പത്മശ്രീ അവാര്‍ഡ് നേടിയ ഡോ. ബി. ആര്‍. ഷെട്ടിയെ അബുദാബിയിലെ സാംസ്കാരിക സംഘടനകള്‍ ആദരിക്കുന്നു. ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, കേരളാ സോഷ്യല്‍ സെന്‍റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, ഇന്ത്യന്‍ ലേഡീസ് അസ്സോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നു സംഘടിപ്പിക്കുന്ന ഈ ചടങ്ങില്‍ ഇവിടുത്തെ പ്രമുഖ അമേച്വര്‍ സംഘടനകളും, പ്രാദേശിക കൂട്ടായ്മകളും ചേരുന്നു.
ഏപ്രില്‍ നാല് ശനിയാഴ്ച രാത്രി 7:30ന് അബുദാബി നാഷണല്‍ തിയ്യറ്ററില്‍ നടക്കുന്ന അനുമോദന ചടങ്ങില്‍ ബാച്ച് ചാവക്കാട്, ഒരുമ ഒരുമനയൂര്‍ എന്നീ കൂട്ടായ്മകള്‍, തങ്ങളുടെ പ്രാതിനിധ്യം ഉണ്ടാവുമെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


ദുബായ് : കലാ സാഹിത്യ വേദിയും ഫിലിം ഫാന്‍സ് അസോസിയേഷനും സംയുക്തമായി കടമ്മനിട്ട രാമകൃഷ്ണന്റെ ചരമ വാര്‍ഷികം ആചരിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ലാല്‍ജി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കവിതയില്‍ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ സംസ്കൃതിയേയും ആധുനിക പ്രത്യയ ശാസ്ത്രങ്ങളേയും സമന്വയിപ്പിച്ച കവിയായിരുന്നു കടമ്മനിട്ട എന്ന് ലാല്‍ജി അനുസ്മരിച്ചു. പ്രസിഡന്റ് ഈപ്പന്‍ ചുനക്കര അധ്യക്ഷത വഹിച്ചു. ശാരങ്ധരന്‍ മൊത്തങ്ങ, ഭാസി കൊറ്റമ്പള്ളി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സുരേഷ് ഈശ്വരമംഗലത്ത് കടമ്മനിട്ട കവിതകളുടെ ആലാപനം നടത്തി.
ഒരുമനയൂര്‍ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ വാര്‍ഷിക ആഘോഷങ്ങള്‍ ‘ഒരുമ സംഗമം 2009’ ഒരുക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. ആര്‍. എം. കബീര്‍ (കണ്‍വീനര്‍), പി. കെ. ഷഹീന്‍, പി. സി. മുഹമ്മദ് ഷമീര്‍ (ജോയിന്‍റ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
വെഞ്ഞാറമൂട് നിവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മ വെണ്മ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഏപ്രില്‍ മൂന്ന് വെള്ളിയാഴ്ച ഉച്ചക്ക് 1:30ന് ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഹാളില്‍ ചേരുന്നു. യു. എ. ഇ. യിലെ വെഞ്ഞാറമൂട് നിവാസികള്‍ എല്ലാവരും ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ കൃത്യ സമയത്ത് എത്തി ച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. (വിശദ വിവരങ്ങള്‍ക്ക് ജനറല്‍ സിക്രട്ടറിയുമായി 050 54 59 641





