന്നത്.
 
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് പ്രമുഖ മലയാള ശാസ്ത്ര സാഹിത്യകാരനും, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ പ്രസിഡണ്ടും, മുന്‍ സെക്രട്ടറിയും ആയിരുന്ന, ഇപ്പോള്‍ ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ ശ്രീ. കെ. കെ. കൃഷ്ണ കുമാര്‍ ആണ് ഉല്‍ഘാടനം ചെയ്യുന്നത്. എമിറേറ്റ്സ് നാഷ്ണല്‍ സ്കൂള്‍ – ഷാര്‍ജയില്‍ വെച്ചാണ് ഉല്‍ഘാടനം. വൈകീട്ട് 3.00 മണിക്ക് ബാല വേദിയും രക്ഷാ കര്‍തൃ സംഗമവും, 6.00 മണിക്ക് അനുമോദന യോഗവും, 6.10ന് ‘ലോക പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍‍’ എന്ന വിഷയത്തില്‍ കെ. കെ. കൃഷ്ണ കുമാര്‍ നടത്തുന്ന പ്രഭാഷണവും 7.15ന് ചര്‍ച്ചയും നടക്കും എന്ന് പ്രസിഡണ്ട് മുഹമ്മദ് ഇക്ബാല്‍, കോ – ഓര്‍ഡിനേറ്റര്‍ മുരളി എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050-86 30 977, 050-67 64 556 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കമല സുരയ്യയെ അനുസ്മരിച്ചു

June 4th, 2009

leela-menonമലയാള സാഹിത്യത്തെ ലോക സാഹിത്യത്തോളം ഉയര്‍ത്തിയ കമല സുരയ്യയുടെ നിര്യാണത്തിനോട് അനുബന്ധിച്ച് ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ വെച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ദുബായ് കെ. എം. സി. സി., സര്‍ഗ്ഗ ധാര തൃശ്ശൂര്‍ ജില്ലാ കമ്മറ്റി, വായനക്കൂട്ടം എന്നീ സംഘടനകള്‍ സംയുക്തം ആയാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.
 
പ്രശസ്ത മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കമല സുരയ്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്ന ലീലാ മേനോന്‍ കമലയെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചു. നിഷ്ക്കളങ്കവും നിരുപാധികവുമായ സ്നേഹം കൊണ്ട് തന്റെ ചുറ്റിലുമുള്ളവരുടെ മനസ്സ് നിറച്ച കമല പക്ഷെ ജീവിത സായഹ്നത്തില്‍ ഏറെ ദുഃഖിതയായിരുന്നു എന്ന് അവര്‍ അനുസ്മരിച്ചു. ഏറെ വിവാദമായ തന്റെ മതം മാറ്റത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ അവര്‍ ഏറെ സ്നേഹിച്ച മലയാള നാടിനെ തന്നെ ഉപേക്ഷിച്ച് പൂനയിലേക്ക് യാത്രയാവാന്‍ അവരെ നിര്‍ബന്ധിതയാക്കി. മരിക്കുന്നതിന് ഏതാനും ആഴ്ച്ചകള്‍ മുന്‍പ് താന്‍ കമലയെ പൂനയില്‍ ചെന്ന് കണ്ടിരുന്നു. അപ്പോഴും അവര്‍ തനിക്ക് പതിവായി ലഭിച്ചു കൊണ്ടിരുന്ന, തന്നെ പുലഭ്യം പറഞ്ഞ് ആള്‍ക്കാര്‍ അയക്കുന്ന എഴുത്തുകള്‍ കാണിച്ച് തന്നെ എല്ലാരും വെറുക്കുന്നുവല്ലോ എന്ന് വിലപിക്കുകയുണ്ടായി എന്നും ലീലാ മേനോന്‍ ഓര്‍ക്കുന്നു.
 

Click to enlarge

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഇസ്ലാം മതം സ്വീകരിച്ച അവരെ ഇസ്ലാം മതം പഠിപ്പിക്കാന്‍ ഒരു മുസല്യാര്‍ ഒരു മാസം ദിവസേന വന്ന് അവര്‍ക്ക് ക്ലാസ് എടുത്തു. ഇതിനെ തുടര്‍ന്ന്‍ കമല എഴുതിയ യാ അള്ളാഹ് എന്ന കൃതി ലോകമെമ്പാടുമുള്ള വായനക്കാര്‍ ആവേശത്തോടെ ഏറ്റു വാങ്ങുകയുണ്ടായി. കേവലം ഒരു മാസത്തെ മത പഠനം കൊണ്ട് ഇത്തരം ഒരു കൃതി സൃഷ്ടിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍ എത്ര മഹത്തായ ഒരു പ്രതിഭ ആയിരുന്നു കമല സുരയ്യ എന്ന് ലീലാ മേനോന്‍ ചോദിക്കുന്നു.
 

 
പ്രശസ്ത എഴുത്തുകാരായ അക്ബര്‍ കക്കട്ടില്‍ മാധവിക്കുട്ടിയുടെ ഏറെ കോളിളക്കം സൃഷ്ടിച്ച എന്റെ കഥ മുതല്‍ യാ അള്ളാഹ് വരെ നീണ്ട അവരുടെ എഴുത്തും കാരുണ്യത്തിന്റെ നിലക്കാത്ത പ്രവാഹമായ അവരുടെ ജീവിതവും അനുസ്മരിച്ചു. നിഷ്ക്കളങ്കത തന്നെയാണ് അവരുടെ പെരുമാറ്റത്തിലെ ഏറ്റവും വലിയ സവിശേഷതയായി തനിക്ക് തോന്നിയിട്ടുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

 
പ്രവാസ ചന്ദ്രിക എഡിറ്ററും കഥാ കൃത്തും ആയ ശിഹാബുദ്ദീന്‍ പൊയ്ത്തും‌കടവ്, ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം, കമലാ സുരയ്യയുടെ “യാ അല്ലാഹ്” എന്ന കൃതി ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയ അഹമ്മദ് മൂന്നാം കൈ, ബഷീര്‍ തിക്കൊടി, ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ഐ. എം. എഫ്. പ്രസിഡണ്ട് പി. വി. വിവേകാനന്ദന്റെ സന്ദേശം യോഗത്തില്‍ വായിച്ചു.
 

 
ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി അദ്ധ്യക്ഷത വഹിച്ചു. അലി മാസ്റ്റര്‍ സ്വാഗതവും, അഷ്രഫ് നാറാത്ത് കവിതയും മുഹമ്മദ് വെട്ടുകാട് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജമാല്‍ മനയത്ത്, അഡ്വ. ജയരാജ് തോമസ്, ശശി മൊഹാബി, അഷ്രഫ് കിള്ളിമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു.
 
 

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാസ്റ്റര്‍ തോമസ് ജോണിന്റെ പ്രഭാഷണം

June 3rd, 2009

pastor-thomas-johnഅബുദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിക്കുന്ന സുവിശേഷ യോഗത്തില്‍ കേരളത്തിലെ പ്രശസ്ത ബൈബിള്‍ സെമിനാരി അദ്ധ്യാപകനായ പാസ്റ്റര്‍ തോമസ് ജോണ്‍ പ്രഭാഷണം നടത്തുന്നു. ജൂണ്‍ 5 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി സെന്‍റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്‍ററില്‍ ഒരുക്കുന്ന സുവിശേഷ യോഗത്തില്‍ എം. സി. സി. ക്വയര്‍ ഗ്രൂപ്പിന്‍റെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി 050 411 66 53
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

കമലാ സുരയ്യയുടെ നിര്യാണത്തില്‍ പ്രവാസികള്‍ അനുശോചിച്ചു

June 1st, 2009

കമലാ സുരയ്യയുടെ നിര്യാണത്തില്‍ ഗള്‍ഫിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു. ഓള്‍ ഇന്ത്യാ ആന്‍റി ഡൗറി മൂവ് മെന്‍റ്, ദല, വായനക്കൂട്ടം , ദുബായ് തൃശൂര്‍ ജില്ലാ സര്‍ഗ ധാര, പി. സി. എഫ്. ഷാര്‍ജ കമ്മിറ്റി, ബഹ്റിന്‍ സമത സാംസ്കാരിക വേദി, ഇടം, മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം, സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭഗാം എന്നിവ അനുശോചനം രേഖപ്പെടുത്തി.
 
സമൂഹത്തിന്‍റെ കാപട്യങ്ങളെ തുറന്നു കാണിക്കാന്‍ ധൈര്യം കാണിച്ച അസാധാരണ വ്യക്തിത്വമായിരുന്നു കമല സുരയ്യ എന്ന് പാം പുസ്തകപ്പുര നടത്തിയ അനുശോചന യോഗം അഭിപ്രായപ്പെട്ടു.
 
ദുബായ് ഡി. സി. ബുക്സില്‍ നടത്തിയ അനുസ്മരണ യോഗത്തില്‍ സി. വി. ബാലകൃഷ്ണന്‍, ഷിഹാബുദ്ദീന്‍ പൊയ്ത്തും കടവ് എന്നിവര്‍ പങ്കെടുത്തു. രാത്രി എട്ടിന് ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ വായനക്കൂട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും.
 
കമലാ സുരയ്യ അനുസ്മരണ പ്രഭാഷണം മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ നടത്തും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 33 of 58« First...1020...3132333435...4050...Last »

« Previous Page« Previous « ചിരന്തന മാധ്യമ പുരസ്ക്കാരങ്ങള്‍
Next »Next Page » കുവൈറ്റ് പാര്‍ലമെന്‍റിന്‍റെ ആദ്യ സമ്മേളനത്തില്‍ നിന്നും ഇസ്ലാമിസ്റ്റ് ചായ് വുള്ള അംഗങ്ങള്‍ ഇറങ്ങിപ്പോയി. »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine