അബുദാബി മലയാളി സമാജം

May 11th, 2009

അബുദാബി മലയാളി സമാജം വനിത വിഭാഗത്തിന്‍റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രശസ്ത വാദ്യ കലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയാണ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത്. സമാജം വനിത വിഭാഗം ജനറല്‍ കണ്‍വീനര്‍ സീനാ അമന്‍ സിംഗ് അധ്യക്ഷത വഹിച്ചു. വിവിധ കലാ പരിപാടികളും ചടങ്ങിനോ ടനുബന്ധിച്ച് നടന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

പത്മശ്രീ മട്ടന്നൂരിനു തങ്കപ്പതക്കം

May 9th, 2009

mattanur-shankaran-kutty-mararപത്മശ്രീ ജേതാവ്‌ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക് യു. എ. ഇ. മാരാര്‍ സമാജം സ്വീകരണം നല്‍കി. സമാജത്തിന്‍റെ വിഷു ആഘോഷ ങ്ങളുടെ ഭാഗമായി ഷാര്‍ജ അബു ഷഗാരയിലെ സ്പൈസി ലാന്‍റ് റസ്റ്റോറന്‍റ് പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍
യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
 
മുത്തുക്കുടകളും താലപ്പൊലിയും പഞ്ച വാദ്യവുമായി പത്മശ്രീ മട്ടന്നൂരിനെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. പ്രസിഡന്‍റ് സി. വി. ദേവദാസ്‌ സമാജത്തിന്‍റെ ഉപഹാരമായി ഒരു തങ്കപ്പതക്കം അണിയിച്ചു. രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ), യേശു ശീലന്‍( അബുദാബി മലയാളി സമാജം), അഡ്വ. ഹാഷിം (വെയ്ക് യു. എ. ഇ.), രാമചന്ദ്രന്‍ (ദുബായ് പ്രിയ ദര്‍ശിനി), അജീഷ് (അക്കാഫ്), ഗോപാല കൃഷ്ണന്‍ മാരാര്‍ (മരാര്‍ സമാജം മുന്‍ പ്രസി.), വി. വി. ബാബു രാജ് ( സമാജം രക്ഷാധികാരി) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
 

mattanur-shankaran-kutty-marar-receiving-padmasree-from-pratibha-patil
 
മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നും പത്മശ്രീ പുരസ്ക്കാരം സ്വീകരിക്കുന്നു
 
mattanur-shankaran-kutty-marar

 
മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ മുപ്പത്തി രണ്ടാം വിവാഹ വാര്‍ഷിക ദിനമായ മെയ് എട്ടിനു തന്നെ ഈ സ്വീകരണ ച്ചടങ്ങു സംഘടിപ്പിക്കാന്‍ ആയതില്‍ സന്തോഷം പങ്കു വെച്ച് സമാജം രക്ഷാധികാരി വി. വി. ബാബു രാജ് അദ്ദേഹത്തിന് സ്വര്‍ണ്ണ നാണയം സമ്മാനിച്ചു.
 

mattanur-shankaran-kutty-marar

ഈ സംരംഭം സംഘടിപ്പിച്ച സമാജം പ്രവര്‍ത്തകരെ അനുമോദിച്ചു കൊണ്ട്, തന്‍റെ രസകരമായ മറുപടി പ്രസംഗത്തില്‍ അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
 
പ്രസിഡന്‍റ് സി. വി. ദേവദാസ്‌ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് മാരാര്‍ സ്വാഗതവും, ട്രഷറര്‍ പ്രസാദ് ഭാനു നന്ദിയും പറഞ്ഞു.
 

mattanur-shankaran-kutty-marar mattanur-shankaran-kutty-marar

 
തുടര്‍ന്ന് പ്രശസ്ത കലാകാരിയും ടെലിവിഷന്‍ അവതാരികയുമായ കുമാരി ആരതി ദാസ് നയിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി.
 

mattanur-shankaran-kutty-marar

 
സമാജം പ്രവര്‍ത്തകരുടെ അര മണിക്കൂര്‍ നീണ്ടു നിന്ന ചെണ്ട മേളം കലാ പരിപാടികളിലെ മുഖ്യ ആകര്‍ഷണമായിരുന്നു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെമ്മാട് ദാറുല്‍ ഹുദ സമ്മേളന പ്രചരണം ദുബായില്‍

May 9th, 2009

moothedam-rahmathulla-qaasimiദുബായ്: ഭയ ഭക്തി ഇല്ലെങ്കില്‍ പാണ്ഡിത്യം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും ദൈവ ഭയം ഉണ്ടാകുമ്പോഴേ അത് ഉപകാരപ്രദം ആവുകയുള്ളൂ എന്നും പ്രമുഖ പണ്ഡിതനും വാഗ്മിയും കേരള സംസ്ഥാന ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ മൂത്തേടം റഹ്മത്തുള്ള ഖാസിമി അഭിപ്രായപ്പെട്ടു. ചെമ്മാട് ദാറുല്‍ ഹുദ ദശ വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം ‘ഹാദിയ’ ദുബായ് ചാപ്റ്റര്‍ ദുബായ് ലാന്‍ഡ് മാര്‍ക്ക് ഓഡിറ്റോ റിയത്തില്‍ സംഘടിപ്പിച്ച ‘മുന്തഖല്‍ ഇഖ്‌വ’ എന്ന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
 
ഇപ്രകാരം ലക്ഷ്യവും മാര്‍ഗ്ഗവും ശരിയാക്കാതെ കേവലം ജ്ഞാനം തേടിയവനാവുക, പാണ്ഡിത്യം നേടുക എന്നത് വലിയ ഒരു കാര്യം ആയിട്ടു ആരും കരുതേണ്ടതില്ല. കാരണം പടച്ചവനെ ഭയമില്ലാ ത്തവര്‍ക്കും മഹാ പാണ്ഡിത്യവും സ്ഥാന മാനങ്ങളു മൊക്കെ നേടാനാവും, എന്ന് മാത്രമല്ല അത്തരക്കാര്ക്ക് തന്നെയാണ് അവയൊക്കെ കൂടുതല്‍ ഉണ്ടാവുകയും ചെയ്യുക. പൂര്‍വ ചരിത്രങ്ങളും തിരു വചനങ്ങളും ഇതിനു സാക്ഷിയുമാണ്.
 
പ്രവചകനായ മൂസാ നബി (അ) യുടെ കാലത്ത് അവിശ്വാസിയായി ദൈവ കോപത്തോടെ ദുര്‍മരണം സംഭവിച്ച മഹാപണ്ഡിതനയിരുന്ന “ഇബ്നു സഖ” യുടെ മരണ സമയത്ത് പോലും പന്ത്രണ്ടായിരത്തില്‍ പരം മഷി കുപ്പികള്‍ (അത്രയും പണ്ടിതരായ ശിഷ്യന്മാര്‍) അയാളുടെ ചുറ്റും ഉണ്ടായിരുന്നു എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്.
 
ചിലര്‍ക്ക് ഉള്കൊള്ളാന്‍ ആവാത്തത് ആണെങ്കില്‍ കൂടിയും ഇത്തരം നഗ്ന സത്യങ്ങള്‍ തുറന്നു പറയുന്നത് നാക്ക് പിഴ മൂലം അല്ലെന്നും നാക്ക് പിഴകള്‍ ഉണ്ടാവുന്ന ഘട്ടത്തില്‍ തന്റെ പ്രഭാഷണങ്ങള്‍ സ്വമേധയാ അവസാനി പ്പിക്കുമെന്നും അത്രയും കാലം തനിക്കെതിരെ ഉയരുന്ന എല്ലാ വിമര്‍ശനങ്ങളും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും വിമര്‍ശകര്‍ക്ക് താക്കീതായി അദ്ദേഹം ഓര്‍മിപ്പിച്ചു.
 
പരിപാടി സിംസാറുല്‍ ഹഖ്‌ ഹുദവി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫൂര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. ഷൌക്കത്തലി ഹുദവി സ്വാഗതവും ത്വയ്യിബ് ഹുദവി നന്ദിയും പറഞ്ഞു.
 
ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല്‌
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

ദുബായില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ

May 7th, 2009

dubai-prayer-fellowshipദുബായ് പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മൂന്നാമത് എക്യുമിനിക്കല്‍ കണ്‍‌വന്‍ഷന്‍ മെയ് 11, 12, 13 തിയതികളില്‍ ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ വെച്ച് നടത്തും. രാത്രി 7:45 മുതല്‍ 10 മണി വരെയാണ് സമയം. 2007 മുതല്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഈ കണ്‍‌വന്‍ഷനില്‍ ഇത്തവണ സി. എസ്. ഐ. സഭയുടെ മോഡറേറ്റര്‍ ആയിരുന്ന റവ. ഡോ. കെ. ജെ. സാമുവല്‍ ആണ് സുവിശേഷം അറിയിക്കുക.
 
പ്രാര്‍ത്താനാ കൂട്ടായ്മയില്‍ എല്ലാവരും പങ്ക് ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കണമെന്ന് ദുബായ് പ്രാര്‍ത്തനാ കൂട്ടായ്മക്ക് വേണ്ടി കണ്‍‌വീനര്‍ ലിജു മാത്യു സാം അഭ്യര്‍ത്ഥിച്ചു.
 
അഭിജിത് പാറയില്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒരുമ വിനോദ യാത്ര

May 6th, 2009

oruma-orumanayoor-logoഒരുമ ഒരുമനയൂര്‍ അബുദാബി കമ്മിറ്റി സംഘടിപ്പിക്കുന്ന വിനോദ യാത്ര മെയ് എട്ട് വെള്ളിയാഴ്ച രാവിലെ അബുദാബിയില്‍ നിന്നും പുറപ്പെടുന്നു. ഒരുമ മെംബര്‍മാര്‍ക്കും കുടുംബാം ഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കുമായി സംഘടിപ്പിക്കുന്ന വിനോദ യാത്രയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ഒരുമ അബു ദാബി കമ്മിറ്റിയുമായി ബന്ധപ്പെടുക. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: ഹനീഫ് 050 79 123 29
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 37 of 58« First...102030...3536373839...50...Last »

« Previous Page« Previous « നിര്‍മ്മലയെ എംബസി അധികൃതര്‍ സന്ദര്‍ശിച്ചു
Next »Next Page » പി.ടി. കുഞ്ഞു മുഹമ്മദിന് സ്വീകരണം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine